Car News
Share this article
New hot and techy Brezza, ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി ; സൺറൂഫ് ഉള്ള ആദ്യ മാരുതി മോഡൽ.

New hot and techy Brezza, ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ച് മാരുതി ; സൺറൂഫ് ഉള്ള ആദ്യ മാരുതി മോഡൽ.

ഇന്ത്യൻ വാഹന വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഡൽ ലോഞ്ചിങ്ന് സമയമെടുത്തു വരുന്നു. ലഭ്യമായ വിവരം അനുസരിച്ച് ജൂൺ 30ന് മാരുതി സുസുക്കിയുടെ ജനപ്രിയ കോംപാക്ട് എസ് യു വി Vitara Brezza യുടെ new fece lift അവതരിപ്പിക്കും. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു, പേരിൽ നിന്നും വിറ്റാര ഒഴിവാക്കി മാരുതി സുസുകി ബ്രെസ്സ എന്ന പേരിലാണ് പുതിയ വാഹനം വരുന്നത് എന്നത് പ്രത്ത്യേകം ശ്രദ്ധേയമാണ്.

കേവലമൊരു മുഖംമിനുക്കലിനപ്പുറം അകത്തും പുറത്തും ധാരാളം മാറ്റങ്ങളുമായാണ് മാരുതി ഇത്തവണ ബ്രസ്സ യെ അവതരിപ്പിച്ചിട്ടുള്ളത്. ലഭിച്ച വിവരങ്ങൾ അനുസരിച്ച് അവയിൽ പലതും ബ്രെസ്സയെ ഒപ്പം മത്സരിക്കുന്ന അവരെക്കാൾ ഒരുപാട് മുന്നിലെത്തിക്കുന്നു. Segmentലെ തന്നെ പലരുടേയും നെഞ്ചിടിപ്പ് കൂട്ടുന്ന ഫീച്ചറുകളാൽ സമ്പന്നമാണ് പുതിയ ബ്രെസ്സ എന്ന് ചുരുക്കം.

ഏറ്റവും പുതിയ K15C dual jet dual VVT smart hybrid എൻജിനാണ് പുതിയ ബ്രെസ്സ യിൽ ഉപയോഗിച്ചിരിക്കുന്നത്. പവർ ഫിഗറുകളെ കുറിച്ച് കൂടുതൽ സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല എങ്കിലും നിലവിലെ 101 Bhp പവറും 137 Nm ടോർകും തന്നെ പ്രതീക്ഷിക്കാം. ഫൈവ് സ്പീഡ് മാന്വൽ, സിക്സ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്കും തന്നെ ആയിരിക്കും ട്രാൻസ്‌മിഷൻ ഓപ്ഷൻസ്. ഒപ്പം ഒരു CNG engine വേരിയന്റും അണിയറയിൽ ഒരുങ്ങുന്നുണ്ട്.

നിലവിലെ മോഡലിന്റെ അതേ ആർക്കിടെക്ചറും പ്ലാറ്റ്ഫോമും തന്നെയാണ് ന്യൂ ബ്രസ്സയും ഉപയോഗിക്കുന്നത്. എങ്കിലും ഇന്റീരിയർ ലും എക്സ്റ്റീരിയറും ഒരുപാട് മാറ്റങ്ങൾ വരുന്നുണ്ട്. Dual tone dashboard, HUD(Head Up Display ), 360° camara, rear AC went, എന്നിവക്കൊപ്പം ഇലെക്ട്രിക് സൺറൂഫും ഇന്റീരിയറിൽ പുതുമകളായി വരുന്നു.ഒപ്പം floating touch screen infotainment system, New gen telematic phone connectivity ആപ്പുകൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളും. ഇത് വാഹനത്തെ കൂടുതൽ പ്രീമിയം ആക്കുന്നു.

പുതിയ ഗ്രില്ല്, പുതിയ ബമ്പറുകൾ, പുതിയ 16" dual tone alloy വീലുകൾ, New ഹെഡ്ലാമ്പുകളും ടൈൽ ലാമ്പുകളും അടക്കമുള്ള മാറ്റങ്ങൾ ആദ്യ കാഴ്ചയിൽ തന്നെ വാഹനത്തെ നിലവിലെ മോഡലിൽ നിന്നും വ്യത്യസ്തമാക്കുന്നു. അങ്ങനെ അടിമുടി മാറ്റത്തോടെ വരുന്ന all new Hot and Techy Brezza യുടെ ബുക്കിങ് 11000 രൂപയ്ക്ക് എല്ലാ അംഗീകൃത മാരുതി അരീന ഷോറൂമുകളിലും ബ്രാന്റിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ആരംഭിച്ചിട്ടുണ്ട്. ജൂൺ 30 ന് അവതരണത്തോടനുബന്ധിച്ച് വാഹനത്തിന്റെ വില നിർമ്മാതാക്കൾ പ്രഖ്യാപിക്കും.8-12 ലക്ഷംരൂപ ഷോറൂംവില പരിധിയിൽ നാല് വേരിയന്റും ആറ് കളറുകളിമായി വരുന്ന new Brezza എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ Kia Sonet, Tata Nexon, Hyundai Venue, Nissan Magnet, Renault Kigger, Mahindra XUV 300, എന്നിവയാണ് കൂടെ മത്സരിക്കുന്നവരിൽ പ്രധാനികൾ.

Published On : Jul 7, 2022 03:07 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.