ഒപ്പം കൂടാൻ സിട്രനും, മുഖം മിനുക്കി C5 aircross.
അടുത്തിടെയായി ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ഫ്രഞ്ച് വാഹന നിർമ്മാതാക്കൾ ആണ് സിട്രൺ. Premium SUV ആയ Citroen C5 മായി ഇന്ത്യയിൽ എത്തിയ അവർ എണ്ണത്തിൽ ചുരുങ്ങിയതാണെങ്കിലും അവരുടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ സിട്രന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ കൂടുതൽ മത്സരാധിഷ്ഠിതമായ നിലവിലെ മാർക്കറ്റ് സാഹചര്യത്തിൽ എതിരാളികൾക്കൊപ്പം ഫീച്ചറുകളും ആഡംബരവും എത്തിക്കുക എന്ന ലക്ഷ്യത്തോടെ C5 എയർക്രോസ്സ് ന് ഒരു ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചിരിക്കുന്നു. യൂറോപ്പ്യൻ മാർക്കറ്റിൽ 2022 ന്റെ ആരംഭത്തോടെ തന്നെ എത്തിയ മോഡൽ ഇന്ത്യയിൽ വരുന്നത് ഇപ്പോഴാണ്.36.67 ലക്ഷം രൂപയാണ് ഷോറൂം വില പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് മോഡലുകളായി മാർക്കറ്റിൽ വന്നിരുന്ന വാഹനത്തിന്റെ ഉയർന്ന മോഡലായ ഷൈൻ dualtone ന്റെ വിലയാണ് ഇപ്പോൾ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാമത്തെ മോഡലായ ഫീൽ ന്റെ വില പുറത്തു വന്നിട്ടില്ല. നിലവിൽ 32,23,900 രൂപയായിരുന്നു ഫീൽ ട്രിമ്മിന് ഷോറൂം വില. പുതുക്കിയ മോഡൽ ചെറിയ ഡിസൈൻ പരിഷ്കാരത്തോടെയും കൂടുതൽ ഫീച്ചറുകളുമായും ആണ് വരുന്നത്. ഇത് Suv യുടെ സുഖവും കംഫോർട്ടും വർദ്ധിപ്പിക്കുന്നു. കേരളത്തിൽ കോഴിക്കോട് അടക്കം രാജ്യത്തെ ഇരുപതിലധികം la mansion Citroen Phygital showroom കളിൽ പുതിയ C5 എയർ cross ലഭ്യമാണ്. കൂടാതെ 100% online ആയി BUY ONLINE platform ലൂടെയും വാഹനം സ്വന്തമാക്കാൻ അവസരമുണ്ട്.
പുതുക്കിയ C5 എയർക്രോസ്സ് ന്റെ വാറന്റി 36 മാസം /100000 km ആണ്. (Delivery ഡേറ്റ് മുതൽ ഏതാണോ ആദ്യം അത് ). ഇതിൽ spare പാർട്ടുകൾക്കും ആക്‌സിസിസറി കൾക്കും വാറന്റി ഉൾപ്പെടുന്നു. കൂടാതെ 24*7 റോഡ് സൈഡ് അസ്സിസ്റ്റും. ഒപ്പം Extended വാറന്റി, മൈന്റൻസ് പാക്കേജുകൾ തുടങ്ങിയവും ലഭ്യമാണ്.മാത്രമല്ല വാഹനത്തിന് ഫിനാൻസ് സൗകര്യം അടക്കം Citroen Future Sure പാക്കേജും കമ്പനി നൽകുന്നുണ്ട്. ഇതിൽ വാഹനത്തിന്റെ മൈന്റൻസ്, extended വാറന്റി, RSA,5 വർഷം വരെ EMI സൗകര്യം എന്നിവയും നൽകുന്നു.
C5 എയർക്രോസ്സ് ലോഞ്ച് ചെയ്തത് മുതൽ സെഗ്മെന്റ് ലെ ഏറ്റവും സുഖകരവും വഴക്കം ഉള്ളതുമായ Suv ആയി അംഗീകരിക്കപ്പെട്ട വാഹനമാണ്. ഇപ്പോൾ കൂടുതൽ അഭിമാനകരവും, ആധുനികവും, ആഡംബരവും ആയ ഒരു മേക്ക്ഓവർ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ ഉപഭോക്താക്കളുടെ ആഗ്രഹത്തിനനുസരിച്ച് വാഹനത്തെ പുതുക്കി ഇറക്കിയതിൽ ഞങ്ങൾ ആവേശഭരിതരാണ് എന്ന് Stellantis India Ceo and Managing Director Mr:Roland Bouchara പറഞ്ഞു.
ആൻഡ്രോയ്ഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡ്യൂവൽ സോൺ ഓട്ടോ ക്ലൈമറ്റ് കണ്ട്രോൾ, ഇലെക്ട്രിക്കലി അട്ജെസ്റ്റബിൾ ഡ്രൈവർ seat, ഓട്ടോ ഡമ്മിങ് റിയർ വ്യൂ മിറർ, പനോരമിക് സൺറൂഫ്, ലൈൻ ചേഞ്ച് അസ്സിസ്റ്റ് തുടങ്ങി നിരവധി സവിശേഷതകളുള്ള വാഹനമാണ് C5 എയർക്രോസ്സ്. പുതിയ ഫേസ് ലിഫ്റ്റ് ന് മെക്കാനിക്കലി മാറ്റങ്ങൾ ഒന്നും തന്നെ കമ്പനി കൊണ്ട് വന്നിട്ടില്ല. അതായത് നിലവിലെ 2.0L turbo charged മോട്ടോർ ഡീസൽ എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിൽ വരുന്നത്. ഇത് 177 Bhp പവറും 400 Nm ടോർക്കും നൽകുന്നതാണ്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ആണ് വാഹനത്തിൽ വരുന്നത്.
മാറ്റങ്ങളോടെ വരുന്ന പുതിയ ബാഹ്യ ഡിസൈനും, ഗുണനിലവാരം കൂടിയതും കൂടുതൽ ആധുനികവുമായ നിറങ്ങളും ഇന്റീരിയറുകളും ഷാർപ് എഡ്ജുകൾ, സിഗനേച്ചർ ടൈൽ ഗേറ്റ്,18" ഡയമണ്ട് കട്ട് ആലോയ്‌വീൽസ്,10" ടച്ച്സ്‌ക്രീൻ, പുതിയ ഡിസൈനിൽ ഉള്ള സെൻട്രൽ കൺസോൾ തുടങ്ങിയവ
ഈസി-Suv വിഭാഗത്തിലുള്ള ഉപഭോക്താക്കളെ Citroen C5 aircross ലേക്ക് തീർച്ചയായും ആകർഷിക്കുമെന്ന് കമ്പനിയുടെ ഇന്ത്യയിലെ ബ്രാൻഡ് ഹെഡ് Mr:Sourabh Vatsa അഭിപ്രായപ്പെട്ടു.
ഇന്ത്യയിൽ ജീപ്പ് compass, Hyundai Tucson, VW Taigun Skoda Kodiak തുടങ്ങിയവയാണ് C5 ന്റെ എതിരാളികൾ.