Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
പതിറ്റാണ്ടിലേറെയായി ഇന്ത്യൻ നിരത്തുകളിലെ നിറസാന്നിധ്യമാണ് ഹ്യുണ്ടായ് ഐ20. ജനങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന ഈ പ്രീമിയം ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ നിർമാതാക്കൾ അവതരിപ്പിച്ചിരിക്കുകയാണ്. 6.99 ലക്ഷം രൂപയാണ് പുതിയ ഐ20യുടെ പ്രതീക്ഷിക്കുന്ന എക്സ്-ഷോറൂം വില. Era, Magna, Sportz, Asta, Asta (O) എന്നിങ്ങനെ അഞ്ച് വകഭേദങ്ങളുമുണ്ട്. Facelift i20 വന്നപ്പോൾ എക്സ്റ്റീരിയറിലും ഇന്റീരിയറിലും പഴയ മോഡലിൽ നിന്നും മാറ്റങ്ങൾ വരുത്തിരുയിട്ടുണ്ട്.
എക്സ്റ്റീരിയർ
എക്സ്റ്റീരിയറിൽ ഒറ്റനോട്ടത്തിൽ പഴയ ഐ20യിൽ നിന്ന് മാറ്റമില്ല എന്ന് തോന്നുമെങ്കിലും പുതിയ ചില കാര്യങ്ങൾ ഡിസൈനിൽ വന്നിട്ടുണ്ട്. LED ഹെഡ്ലാംപ്, 'L' ആകൃതിയിലുള്ള DRL, ഗ്രില്ല്, മുന്നിലെയും പിന്നിലെയും ബമ്പർ, എന്നിവ പുതിയതാണ്. ബോണറ്റിന് മുകളിലെ ഹ്യുണ്ടായ് ലോഗോയും പുതുതാണ്. 3D ലോഗോയാണ് വിപണിയിലെത്താനിരിക്കുന്ന i20യിലുള്ളത്.
ഇന്റീരിയർ
Gray - black നിറങ്ങൾ ചേരുന്ന dual-tone ഇന്റീരിയറാണ് പുതിയ ഐ20യിലുള്ളത്. ക്യാബിന് അകത്തെ ഡിസൈനും ഫീച്ചേഴ്‌സുകളും പുതുക്കിയിട്ടുണ്ട്. ആമ്പിയന്റ് ലൈറ്റിങ്, 7 സ്പീക്കറുകളുള്ള BOSE കമ്പനിയുടെ പ്രീമിയം സൗണ്ട് സിസ്റ്റം, ആധുനിക കണക്ടിവിറ്റി സംവിധാനങ്ങൾ അടങ്ങിയ ഇൻഫോടെയ്ൻമെന്റ് ഡിസ്പ്ലേ, ആംബിയന്റ് സൗണ്ട് എന്നിവയാണ് ഉൾവശത്തെ ഹൈലൈറ്റ്. കൃതിമ തുകൽ കൊണ്ട് പൊതിഞ്ഞതാണ് സീറ്റുകളും, ആംറെസ്റ്റും. തുകൽ കൊണ്ട് പൊതിഞ്ഞ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീലുമുണ്ട് ഐ20ക്ക്.
സുരക്ഷാ പാക്കേജ്
6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി), ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ആന്റിലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷൻ എന്നിവയുൾപ്പെടെ നാൽപലധികം സുരക്ഷാ ഫീച്ചറുകളുള്ള പുതിയ ഹ്യുണ്ടായ് ഐ20 സെഗ്മെന്റിലെ മികച്ച സുരക്ഷ ഉറപ്പ് വരുത്തുന്നു.
പവർട്രെയിൻ
1.2 ലിറ്റർ പെട്രോൾ എൻജിനാണ് പുതിയ ഐ20യിൽ കരുത്തുൽപാദിപ്പിക്കുന്നത്. നാല് സിലിണ്ടറുകളുള്ള ഈ എൻജിന് 83 bhp പവറും 115 Nm ടോർക്കും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട്. 5-സ്പീഡ് മാനുവൽ, iVT എന്നീ രണ്ട് ഗിയർബോക്സ് ഓപ്ഷനുകളുമുണ്ട്.
2023 ഹ്യുണ്ടായ് ഐ20: എക്സ്-ഷോറൂം വില
Era MT Rs - 6.99 lakh
Magna MT - Rs 7.70 lakh
Sportz MT - Rs 8.33 lakh
Sportz IVT - Rs 9.38 lakh
Asta MT - Rs 9.29 lakh
Asta (O) MT - Rs 9.98 lakh
Asta (O) IVT - Rs 11.01 lakh