ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റാ മോട്ടോർസ് അവരുടെ പുതിയ മോഡൽ ആയ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി. രണ്ട് വകഭേദങ്ങൾ ആയി അവതരിപ്പിച്ച വാഹനത്തിൽ ഫ്ലാറ്റ് ബെഡ് വേരിയന്റ് ന് 3.99 ലക്ഷം രൂപയും Half duck load body വേരിയൻറ് ന് 4.10 ലക്ഷം രൂപയുമാണ് വില. നഗര ഗ്രാമീണ പ്രദേശങ്ങളിലെ കസ്റ്റമേഴ്സിന്റെ സൗകര്യാർത്ഥം വാഹനത്തിന്റെ ഓൺറോഡ് പ്രൈസ് ന്റെ 90% വരെ ഫിനാൻസ് സൗകര്യവും എസ് ബി ഐ അടക്കമുള്ള ഫിനാൻസ് partner's മായി സഹകരിച്ച് കമ്പനി ലഭ്യമാക്കുന്നു.
നാല് ലക്ഷം രൂപ പ്രൈസ് റേഞ്ചിൽ 2 സിലിണ്ടർ എൻജിൻ കരുത്തുപകരുന്ന 1.5ton ലധികം ഭാരമുള്ള ഇന്ത്യയിൽ ലഭിക്കുന്ന ഏക scv ആണ് ടാറ്റ ace ഗോൾഡ് പെട്രോൾ cx. ടാറ്റാ ace ൽ വരുന്ന 694cc പെട്രോൾ എൻജിനും ഫോർ സ്പീഡ് മാനുവൽ ഗിയർ ബോക്സും തന്നെയാണ് വാഹനത്തിൽ വരുന്നത്. കൂടുതൽ കസ്റ്റമർ ഫ്രണ്ട്ലി ആയ ടാറ്റാ മോട്ടോഴ്സ് ന്റെ പാത്ത് -ബ്രേക്കിംഗ് ടെക്നോളജി അടക്കം ഏറെ പുതുമകൾ നിറഞ്ഞ വാഹനം SCV സെഗ്മെന്റിൽ ഒരു ഗെയിം ചെയ്ഞ്ചർ തന്നെ ആയിരിക്കും.
കഴിഞ്ഞ 16 വർഷമായി അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ace പ്ലാറ്റ്ഫോമിൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ വാണിജ്യ വാഹനത്തിന്റെ അവതരണത്തോടെ ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷിതത്വവും മികച്ചതും മൂല്യവത്തായതുമായ ace ഗോൾഡ് പെട്രോൾ cx നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന ഗതാഗത ആവശ്യങ്ങൾക്കനുസൃതമായി ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സർക്കാറിന്റെ ആത്മ നിർഭൻ ഭാരത് കാഴ്ചപ്പാടിനെ പ്രതിധ്വനിപ്പിക്കുന്ന വാഹനത്തിന്റെ അവതരണത്തോടെ ആളുകളിൽ കൂടുതൽ സംരംഭക മനോഭാവം ഉണ്ടാക്കിയെടുക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. 23 ലക്ഷത്തിലധികം ഇന്ത്യക്കാർക്ക് ഉപജീവനമാർഗ്ഗം ഒരുക്കുന്ന "ചോട്ടാ-ഹാത്തി" യുടെ അത്രയും പ്രധാന നാഴികക്കല്ലാണ് പുതിയ മോഡലിന്റെ അവതരണം.
മാർക്കറ്റ് ലോജിസ്റ്റിക്, വിവിധതരം ഉൽപ്പന്നങ്ങളുടെ ഡിസ്ട്രിബൂഷൻ, പാർസൽ സർവീസ് etc തുടങ്ങിയ ഉപയോഗങ്ങൾക്ക് ടാറ്റാ എയ്സ് ഗോൾഡ് മുന്നിൽ നിൽക്കുന്നു. പഴങ്ങൾ, പച്ചക്കറികൾ, LPG ഗ്യാസ് സിലിണ്ടറുകൾ, ഭക്ഷ്യ ഉൽപ്പന്നങ്ങൾ, കൊറിയർ സർവീസ് അങ്ങിനെ ഒട്ടുമിക്ക ചരക്കു നീക്കത്തിനും സുസ്ഥിരവും ലാഭകരവുമായ ഉപയോഗം ഉറപ്പുനൽകുന്ന ടാറ്റാ ace ഗോൾഡ് cx നെ വരുംകാലങ്ങളിൽ ധാരാളം നിരത്തിൽ പ്രതീക്ഷിക്കാം.
മറ്റാ ടാറ്റാ വാണിജ്യ വാഹനങ്ങൾ പോലെ തന്നെ ഇതിലും സമ്പൂർണ്ണ സേവ 2.0 initiative ന്റെ പിന്തുണയോടെ വിവിധ സർവീസ് പാക്കേജുകളും ഉൾപ്പെടുന്നു. കൂടാതെ 24*7 റോഡ്സൈഡ് അസിസ്റ്റ്, ടാറ്റ അലെർട്, വർക്ക് ഷോപ്പുകളിൽ സമയബന്ധിതമായ പരാതിപരിഹാര സംവിധാനം,15ഡേയ്‌സ് അപകട ഗ്യാരണ്ടി റിപ്പയർ, "ടാറ്റാ-കവാച്" എന്നിവയും ഉണ്ട്. ഇത് വാഹനത്തിന്റെ സർവീസ് വേഗത ഉറപ്പാക്കുന്നു.
Tata motors Ltd എന്ന 35 ബില്യൺ USD മൂല്യമുള്ള കമ്പനി കാറുകൾ യൂട്ടിലിറ്റി വാഹനങ്ങൾ ട്രക്കുകൾ ബസ്സുകൾ, പിക്കപ്പുകൾ എന്നിവയുടെ ആഗോള ഓട്ടോമൊബൈൽ മാനുഫാക്ചർ ആണ്.
113ബില്യൺ USD ആസ്തിയുള്ള ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ മോട്ടോസ് uk ദക്ഷിണാഫ്രിക്ക ദക്ഷിണകൊറിയ തായ്‌ലൻഡ് ഇന്തോനേഷ്യ എന്നിവിടങ്ങളിലായി പടർന്നുകിടക്കുന്നു.
എൻജിനീയറിങ് മികവിലും ഓട്ടോമാറ്റിവ് സൊലൂഷൻ മുകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറുന്ന ടാറ്റാ മോട്ടോഴ്സ് വാണിജ്യ വാഹനങ്ങളിൽ നിലവിൽ ഇന്ത്യയിലെ മാർക്കറ്റ് ലീഡർ ആണ്. ഇന്ത്യ,uk,യുഎസ്, ഇറ്റലി ദക്ഷിണകൊറിയ എന്നിവിടങ്ങളിലാണ് കമ്പനിയുടെ ആർട്ട് ഡിസൈൻ സ്ഥിതിചെയ്യുന്നത്.
ആഫ്രിക്ക മെഡലിസ്റ്റ് ഏഷ്യ തെക്കേ അമേരിക്ക ഓസ്ട്രേലിയ റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ടാറ്റാ വാണിജ്യ പാസഞ്ചർ വാഹനങ്ങൾ വിപണനം ചെയ്യുന്നു.