ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
2020 ഓട്ടോ എക്സ്പോയിൽ H2X എന്ന പേരിൽ കൺസെപ്റ്റ് ആയി അവതരിപ്പിച്ച ഒരു കുഞ്ഞൻ ഫൈവ് സീറ്റർ SUV ടാറ്റാ മോട്ടോഴ്സ് പുറത്തിറക്കിയിരിക്കുന്നു. HBX, ഹോൺബിൽ എന്നിത്യാദി അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കൊണ്ട് ടാറ്റാ മോട്ടോഴ്സ് അതിന് പേരും പ്രഖ്യാപിച്ചു. "Punch" എന്ന ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ട വാഹനം സപ്തംബർ അവസാനത്തിൽ ആയി അല്ലെങ്കിൽ ഒക്ടോബർ ആദ്യവാരത്തിൽ ആയി നിരത്തിലെത്തും എന്നാണ് കണക്കാക്കുന്നത്. ഓട്ടോഎക്സ്പോ യിൽ അവതരിപ്പിച്ച കൺസെപ്റ്റ് നിന്നും വലിയ വ്യത്യാസം ഇല്ലാതെ വന്ന വാഹനം നെക്സോൺ കോംപാക്ട് എസ് യു വയ്ക്കും താഴെയായി ബ്രാൻഡിന് ഏറ്റവും ചെറിയ micro suv ആയി ആണ് വരുന്നത്.
മുകളിൽ സൂചിപ്പിച്ച പോലെ തന്നെ HBX കൺസെപ്റ്റ് നിന്നും വലിയ വ്യത്യാസമില്ലാതെ തന്നെയാണ് punch ന്റെ അവതരണം. ടാറ്റാ യുടെ തന്നെ വലിയ എസ്യു വികൾ ആയ സഫാരി, ഹാറിയർ എന്നിവയുടെ അതേ ഡിസൈൻ ശൈലിയിലാണ് പുതിയ വാഹനവും. അവയിലേതു പോലെതന്നെ സമാനമായ split headlamp, അതിനു മുകളിയി Led DRL , ഹരിയർ ലും nexon ഫേസ് ലിഫ്റ്റ് ലും കണ്ടു ശീലിച്ച humanity line സിഗനേച്ചർ grill എന്നിവ ഇതിലും കാണാം. കൺസെപ്റ്റ് മോഡലിൽ നിന്നും അല്പം വ്യത്യാസം ആയി മുൻവശത്തെ പമ്പർ ഉം ബോഡി ക്ലാഡിങ് ഉം അല്പം കൂടെ താഴ്ന്ന രൂപത്തിലാണ് പ്രൊഡക്ഷൻ മോഡലിൽ ഉള്ളത്.വൃത്താകൃതി യുള്ള foglamp കൾ ഉൾകൊള്ളുന്ന വലിയ പമ്പർ ആണ് മറ്റൊരു ഡിസൈൻ സവിശേഷത.dual ടോൺ പെയിന്റ് ഓപ്ഷനുകളും,16 ഇഞ്ച് വീലുകൾ, squared wheel arch കളും വാഹനത്തിന് എസ്‌യുവി പോലൊരു ലുക്ക് നൽകുന്നു.പിൻ ഡോർ ഹാൻഡിലുകൾക്ക് C പില്ലറിൽ ആണ് സ്ഥാനം.
അൽട്രോസ് ൽ കാണുന്ന Impact 2.0 ഡിസൈനിൽ വികസിപ്പിച്ചെടുത്ത പുതിയ Punch tata യുടെ ALPHA -ARC (Agile Light flexible Advanced Architecture )ൽ നിർമ്മിച്ച ആദ്യത്തെ എസ്‌യുവി ആണ്. ഇത് ആധുനികവും കരുത്തുറ്റതും ഒതുക്കം ഉള്ളതും പ്രായോഗികവും കഠിനവും ആണ്. ഒപ്പം ആത്മവിശ്വാസത്തിന്റെ യും വ്യക്തിത്വത്തിന്റെയും ആവിഷ്കാരം കൂടിയാണ്.
തിരക്കുപിടിച്ച നഗരത്തിന്റെ തെരുവോരങ്ങളിലൂടെ സുഖമായി കടന്ന് പോകാൻ പറ്റുന്ന രൂപത്തിലാണ് Punch ന്റെ ഡിസൈൻ. മതിയായ ക്യാബിൻ സ്പേസ്,മികച്ച ഡ്രൈവബിലിറ്റി, segment ലീഡിങ് സെക്യൂരിറ്റി, ഒരു എസ് യു വിയുടെ തന്നെ പെർഫോമൻസ്, കോർണറിങ് സ്റ്റെബിലിറ്റി,റിവേഴ്‌സ് പാർക്കിംഗ് സെൻസർ എന്നിവ വാഗ്ദാനം ചെയ്യുന്ന വാഹനം പരുക്കൻ ഗ്രാമീണ റോഡുകളിലൂടെ ഓടിക്കാൻ രസകരമായ ഒരനുഭവം കൂടിയാണ്. ഉയർന്ന ഡ്രൈവിംഗ് സീറ്റ് പൊസിഷനും ബോഡി ക്കു ചുറ്റുമുള്ള പ്ലാസ്റ്റിക് ആവരണവും വാഹനത്തിന് എസ്‌യുവി ഫീൽ നൽകുന്നു.
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഊർജസ്വലമായ ഒരു വാഹനമാണ് Punch. എവിടെയും പോകാൻ ഉള്ള കഴിവ് അതിന്റെ കാലിബർ ൽ ശക്തമാണ്. അതിശയകരമായ ഡിസൈൻ, ടെക്നോളജി, ഡ്രൈവിംഗ് ഡൈനാമിക്സ്, എന്നിവ മികച്ച രീതിയിൽ ഉപയോഗപ്രദം ആക്കിയ വാഹനം എല്ലാതരത്തിലും അതിന്റെ വൈവിധ്യം തെളിയിച്ചതാണ്. Compact സിറ്റി കാർ തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് അനുസൃതമായി നിർമ്മിച്ചതാണ് പുതിയ ടാറ്റാ Punch. വാഹനത്തെ അനാവരണം ചെയ്തുകൊണ്ട് Tata passenger vehicle business units President Mr :Shailash chandra പറഞ്ഞു. വാഹനത്തിന്റെ ഡയമെൻഷൻ,നീളം 3840 mm ഉം 1822 mm വീതി,1635mm ഉയരം,2450 mm വീൽ ബേസ് എന്നിവ ആണ്.
Interior.
വാഹനത്തിന്റെ ഇന്റീരിയർ നെക്കുറിച്ച് വ്യക്തമായി ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഡാഷ്ബോർഡിൽ ഒരു 7inch touch screen infotainment സിസ്റ്റവും squarish എയർ കൺവെൻറ്റുകളും വരും എന്നാണ് സൂചന. 3 spoke ഫ്ലാറ്റ് ബോട്ടം സ്റ്റീറിങ് വീൽ, HVAC കണ്ട്രോൾസ്, ഡിജിറ്റൽ ടാക്കോമീറ്ററും അനലോഗ് സ്പീഡോമീറ്ററും ഉൾകൊള്ളുന്ന ഒരു ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ ഇന്റീരിയർ ബിറ്റ് കൾ Punch ൽ പ്രതീക്ഷിക്കാം. ചുരുക്കത്തിൽ വാഹനം ഇന്റീരിയർ അൽട്രോസ്, tiago എന്നിവയുമായി പങ്ക് വെക്കാനാണ് സാധ്യത.
എൻജിൻ.
ലോവർ spike പഠിപ്പിൽ tiago യിലും tigor ലും ഉള്ള3 സിലിണ്ടർ 1.2L Naturally Aspirated യൂണിറ്റും ഉയർന്ന പതിപ്പിൽ 1.2L ടർബോ ചാർജ്ഡ് എൻജിനും പ്രതീക്ഷിക്കാം. ഗിയർ ബോക്സ് ഓപ്ഷനിൽ 5സ്പീഡ് മാന്വലും AMT യുമാണ് പ്രതീക്ഷിക്കുന്നത്.
വില.
മാരുതി ഇഗ്നിസ്, വരാനിരിക്കുന്ന ഹ്യുണ്ടായി കാസ്പർ, തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനെത്തുന്ന Punch ന്റെ വില ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. എങ്കിലും അടിസ്ഥാന വേരിയൻറ് നു 5ലക്ഷം രൂപക്കു താഴെ ആയിരിക്കുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. എൻട്രി ലെവൽ compact suv കളായ Nissan magnet, Renault kiger എന്നിവയോടും മത്സരിക്കുന്നു പുതിയ TATA PUNCH.
അങ്ങനെ വിപണിയിൽ ഒരു ചലനമുണ്ടാക്കാൻ വേണ്ട എല്ലാ ചേരുവകളും ചേർത്താണ് വാഹനം നിർമ്മിച്ചിട്ടുള്ളത്.