വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരിപ്പുകൾക്കൊടുവിൽ XUV700 എത്തി. Next gen XUV500 ആയി രൂപകല്പന ചെയ്തിരുന്ന വാഹനം മഹിന്ദ്ര അവരുടെ suv നിര വിപുലീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് വിപണിയിലിറക്കുന്നത് . Suv വിഭാഗത്തിന്റെ ഗംഭീര വളർച്ച മുന്നിൽ കണ്ട് മാഹീന്ദ്ര അതിനായി മാത്രം designe ചെയ്ത പുതിയ logo യുമായി ആണ് xuv 700 ന്റെ വരവ്. Lounging നോടൊപ്പം തന്നെ വാഹനത്തിന്റെ വിലയിലും മഹിന്ദ്ര ഞെട്ടിച്ചിരിക്കുകയാണ്. വാഹനത്തിന് വില നിർണയിച്ചിരിക്കുന്നത് 11.99 ലക്ഷം രൂപ മുതലാണ്.
Mx petrol manual-11.99L Ms diesel manual-12.49L | Ax3 petrol manual-13.99L.| Ax5 petrol manual -14.99 L. എന്നിങ്ങനെ യാണ് പ്രഖ്യാപിച്ചിട്ടുള്ള വിലകൾ . വില പ്രഖ്യാപിച്ച എല്ലാ മോഡലുകളും 5 seater കൾ ആണ്. ബാക്കി വരുന്ന മോഡലുകളുടെ വില ഒക്ടോബർ മാസം വാഹനം പുറത്തിറങ്ങിയശേഷം പ്രഖ്യാപിക്കുമെന്നാണ് കമ്പനി റിപ്പോർട്ട്.
വാഹനത്തിന് ഡിസൈനിൽ മുൻഗാമികളോട് സാമ്യമുണ്ടെങ്കലും ധാരാളം പുതുമകളും കാണാം. പുറത്തേക്ക് വളഞ്ഞിരിക്കുന്ന ലംബ ബാറുകൾ ഉള്ള പുതിയ ഗ്രില്ല്, ഹെഡ് ലൈറ്റിൽ നിന്നും താഴെ ക്കായി നിലകൊള്ളുന്ന വലിയ C ആകൃതിയുള്ള DLR, ബോഡി യുമായി ഒഴുകി ചേർന്ന pop dot ഡോർ ഹാൻഡ്‌ലുകൾ, തുടങ്ങിയ ധാരാളം മാറ്റങ്ങൾ ഉണ്ട്. കൂടാതെ വാഹനം,മഹേന്ദ്ര എസ്‌യുവിയുടെ പുതിയ ലോഗോ യും ധരിക്കുന്നു.
വാഹനത്തിനുള്ളിൽ ആധുനികമായ, വളരെ വൃത്തിയുള്ള രൂപത്തിലുള്ള ഒരു ഡിസൈനാണ് നൽകിയിട്ടുള്ളത്. 10.25 ഇഞ്ച് duel screen lay out ആണ് ഡാഷ്ബോർഡ്. ഒന്ന് ഇൻഫോടൈൻമെന്റ് നും ഒന്ന് ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ നും. Adreno X interface inbuilt Amazon Alexa virtual assistant ഉപയോഗിച്ച് വിവിധ തരം കമാൻഡുകൾ നടപ്പിലാക്കുന്ന, കമ്പനി പുതുതായി വികസിപ്പിച്ചെടുത്ത ഇൻഫോടൈൻമെന്റ് സിസ്റ്റമാണ് വാഹനത്തിനുള്ളത്. വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർ പ്ലേ കണക്റ്റിവിറ്റി, വയർലെസ് ചാർജർ, പനോരമിക് സൺ റൂഫ്, ഓട്ടോ ബൂസ്റ്റർ ഹെഡ്ലൈറ്റുകൾ, duel zone ഓൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, ലെദർ upholstery, തുടങ്ങി നിരവധി ഫീച്ചറുകളും വാഹനത്തിൽ ഉണ്ട്. ഒപ്പം സബ്‌വൂഫർ അടക്കം 12 സ്പീക്കർ വരുന്ന ഒരു soney 3D സറൗണ്ട് സൗണ്ട് സിസ്റ്റവും.
വാഹനത്തിന്റെ സേഫ്റ്റി ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ പ്രധാനമായും മെൻഷൻ ചെയ്യുന്നത് ADAS (Advance driver assist system ) ആണ്. ഇതിൽഒരു forward collision മുന്നറിയിപ്പ് നൽകുന്ന (FWC ) ഉൾപ്പെടുന്നു. ഇത് വാഹനത്തിന്റെ കൂട്ടിഇടി യെകുറിച്ച് മുന്നറിയിപ്പ് നൽകുകയും ഡ്രൈവർ വാഹനം നിർത്തിയില്ല എങ്കിൽ ഓട്ടോണോമസ് എമർജൻസി ബ്രേക്കുകൾ ഉപയോഗിക്കുകയും ചെയ്യുന്നു. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, സ്മാർട്ട് പൈലറ്റ് അസിസ്റ്റ്, ട്രാഫിക് സൈന് recognition, ഡ്രൈവർ drownsiness ഡീറ്റെക്ഷൻ, ലൈൻ ഡിപ്പാർച്ചർ വാണിംഗ്, ലൈൻ കീപ് അസിസ്റ്റ്, തുടങ്ങിയ ധാരാളം പുതുമയാർന്ന സേഫ്റ്റി സവിശേഷതകൾ നിറഞ്ഞതാണ് xuv 700.
ഇതിനുപുറമേ 7 എയർബാഗുകൾ, ABS with EBD, വേഗത ഇഷ്ടാനുസരണം ആക്കുന്നതിനു വേണ്ടി വോയിസ് അലെർട്, ഫ്രണ്ട് സീറ്റിൽ ലാപ് റിട്രാക്ടർ പ്രീടെൻഷനറുകൾ അടങ്ങിയ സീറ്റ് ബെൽറ്റ് തുടങ്ങിയവയും മറ്റു സാധാരണ സേഫ്റ്റി ഫീച്ചറുകളാലും സമ്പന്നമാണ് വാഹനം.
200 hp കരുത്തും 380Nm ടോർഖ് നൽകുന്ന 2.0L 4 സിലിണ്ടർ ടർബോ MStallion petrol എൻജിൻ, 155hp പവറും 360 Nm ടോർക് നൽകുന്ന രൂപത്തിലും, ഓട്ടോമാറ്റിക് ഗിയർ ബോക്സ് വരുന്ന ഉയർന്ന variant കളിൽ 185 hp പവറും 450Nm ടോർഖ് ഉം ഉത്പാധിപ്പിക്കുന്ന വിധം ട്യൂൺ ചെയ്ത 2.2 L 4സിലിണ്ടർ MHawk ടർബോ ചാർജ്ഡ് ഡീസൽ എൻജിനും ആണ് വാഹനത്തിന് കരുത്തേകുന്നത്.
Zip, Zap, Zoom, Custom എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകൾ നല്ല സ്റ്റിയറിങ് ഫീഡ്ബാക്ക് നൽകുന്നു. രണ്ട് എഞ്ചിനുകളും 6 സ്പീഡ് മാന്വൽ & 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷനുകളിൽ ആണ് വരുന്നത്. നിലവിൽ ലോവർ ഡീസൽ വേരിയന്റ് കൾ മാനുവൽ ഓപ്ഷനിൽ മാത്രമാണ് വരുന്നത്. ഒരു ഓൾ വീൽ ഡ്രൈവ് മോഡലും ഓഫറിൽ ഉണ്ട്. വാഹനത്തിന്റെ ടോപ് എൻഡ് മോഡൽ ആയ Ax7 ൽ ആണ് ADAS, ഡ്യൂൽ സോൺ ക്ലൈമറ്റ് കണ്ട്രോൾ,18" അലോയ് അടക്കം മുഴുവൻ ഫീച്ചറുകളും വരുന്നത്.