Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
രാജ്യത്തെ അതിവേഗം വളർന്നുവരുന്ന കാർ നിർമാതാക്കളായ kia motors, അവരുടെ mid size Suv മോഡലായ seltos ന്റെ top spike model വാരിയന്റ് അവതരിപ്പിച്ചു. പെട്രോൾ മോഡലിന്17.79 ലക്ഷം രൂപയും diesel model ന് 18.10 ലക്ഷം രൂപയുമാണ് പുതിയ seltos X-Line ന് ഷോറൂം വില.2020 ഓട്ടോഎക്സ്പോ യിൽ kia,model ന്റെ preview നടത്തിയിരുന്നു. Kia motors ന്റെ ഡീലർ നെറ്റ്‌വർക്ക് ലൂടെയും online ആയും ബുക്കിങ് ആരംഭിച്ച വാഹനം പെട്രോൾ പതിപ്പിന് 15000 രൂപയും ഡീസൽ പതിപ്പിന് 25000 രൂപയും പ്രീമിയത്തിൽ ആണ് വരുന്നത്.
Tata അവരുടെ ഡാർക്ക് എഡിഷനിൽ ചെയ്തത് പോലെ സ്വന്തം ഐഡന്റിറ്റി നൽകാൻ kia യും X-Line ന് നിരവധി visual update കൾ നൽകിയിട്ടുണ്ട്. കോസ്മെറ്റിക് മാറ്റങ്ങൾ അല്ലാതെ ഡിസൈൻ ലോ പെർഫോമൻസിലോ മാറ്റമൊന്നും വരുത്തിയിട്ടില്ല. പ്രധാനമാറ്റം പുതിയ Exclusive matt graphite പെയിന്റ് ആണ്. ഈ വിഭാഗത്തിൽ മറ്റൊരു മോഡലിനും മാറ്റ് ഫിനിഷ് പെയിന്റ് ഇല്ലാത്തത് കൊണ്ട് ഇത് എടുത്തുപറയേണ്ട തന്നെയാണ്. ഫ്രണ്ടിലും ബാക്കിലും ഉള്ള സ്ക്കിഡ് പ്ലേറ്റ് കളിലും, ഫോഗ് ലാംപ് ഹൗസിംഗ് കളിലും ഉള്ള ഗ്ലോസ് ബ്ലാക്ക് ഹൈ ലൈറ്റുകളും, shark -fine ആന്റിന, ടൈൽ ഗേറ്റ് ഗാർണിഷ്, റിയർ പമ്പർ ൽ faux exhaust എന്നിവ യും X-Line ന് kia നൽകിയിട്ടുണ്ട്. Squid പ്ലേറ്റ് കളിലും ഡോർ ഗാർണിഷിലും ചക്രങ്ങളുടെ സെന്റർ ക്യാപ് കളിലും sun ഓറഞ്ച് accent കളും നൽകിയിട്ടുണ്ട്.
സെന്റർ ക്യാപ് ൽ ഓറഞ്ച് accent ഓട് കൂടിയ മാറ്റ് ഗ്രാഫൈറ്റ് ഫിനിഷിൽ ഉള്ള ക്രിസ്റ്റൽ കട്ട് 18" alloy വീൽ ആണ് വാഹനത്തിൽ വരുന്നത്. ടെയിൽലൈറ്റിൽ കാണുന്ന പുതിയ 'X-Line' ബാഡ്ജ് പുതിയ മോഡലും പഴയ മോഡലും തമ്മിൽ വ്യത്യാസം മനസ്സിലാക്കി തരുന്നു.
ഇന്റീരിയറിലേക്ക് വരുമ്പോൾ ഹണികോംബ് സ്റ്റിച്ചിങ് പാറ്റേണോട് കൂടിയ indigo para letherite upholstery seat കൾ ആണ് വരുന്നത്. ആദ്യത്തെ ടോപ് സ്പൈക്ക് മോഡലായ Gt line ൽ കാണുന്ന എല്ലാവിധ ഫീച്ചറുകളും X-Line ലും കാണാം. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ, കണക്ടഡ് കാർ ടെക്നോളജി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, വെന്റിലേറ്റട് ഫ്രണ്ട് സീറ്റുകൾ, സൺ റൂഫ്, 10.25 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോ ടൈൻമെന്റ് സിസ്റ്റം തുടങ്ങിയവ അടക്കം ഒരു സാധാരണ എസ്‌യുവി ക്ക് സമാനമാണ് X-Line ഉം.
1.4L 140Bhp 242Nm turbo -petrol,
1.5L 115 Bhp 250Nm turbo -Diesel എങ്ങനെ 2 എൻജിനുകളാണ് X-Line ൽ വരുന്നത്. Turbo petrol 7സ്പീഡ് DCT ഗിയർബോക്സ് മായും, turbo diesel 6speed torque converter ഗിയർബോക്സും ആണ് ഉള്ളത്. Seltos X-Line ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ മാത്രമേ ലഭ്യമാകൂ എന്നത് പ്രത്ത്യേകം പറയേണ്ടതാണ്.
സാധാരണ സെൽറ്റോസ് മോഡലിനെ പോലെ തന്നെ X-Line നും വിപണിയിൽ, Scoda kushaq, Hyundai creta, Nissan kicks, Renault dustor,Maruti Suzuki S-cross, MG Hector, Tata Harrier എന്നിവയും ആയാണ് മത്സരം.
2019 ലാണ് kia യുടെ ആദ്യ വാഹനമായി seltos ഇന്ത്യയിലെത്തുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ കമ്പനിക്ക് രാജ്യത്ത് ശക്തമായ അടിത്തറ പാകാൻ seltos ന് കഴിഞ്ഞു. ഫീച്ചറുകൾ നിറഞ്ഞ ക്യാബിൻ, സ്റ്റൈലിഷ് ലുക്ക്, ഡ്രൈവബിലിറ്റി എന്നിവയിലൂടെ segment ലെ എതിരാളികൾക്ക് വലിയ വെല്ലുവിളി ഉയർത്തി മുന്നേറാൻ seltos ന് കഴിഞ്ഞു. പക്ഷേ ഇത് സമീപകാലത്ത് പിന്നോട്ടുപോയി. ഇത് പരിഹരിക്കാനായി ആണ് X-Line വേരിയന്റ് ലൂടെ കമ്പനി ശ്രമിക്കുന്നതെന്നു kia India executive director, chief sales and business strategy officer
Mr Tee Jeen Park പറഞ്ഞു. അടുത്തിടെയായാണ് ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാവ് mid size Suv യുടെ വില്പന രണ്ട് ലക്ഷം യൂണിറ്റ് പിന്നിട്ടതായി അറിയിച്ചത്. നിലവിൽ സെഗ്മെന്റ് ൽ രണ്ടാമത്തെ ബെസ്റ്റ് സെല്ലർ കൂടിയാണ് കിയ സെൽറ്റോസ്.