ഒറ്റ ചാർജിൽ 500 km യാത്ര, ഇലക്ട്രിക് വാഹനങ്ങളിൽ മിന്നും താരമാകാൻ ALTROZ EV.
പ്രാരംഭ ഘട്ടത്തിലെ ഈഴയലുകൾക്ക് ശേഷം ഇന്ത്യൻ പാസ്സന്ജർ കാർ വിപണിയിൽ സ്വന്തം സ്ഥാനം കണ്ടെത്തിയ ദേശീയ വാഹന ബ്രാൻഡ് TATA മോട്ടോർസ്, ഇലക്ട്രിക് കാർ വിഭാഗത്തിലെ നേതൃ സ്ഥാനം നിലനിർത്താൻ പുതിയൊരു ഇലക്ട്രിക് വെഹിക്കിൾ പുറത്തിറക്കുന്നു. ALTROZ EV.
നിലവിൽ രാജ്യത്തെ ഏറ്റവും വില്പനയുള്ള ev tata യുടെ തന്നെ Nexon ev ആണ്. 312km റേഞ്ച് വാഗ്ദാനം ചെയ്യുന്നNexon നേക്കാളും 40% അധികം ചാർജ് നിലനിൽക്കുന്ന ബാറ്ററി യോട് കൂടിsame sptron engine ജനപ്രിയ വാഹനമായ Altroz ൽ വരുന്നത് വളരെ പ്രതീക്ഷയോടെ ആണ് എല്ലാവരും നോക്കിക്കാണുന്നത്. 45X എന്ന കോഡ് നാമത്തിൽ tata വികസിപ്പിച്ച ഹാച്ച്ബാക്ക് കോൺസപ്റ്റ് ന്റെ പ്രൊഡക്ഷൻ മോഡൽ ആയ Altroz fossil fuel വാഹനങ്ങളിൽ ഫൈവ് സ്റ്റാർ സേഫ്റ്റി വാഗ്ദാനം ചെയ്യുന്ന പ്രീമിയം ഹാച്ച് ബാക്ക് മോഡൽ ആണ്. ഒരു മണിക്കൂർ സമയം കൊണ്ട് 80% വരെ ചാർജ് ചെയ്യാവുന്ന പുതിയ Altroz EV ക്ക് പത്ത് ലക്ഷത്തിനു അടുത്തായിരിക്കും വില.