വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
മികച്ച ടോർഖ് ഉം മികവുറ്റ പ്രവർത്തനവും കാണ്ട് വാഹന പ്രേമികൾ സ്വീകരിച്ച വണ്ടി ആയിരുന്നു Fiat ടെക്നോളജി യിൽ 1.6L മുൾട്ടിജറ്റ് ഡീസൽ എഞ്ചിനുമായി വന്ന മാരുതി സുസുകി S cross. ഇറക്കുമതി ചെയ്ത എഞ്ചിൻ ആയതിനാൽ പ്രീമിയം വിലയും, മൈലേജ് കുറവും കാരണം enthusiast കളും നിരൂപകരും ഒഴികെ ഉള്ള കസ്റ്റമേഴ്സ് 1.6 scross നെ വേണ്ട വിധം ഉൾക്കൊണ്ടില്ല. അത് കൊണ്ട് മാരുതി ഈ മോഡൽ വിപണിയിൽ നിന്നും പിൻവലിച്ചു. എങ്കിലും അന്ന് വാഹനം സ്വന്തമാക്കിയവർ ഇന്നും നല്ല പോലെ കൊണ്ട് നടക്കുന്നു.
അത്തരത്തിൽ dr Naveen ( insta @dr. Naveen09) എന്ന വ്യക്തി യുടെ കയ്യിലുള്ള modify ചെയ്ത 1.6 L scross നെ പരിചപ്പെടാം. 120 bhp @320Nm ടോർഖ് നൽകുന്ന scross 1.6 നെ, 200bhp കരുത്തും 420Nm ടോർഖ് ഉം നൽകുന്ന വാഹനമയാണ് അദ്ദേഹം മാറ്റിയെടുത്തത്.
ഇതിനായി തന്റെ scross ൽ വൂൾഫ് മോട്ടോ പെർഫോമൻസ് സ്റ്റേജ് 3 ECU ട്യൂൺ, ഗ്യാരറ്റ് ടർബോ അപ്ഗ്രേഡ്, ബ്ലാക്ക് വർക്ക് ഡെകേറ്റ് ഡൌൺ പൈപ്പ്, തുടങ്ങിയ മാറ്റങ്ങൾ വരുത്തി.
സാധാരണ scross ൽ വരുന്ന 6സ്പീഡ് മാന്വൽ ഗിയർ ബോക്സ് തന്നെ ആണ് വാഹനത്തിൽ ഉള്ളത്. സസ്പെന്ഷൻ, ബ്രേക്ക്, വീൽ തുടങ്ങിയവ പുതിയ പവർഫുൾ എഞ്ചിന് അനുസരിച്ചു മാറ്റേണ്ടി വന്നു. Kyb ഡാംബർ കൾ, ചുറ്റും പ്രോഗ്രസ്സീവ് ലവറിങ് സ്പ്രിംഗ്,മുന്നിൽ EBC ഡിക്സൽ സ്ലോട്ടഡ് റൊട്ടർ കൾ, പിന്നിൽ EBC അൾട്ടിമാക്സ് 2പാഡ് കൾ, എന്നിവ ആണ് ബ്രേക്ക് ൽ വരുത്തിയ പ്രധാന മാറ്റങ്ങൾ. മിഷേലിൻ പ്രൈമസി 4ST ടയർ കളും 16ഇഞ്ച് ലെൻഡോ ജഗർ അലോയ് കളും കൂടെ ആയപ്പോൾ വാഹന ത്തിന്റെ പുറം ഭംഗിയും വർധിച്ചു. 200bhp @420 Nm ൽ ഉള്ള വാഹനം വെറും 6.9സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നു. ഇത് പല ജർമൻ വാഹനങ്ങളെക്കാളും ഉയർന്നതാണ്.