Car News
Share this article
ഓണാഘോഷങ്ങൾ ക്കൊപ്പം MG യും ; Advanced Gloster അവതരിപ്പിച്ചു കമ്പനി.

ഓണാഘോഷങ്ങൾ ക്കൊപ്പം MG യും ; Advanced Gloster അവതരിപ്പിച്ചു കമ്പനി.

2022 ഓഗസ്റ്റ് ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയെ സംബന്ധിച്ച് എന്നും ഓർമ്മിക്കപ്പെടുന്ന ഒരു മാസം ആയിരുന്നു. ഈ മാസത്തിൽ ഒട്ടനവധി കമ്പനികൾ അവരുടെ പുതുമോഡലുകളും ഫെയ്സ് ലിഫ്റ്റുകളും അവതരിപ്പിച്ചു. ഇന്ത്യൻ വിപണിയിലെ അതികായരായ മാരുതി സുസുക്കി ആൾട്ടോ അടക്കം ഒട്ടുമിക്ക മോഡലുകളിലും മാറ്റങ്ങൾ കൊണ്ടുവരികയും ഗ്രാൻഡ് വിറ്റാറ എന്ന പുതിയ മോഡൽ അവതരിപ്പിക്കുകയും ചെയ്തപ്പോൾ toyota UC ഹൈറൈഡർ, Hyundai tucson, മഹിന്ദ്ര scorpio ക്ലാസിക്, തുടങ്ങി ഒട്ടനേകം facelift കളടക്കം മോഡലു കൾക്ക് വിപണി സാക്ഷ്യം വഹിച്ചു. ഇപ്പോഴിതാ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന ഭീമൻമാരായ MG motors Gloster facelift അവതരിപ്പിച്ചിരിക്കുകയാണ്. Advanced gloster എന്ന പേരിൽ എത്തുന്ന വാഹനം 31.99 ലക്ഷം രൂപ മുതലാണ് ഷോറൂം പ്രൈസ് വരുന്നത്.

പുതുതലമുറ ഉപഭോക്താക്കൾക്കുള്ള എല്ലാ ചേരുവകളും ഒത്തിണക്കിയാണ് പുതിയ അഡ്വാൻസ് ഗ്ലോസ്റ്റർ നെ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.2WD, 4WD ഒപ്ഷനുകൾ, ശക്തമായ എഞ്ചിൻ,

നെക്സ്റ്റ് ജനറേഷൻ ടെക്നോളജി കൾ,ഓട്ടോണോമസ് ലെവൽ 1, My MG shield pack, തുടങ്ങി നിരവധി ആധുനിക ടെക്നോളജികളോട് കൂടിയാണ് advanced Gloster വരുന്നത്. കസ്റ്റമേഴ്സിന് മികച്ച ഇൻ ക്ലാസ് അനുഭവം നൽകുന്നു. ഒപ്പം അവരെ സന്തോഷിപ്പിക്കാനും ഉത്തേജിപ്പിക്കാനുമായി രൂപകല്പന ചെയ്തിട്ടുള്ള താണെന്നും നിലവിലെ ഗ്ലോസ്റ്റർനുള്ള ഫീഡ്ബാക്ക് ൽ ഞങ്ങൾ അവരോട് നന്ദിയുള്ളവരാണെന്നും MG motors India president and managing ഡയറക്ടർ

Mr: Rajive Chaba പറഞ്ഞു. പുതിയ അഡ്വാൻസ്ഡ് മോഡലിന്റെ അവതരണത്തോടെ വില്പന ഇരട്ടിയാകുമെന്നു പ്രത്യാശിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പുതിയ അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ, Super, Sharp , savy എന്നീ മൂന്ന് വേരിയൻറ്റുകളിലും 2WD,4WD എന്നിവ അടക്കം ആറു ഒപ്ഷനുകളിലും ലഭിക്കുന്നു. Gloster super 4*2-31.99 ലക്ഷം രൂപ, Gloster sharp 4*2-36.87 ലക്ഷം രൂപ, Gloster savy 7 seater 4*2-38.44 ലക്ഷം രൂപ, Gloster savy 6 seater 4*2-48.44 ലക്ഷം രൂപ,Gloster savy 7 seater 4*4-40.77 ലക്ഷം രൂപ Gloster savy 6 seater 4*4 - 40.77 ലക്ഷം രൂപ എന്നിങ്ങനെയാണ് ഒപ്ഷനുകളും അവയുടെ ഷോറൂം വിലയും.

പുതിയ മോഡലിന് കൂടുതൽ മനോഹരമാക്കുന്നതിനുവേണ്ടി 75 ലധികം കണക്റ്റഡ് ഫീചർ കളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ ബാഹ്യ ഡിസൈനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കൊണ്ടുവന്നിട്ടില്ല. Integrated led DRL കളുള്ള പുതിയ പ്രൊജക്ടർ ഹെഡ് ലാമ്പ്കൾ,ക്രോം സെറൗണ്ടിങ് ഉള്ള വലിയ ഗ്രില്ല്, കളർ കോൺട്രാസ്‌റ്റ് കൾ ഉള്ള സ്‌ക്വിഡ് പ്ലേറ്റുകൾ, ക്രോം ഫിനിഷ് ഡോർ handle കൾ, പുതിയ led ടൈൽ ലാമ്പ് എന്നിവയാണ് പ്രധാന ഡിസൈൻ മാറ്റങ്ങൾ ലഭിച്ച ബോഡി പാർട്സ്കൾ.

നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ ന്റെ ഉയർന്ന മോഡലുകളിൽ അലോയ്‌വീലിൽ വ്യത്യാസം കാണാം. ബ്രിട്ടീഷ് വിൻഡ്‌മിൽ ടർബയിൻ തീം alloy ആണ് 4*4 ഓപ്ഷനുകളിൽ വരുന്നത്. ഇത് വാഹനത്തിന്റെ റോഡ് സാന്നിധ്യം വർദ്ധിപ്പിക്കുന്നു. Metal black, metal ash, warm white എന്നീ നിറങ്ങൾകൊപ്പം Deep Golden എന്ന പുതിയ കളർ ഉൾപ്പെടെ നാല് കളർ ഓപ്ഷനുകളിലും അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ വിപണിയിൽ ലഭ്യമാകുന്നു.

ക്യാബിനിനകത്ത് പുതിയ ഗ്ലോസ്റ്റർ നു i smart touch screen infotainment system ത്തിലാണ് പ്രധാന മാറ്റം. പുതിയ ഡിസൈൻ ആണ് ഈ 31.2 cm (12.28 inch ) ടച്ച്‌ സ്ക്രീനിനു ലഭിച്ചിട്ടുള്ളത്. മുകളിൽ സൂചിപ്പിച്ച പോലെ തന്നെ 75 ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും വരുന്നു. നിലവിലുള്ള i smart function കൾക്ക്(ADAS അടക്കം )പുറമെ audio, air conditioning, ambient lighting എന്നിവക്കുള്ള remot ആയി ഉപയോഗിക്കാനും സാധിക്കുന്നു ഇത്. ഇതുവരെ ആപ്പിൾ വാച്ച് ഉപഭോക്താക്കൾക്ക് മാത്രമേ I smart ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ അപ്ഡേറ്റ് വന്നതോടെ ആൻഡ്രോയ്ഡ് ബേസ് smart വാച്ച് ഉപഭോക്താക്കൾക്കും i smart ഉപയോഗിക്കാൻ കഴിയുന്നു. ഹോട്ടലുകളും റെസ്റ്റോറന്റുകളും തിരയുന്നതിനുള്ള ഡിസ്‌കവർ ആപ്പ്, തത്സമയ കാലവസ്ഥ, എയർ ക്വാളിറ്റി index, തുടങ്ങിയവ അറിയിക്കുന്ന map my india യിൽ നിന്നുള്ള നാവിഗേഷൻ തുടങ്ങിയവയും new അപ്ഡേറ്റ് ൽ വരുന്നു. കൂടാതെ 7 മോഡ് കൾ ഉള്ള ഓൾ ടെറയ്ൻ സിസ്റ്റം, dual panoramic electric sunroof, 12 way adjestable drive seat, driver seat massage and ventilation,12 സ്പീക്കറുകളോട് കൂടിയ ഉയർന്ന നിലവാരമുള്ള ഓഡിയോ system, wireless charging തുടങ്ങിയ ഫീച്ചറുകളും പുതിയ ഗ്ലാസ്റ്ററിൽ ഉപഭോക്താക്കൾക്ക് അനുഭവിക്കാൻ കഴിയുന്നു.ഒപ്പം പാർക്കിംഗ് സ്ലോട്ടുകൾ മുൻകൂറായി ബുക്ക് ചെയ്യാനും പണം നൽകാനും കഴിയുന്ന പാർക്ക് plus ഹെഡ് യൂണിറ്റ് app, ഇതിൽ 35 ലധികം ഇംഗ്ലീഷ് command കളും ഗ്ലോസ്റ്റർ അഡ്വാൻസ് ൽ വരുന്നു.

2.0L turbo ഡീസൽ, 2.0L ഡീസൽ ട്വിൻ turbo എന്നിങ്ങനെ രണ്ട് എഞ്ചിൻ ഒപ്ഷനുകൾ ആണ് പുതിയ ഗ്ലോസ്റ്ററിൽ വരുന്നത്. Turbo ഡീസൽ എഞ്ചിൻ 161 Bhp പവറും 375 Nm ടോർക്കും ഉത്പാദിപ്പിക്കുമ്പോൾ ട്വിൻ turbo 215 Bhp @480 Nm ടോർഖ് വാഹനത്തിന് നൽകുന്നു. ഈ പവർ വീലുകളിലേക്കെത്തിക്കുന്നതിനായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ സിസ്റ്റം ആണ് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ Toyota Fortuner, mahindra Alturas G4, Skoda Kodiak, Jeep meridian തുടങ്ങിയവയാണ് അഡ്വാൻസ്ഡ് ഗ്ലോസ്റ്റർ ന്റെ എതിരാളികൾ.

Published On : Sep 8, 2022 07:09 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.