പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
വിപണിയിൽ അധികം കളിക്കാർ ഇല്ലാതെ വിരസമായിനിന്നിരുന്ന സെഗ്മന്റ് ആയിരുന്നു micro SUV. Tata Punch, Hyundai Casper എന്നീ താരങ്ങൾ എത്തുന്നതോടെ ഇനി എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് ആകും.
കഴിഞ്ഞദിവസം ടാറ്റാ മോട്ടോഴ്സ് punch നെ പരിചയപ്പെടുത്തിയ ഉടനെയാണ് ഹ്യുണ്ടായ് കാസ്പറും ആയി വരുന്നത്. ജന്മനാടായ ദക്ഷിണകൊറിയയിൽ ആണ് കാസ്പർ ആദ്യം അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനിക്കുന്നതിനു മുമ്പായി ഇന്ത്യയിലും എത്തും എന്നാണ് കമ്പനി നൽകുന്ന സൂചന.
അവതരണത്തിനു മുന്നോടിയായി ഹ്യുണ്ടായ് കാസ്പർന്റെ ഔദ്യോഗിക ചിത്രങ്ങൾ പുറത്ത് വിട്ടു.
Grant i10 nios, സൻട്രോ എന്നിവയുടെ പ്ലാറ്റ്ഫോമായ k1 platform ൽ തന്നെയാണ് കാസ്പറും വരുന്നത്. Cona, Venue എന്നിവയെക്കാൾ ചെറുതാണ് പുതിയ മൈക്രോ suv.
വാഹനത്തിന് 3600mm ആണ് നീളമുള്ളത്. മാരുതി ഇഗ്നിസ്, Renault kwid എന്നിവയുടെ അതേ വിഭാഗത്തിലാണ് വാഹനം. ഇന്ത്യൻ വിപണിയിൽ വാഹനത്തിന്റെ പ്രധാന എതിരാളികളും അവർ തന്നെയാണ്. ഒപ്പം പുതുതായി വരുന്ന ടാറ്റാ പഞ്ചും.
ഇന്ത്യയിൽ വാഹനത്തിന് 1.2L 4സിലിണ്ടർ naturally aspirated എൻജിനാണ് പ്രതീക്ഷിക്കുന്നത്. ഇത് i10 nios ൽ 83Bhp @114Nm ടോർഖ് പ്രധാനം ചെയ്യുന്നു. ആഗോളവിപണിയിൽ ഹൈബ്രിഡ് / ഇലക്ട്രിക് എൻജിൻ ഓപ്ഷൻ ഓടുകൂടി കാസ്പർ നെ പ്രതീക്ഷിക്കാം.ഏതായാലും 2021 സെപ്തംബർ 15 കൂടി പെട്രോൾ മോഡലുകളുടെ ഉൽപാദനം ആരംഭിക്കാനാണ് കമ്പനി പദ്ധതി. കൂടാതെ നാലോളം പുതിയ മോഡലുകളും ഹ്യുണ്ടായ് ൽ നിന്നും കാത്തിരിക്കുന്നുണ്ട് വാഹനലോകം.