Car News
Share this article
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.

Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.

MPV സെഗ്മെന്റ്ൽ നിലവിലുള്ളവരുടെ ആധിപത്യം തകർക്കാനായി kia ഇറക്കിയ മോഡൽ ആണ് ക്യാരൻസ്. കാഴ്ചയിലും ഫീച്ചറുകളിലും സമ്പന്നമാണ് പുതിയ ക്യാരൻസ്. Seltos, Sonet, Carnival എന്നീ വിജയകരമായ മോഡലുകൾക്ക് പിറകെ ആണ് 2021 ഡിസംബർ 16 നു ക്യാരൻസ് ന്റെ അവതരണം. വാഹനം അതിന്റെ ബുക്കിങ് time ൽ ആണ് ഇപ്പോൾ ഉള്ളത്.

പുതിയ ക്യാരൻസ് 2022 ആദ്യത്തിൽ വില്പനക്ക് എത്തും എന്നാണ് കമ്പനി റിപ്പോർട്ടുകൾ പറയുന്നത്. Seltos ൽ ഉള്ള അതെ SP2 platform അടിസ്ഥാനമായുള്ള വാഹനം തന്നെ ആണ് ക്യാരൻസും. ഇന്നോവ crysta യെക്കാൾ 30mm അധികം വരുന്ന വീൽ ബേസ് ഉൾകൊള്ളാൻ തക്ക രൂപത്തിൽ platform നെ kia പരിഷ്കരിച്ചിട്ടുണ്ട്. 2780 mm ആണ് ക്യാരൻസ് ന്റെ വീൽ ബേസ്.4540 mm നീളവും 1800 mm വീതിയും 1700 mm ഉയരവും 195 mm ഗ്രൗണ്ട് ക്ലീറെൻസുമുള്ള വാഹനം seltos മായി എഞ്ചിൻ ഓപ്ഷനുകൾ പങ്കിടാനും സാധ്യത ഉണ്ട്. 115 bhp@144Nm ടോർഖ് ഉത്പാധിപ്പിക്കാൻ ശേഷിയുള്ള 1.5 L നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ,

140bhp@250Nm ടോർഖ് ഉൽപാദിപ്പിക്കുന്ന ഒരു 1.4L ടർബോ ചാർജ്ഡ് പെട്രോൾ, 115bhp@250Nm ടോർഖ് ഉൽപാദിപ്പിക്കുന്ന ഒരു1.5L ടർബോ ചാർജ്ഡ് ഡീസൽ എഞ്ചിൻ എന്നിവയാണ് ക്യാരൻസ് ൽ വരുന്ന എഞ്ചിൻ ഓപ്ഷൻ കൾ. ഓട്ടോമാറ്റിക് /മാന്വൽ ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ ലഭിക്കുന്ന വാഹനം ഏകദേശം 13-18 ലക്ഷം രൂപയാണ് വില പ്രതീക്ഷിക്കുന്നത്. 2022 ൽ വാഹനം ലഭ്യമാകുമ്പോൾ മാത്രമേ യഥാർത്ഥ വില കമ്പനി പുറത്തു വിടുക ഒള്ളൂ. ഇത് വിപണിയിൽ മാരുതി suzuki xl6, മഹിന്ദ്ര marazzo, toyota ഇന്നോവ crysta യുടെ entry ലെവൽ എന്നിവയോടാണ് മത്സരിക്കുന്നത്. 'വിനോദ വാഹനം' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ക്യാരൻസ് വിപണിയിൽHyundai alcaser, tata safari, MG Hector plus തുടങ്ങി പല മോഡലുകളുടെയും വില്പന പിടിച്ചെടുക്കാൻ പ്രാപ്തമാണ്.

Kia യുടെ പുതിയ ഡിസൈൻ philosophy അടിസ്ഥാനമാക്കി ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ മോഡൽ ഈ multi porous വാഹനമാണ്. അന്തരാഷ്ട്ര വിപണിയിലെ kia sportage എന്ന വാഹനത്തിന് സമാനമാണ് ഇന്ത്യയിൽ ക്യാരൻസ്.

മുൻവശത്തു ഫ്ലാറ്റ് ബോണറ്റ്, wrap around twin beam LED headlamps, highlight ചെയ്ത intake grille തുടങ്ങിയവ ക്യാരൻസ് ന്റെ സ്പോർട്ടി ഭാവം കാണിക്കുന്നു. Grille നു സാമാന്തരമായ ക്രോം ന്റെ സാന്നിധ്യവും വാഹനത്തിന് പ്രീമിയം ലുക്ക് നൽകുന്നു. സൈഡിൽ shoulder lines, roof mounted spoiler, muscular rear pumber, roof rails എന്നിവ വാഹനത്തെ മനോഹരമാക്കുന്നു. പുറകിലും led സ്ട്രിപ്പ് കളോട് കൂടിയ wrap around led ക്ലസ്റ്റർ കാണാം.

ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ അടക്കം ഉള്ള 10.25 ഇഞ്ച് ടച്ച്‌ സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, wireless phone charger, 64 colour ambient lighting, uvo car connected technology, panoramic sunroof, multi functioning steering wheel, 360 degree camera തുടങ്ങി ആധുനിക ഫീച്ചറുകൾ ഇന്റീരിയർ നെ മികച്ചതാക്കുന്നു.

സുരക്ഷയുടെ കാര്യത്തിൽ, വാഹനത്തിന് ആറ് എയർബാഗ് കൾ സ്റ്റാൻഡേർഡ് ആയി വരുന്നു. ABS with EBD, ESC, hill start assist, front and rear parking sensors, എന്നിവയെല്ലാം mpv യിൽ സജ്ജമാണ്. ഏറ്റവും അവസാനമായി പുറത്തു വന്ന റിപ്പോർട്ടുകൾ അനുസരിച്ചു, Imperial blue, Intense red, Mose brown, Sparkling silver, Arora black Pearl, Gravity gray, Glasser white എന്നീ എഴു വ്യത്യസ്ത നിറങ്ങളിലും വാഹനം ലഭ്യമാകും. അങ്ങനെ MPV സെഗ്മെന്റ് ൽ ശ്രദ്ധേയമായ ഒരു ചലനം നടത്താൻ kia ക്യാരൻസ് നു കഴിയും എന്ന് പ്രത്യാശിക്കാം.

Published On : Dec 25, 2021 04:12 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.