കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
സാദാരണ വില്പന കണക്കുകൾ പോലെ തന്നെ കഴിഞ്ഞ പത്തു വർഷക്കാലയളവിൽ ഇന്ത്യയിൽ വിറ്റഴിഞ്ഞ പത്തു കാറുകളെ നോക്കിയാൽഅതിലും മാരുതി സുസുകി യുടെ ആധിപത്യം കാണാവുന്നതാണ്. താങ്ങാവുന്ന വിലയും വിശ്വാസീയതയുടെ പ്രതിരൂപവും ആയതിനാലാണ് മാരുതി വാഹനങ്ങൾ എന്നും വില്പനയിൽ മുന്നിട്ട് നില്കുന്നത്. കുറഞ്ഞ പരിപാലന ചിലവും കൂടിയ ഇന്ധന ക്ഷമത യും മാരുതി വാഹനകളെ എന്നും വിപണിയിൽ ഒന്നാമനാക്കുന്നു. കഴിഞ്ഞ പത്തു വർഷക്കാലങ്ങളിലായി ഇന്ത്യയിൽ വിറ്റഴിഞ്ഞ കാറുകളുടെ വിപണി വിഹിതം നോക്കിയാൽ അതിലും മാരുതി സുസുകി യുടെ മോഡലുകൾ കാണാം. അവ ഏതെല്ലാം എന്ന് നോക്കാം നമുക്ക്.
1. മാരുതി സുസുകി അൾട്ടോ.
പിന്നിട്ട കാലങ്ങളിൽ എന്നും വില്പനയിൽ ഒന്നാമനായി നിൽക്കുന്ന entry ലെവൽ വാഹനമാണ് മാരുതി സുസുകി അൾട്ടോ.നിലവിലെ ഏറ്റവും വില കുറഞ്ഞ നല്ല കാർ എന്ന ഖ്യാതിയോടെ അൾട്ടോ അതിന്റെ ജൈത്ര യാത്ര തുടരുക യാണ്. പത്തു വർഷക്കാലയാളവിനുള്ളിൽ അൾട്ടോ യുടെ വിപണി വിഹിതം 19.66 ശതമാനം ആണ്. സമീപ കാലത്തായി പ്രീമിയം ഹാച്ച് ലേക്കും compact suv കളിലേക്കും ഉപഭോക്താക്കൾ മാറുന്നത്കൊണ്ട് കഴിഞ്ഞ വർഷം സമാനമായ വിജയം ആവർത്തിക്കാൻ അൾട്ടോ ക്ക് കഴിഞ്ഞില്ല(5% മാർക്കറ്റ് ഷെയർ കുറഞ്ഞു ).എങ്കിലും ലിസ്റ്റ്ൽ ഒന്നാമനായി നില്കുന്നത് അൾട്ടോ തന്നെ ആണ്.
2. മാരുതി സുസുകി Dzire.
14.93% വിപണി വിഹിതവുമായി ലിസ്റ്റ് ൽ രണ്ടാം സ്ഥാനത് മാരുതി സുസുകി Dzire ആണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന sedan ആണ് മാരുതി സുസുകി Dzire. മുകളിൽ പറഞ്ഞ പോലെ തന്നെ suv കളുടെ കടന്നു കയറ്റം sedan വിപണിയെയും ബാധിച്ചു. ഇത് കഴിഞ്ഞ വർഷം 3.14% Dzire ന്റെ വിപണി വിഹിതം കുറയാൻ കാരണമായി.
3. മാരുതി സുസുകി സ്വിഫ്റ്റ്.
കൊല്ലങ്ങളായി ഇന്ത്യക്കാരുടെ പ്രിയപ്പെട്ടതും താങ്ങാവുന്നതുമായ ഹാച്ച് ആണ് സ്വിഫ്റ്റ്. 2018 ന്റെ തുടക്കത്തിൽ വാഹനത്തിന് ലഭിച്ച തലമുറ മാറ്റം വിപണിയിൽ ഒന്നാം സ്ഥാനത് എത്താൻ വരെ സഹായിച്ചു. ഇത് വഴി 14.31% വിപണി വിഹിതം ആണ് കഴിഞ്ഞ പത്തു വർഷക്കാലത്തു സ്വിഫ്റ്റ് ഇന്ത്യൻ മാർക്കറ്റിൽ നേടിയെടുത്തത്.
4. മാരുതി സുസുകി wagonR.
ഇന്ത്യക്കാരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഫാമിലി വാഹനമായ wagonr ആണ് ലിസ്റ്റിൽ നാലാമനായി വരുന്നത്. 12.22% ത്തിന്റെ വിപണി വിഹിതമാണ് ഈ
tall boy ഹാച്ച് കയ്യടക്കി വച്ചിരിക്കുന്നത്.
5. Hyundai i20.
ലിസ്റ്റിൽ അഞ്ചാം സ്ഥാനത് വരുന്നത് hyundai യുടെ പ്രീമിയം ഹാച്ച്ബാക്ക് i20 ആണ്. 8% ആണ് i20 യുടെ വിപണി വിഹിതം.
6. Hyundai ഗ്രാൻഡ് i10 നിയോസ്.
6.93% മാർക്കറ്റ് ഷെയർ മായി hyundai യുടെ തന്നെ i10 നിയോസ് ആറാമതായി ലിസ്റ്റ് ൽ ഉണ്ട്. മാരുതി സുസുകി യുടെ കേമൻ സ്വിഫ്റ്റ് മായി നേരിട്ട് മത്സരിക്കുന്ന ഗ്രാൻഡ് i10 നിയോസ് ഇത്രയും വിപണി വിഹിതം നേടിയത് വാഹനത്തിന്റെ വലിയ വിജയം തന്നെ ആണ്.
7. മഹിന്ദ്രാ ബൊലേറോ.
ലിസ്റ്റ് ൽ മാരുതി യും hyundai യും അല്ലാതെ കടന്നു വന്ന ഒരേ ഒരു മോഡൽ മഹിന്ദ്ര ബൊലേറോ ആണ്. ദൃഢമായ ബോഡി യോട് കൂടി, വിലക്കുറവിൽ വരുന്ന മൾട്ടി യുട്ടിലിറ്റി വാഹനം ആയത് കൊണ്ട് ആണ് ബൊലേറോ ക്ക് ഇത്ര ജന സമ്മിതി. 6.77% ആണ് ഈ വിഭാഗത്തിൽ ബൊലേറോ യുടെ ഷെയർ.
8. മാരുതി സുസുകി ബലേനോ.
ഏട്ടാമനായി മാരുതി സുസുകി യുടെ പ്രീമിയം ഹാച്ച് ബലേനോ ആണ് ലിസ്റ്റിൽ ഉള്ളത്. വിശാലമായ ക്യാബിൻ സ്പേസും, ആസ്വാദ്യകരമായ ഡ്രൈവിംഗ് അനുഭൂതിയും, മനോഹരമായ എക്സ്റ്ററിയർ ലുക്കും നൽകുന്നവാഹനം വളരെ പെട്ടന്ന് ആണ് കസ്റ്റമേഴ്‌സിനിടയിൽ പ്രീതി നേടിയെടുത്തത്.
9. മാരുതി സുസുകി ഈക്കോ.
6.6% വിപണി വിഹിതവുമായി മാരുതി സുസുകി യുടെ muv ഈക്കോ ആണ് ഒമ്പതാമാനായി ലിസ്റ്റ് ൽ ഉള്ളത്.
10. മാരുതി സുസുകി omni.
നിലവിൽ BS6 മാനദന്ധങ്ങൾ കാരണം കമ്പനി പ്രൊഡക്ഷൻ നിർത്തി എങ്കിലും 5.07% മുൻകാല വിപണി വിഹിതവുമായി omni പത്താം സ്ഥാനത്തുണ്ട്. കഴിഞ്ഞ കാലങ്ങളിൽ ഉപഭോക്താക്കൾക്കിടയിൽ നല്ല സ്വീകാര്യത നേടിയ വാഹനം ആയിരുന്നു മൾട്ടി പാർപസ് വാൻ വിഭാഗത്തിൽ പെടുന്ന omni.
ചുരുക്കത്തിൽ മുൻകാല ഇന്ത്യൻ വാഹന വിപണി പരിശോദിച്ചാൽ മാരുതി സുസുകി യുടെ ആധിപത്യം നമുക്ക് കാണാവുന്നതാണ്.