Ertiga facelift അവതരിപ്പിച്ചു മാരുതി ;കിടിലൻ മാറ്റങ്ങളോടെ വന്ന വാഹനം 8.35 ലക്ഷം രൂപ മുതൽ.
750000 ഇന്ത്യൻ ഫാമിലികളുടെ വിശ്വസ്ത സഹയാത്രികനായ ertiga ക്ക് മാരുതി സുസുക്കി പുതിയ ഫെയ്സ് ലിഫ്റ്റ് അവതരിപ്പിച്ചു. പുതിയ മോഡൽ കൂടുതൽ stylish, elegant and comfort ആയി ആണ് പുറത്തിറക്കിയിട്ടുള്ളത്. ബാഹ്യമായ കോസ്മറ്റിക് ട്വീക്കുകളെക്കാൾ എൻജിനിലും ഗിയർബോക്സും ആണ് പുതിയ എർട്ടികയിൽ മാറ്റങ്ങൾ. പുതിയ 1.5L next jen K series duel jet duel vvt engine ആണ് പുതിയ എർട്ടികയിൽ വരുന്നത്. ഇതിനു progressive smart hybrid Technology യും paddle shift കളോട് കൂടിയ advanced 6 speed automatic transmission നും ലഭിക്കുന്നു. Maruti Suzuki യുടെ areena showroom കളിലൂടെ ആണ് പുതിയ ertiga കമ്പനി പുറത്തിറക്കുന്നത്.
രാജ്യത്ത് കോംപാക്ട് mpv segment നു തുടക്കം കുറിച്ച എർട്ടിഗ യുടെ അവതരണത്തിന്റെ പത്താം വാർഷികത്തിലാണ് കൂടുതൽ സ്റ്റൈലിഷ് ആയ ന്യൂ എർട്ടിഗ യുടെ അവതരണം എന്നത് ശ്രദ്ധേയമാണ്. പുതിയ എർട്ടിഗ ഫാമിലി കളുടെ ജീവിത നിലവാരം അല്പംകൂടി സമ്പന്നമാക്കുന്നു.
പത്തുവർഷങ്ങൾക്കു മുമ്പ് രാജ്യത്ത് എർട്ടിഗ അവതരിപ്പിച്ചപ്പോൾ ഇന്ത്യൻ ഓട്ടോമൊബൈൽ ഇൻഡസ്ട്രിയിൽ അതൊരു സുപ്രധാന നിമിഷമായിരുന്നു. കോംപാക്ട് എം പി വി എന്ന പുതിയൊരു segment തന്നെ സൃഷ്ടിച്ചു കൊണ്ടായിരുന്നു എർട്ടിഗയുടെ കടന്നുവരവ്. 4.7% വർധിച്ചു വരുന്ന ഇൻഡസ്ട്രിയിൽ ആദ്യ c mpv ആയ എർട്ടിഗക്ക് അതിന്റെ തായ സ്ഥാനമുണ്ട്. കൂടുതൽ സ്റ്റൈലിഷ്, കംഫർട്ട്, ടെക്നോളജി, സേഫ്റ്റി ഫീച്ചറുകളുമായി വരുന്ന പുതിയ എർട്ടിഗ യും വൻ വിജയം ആവർത്തിക്കും എന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ആൻഡ് CEO mr Hisashi Tekeuchi പറഞ്ഞു. കൂടാതെ പുതിയ എർട്ടിഗ ഇന്ധനക്ഷമതയിലും മുന്നിലായിരിക്കും എന്ന് അദ്ദേഹം സൂചിപ്പിച്ചു.
Engine and transmission.
മാരുതി സുസുക്കിയുടെ പുതിയ 1.5L k series duel jet duel vvt എൻജിനാണ് ന്യൂ എർട്ടിഗ ഉപയോഗിക്കുന്നത്. ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നതിനായി സ്മാർട്ട് ഹൈബ്രിഡ് സിസ്റ്റവും അടങ്ങിയിട്ടുണ്ട്. ഈ എൻജിൻ ഡ്യൂൽ ഇൻജെക്ടർ സിസ്റ്റം അടിസ്ഥാനമാക്കി ഉള്ളതാണ്. അതായത് ഒരു സിലിണ്ടറിന് ഒരു ഇൻജെക്ടർ നു പകരം രണ്ട് ഇൻജെക്ടറുകൾ ലഭിക്കുന്നു. ഇത് improved NVH (Noise, Vibration, Harshness )ഉം reduced emission norm's ഉം അടങ്ങിയതാണ്. ഈ engine 100Ps power @136Nm ടോർഖ് ഉൽപാദിപ്പിക്കുന്നു. Cng പവർ ട്രെയിൻ ൽ ഇത് 87Ps @121 Nm ആയി മാറുന്നു. സ്റ്റാൻഡേർഡ് മോഡലിൽ ഫൈവ് സ്പീഡ് മാന്വൽ ഗിയർബോക്സും ഓട്ടോമാറ്റിക് മോഡലിൽ 6 speed ടോർഖ് കൺവെർട്ടർ ഗിയർബോക്സും ആണ് വരുന്നത്. ഇതുവരെ 4സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്സ് ആയിരുന്നു എർട്ടിഗ ഉപയോഗിച്ചിരുന്നത്. കൂടാതെ paddle shift കളും മാരുതി പുതിയ എർട്ടിഗ യിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മാരുതി സുസുക്കി ആദ്യമായാണ് ഓട്ടോമാറ്റിക് വാഹനത്തിൽ സ്റ്റീറിങ് wheel mounted paddle shift കൾ ഉൾപ്പെടുത്തുന്നത്. ഇത് ഗിയർ ഷിഫ്റ്റു കൾ സുഗമവും വേഗത്തിലും ആക്കുന്നു. പുതിയ ഗിയർ ബോക്സ് വാഹനത്തിന്റെ ഇന്ധന ക്ഷമതയും വർദ്ധിപ്പിക്കുന്നു. വാഹനത്തിന്റെ മാനുവൽ മോഡൽ 20.51 kmpl, ഓട്ടോമാറ്റിക് മോഡൽ 20.30 kmpl, CNG മോഡൽ 26.11 kmpl എന്നിങ്ങനെയാണ് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത.
വാഹനത്തിന്റെ VXI, ZXI, Tour M എന്നീ മോഡലുകളിൽ CNG power train വാഗ്ദാനം ചെയ്യുന്നു. ഇതുവരെ VXi മോഡലിൽ മാത്രമാണ് CNG ഉണ്ടായിരുന്നത്. നിലവിൽ പെട്രോൾ വില വർധിച്ചു വരുന്ന സാഹചര്യത്തിൽ CNG വാഹനങ്ങൾക്കുണ്ടായ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത് മറ്റ് രണ്ട് verient കളിൽ കൂടി കമ്പനി സിഎൻജി ഉൾപ്പെടുത്തുകയായിരുന്നു.
Exterior and design.
പുറം ഭാഗത്തുള്ള കോസ്മെറ്റിക് അപ്ഡേറ്റുകളേക്കൾ ഇത്തവണ പ്രധാന മാറ്റങ്ങൾ എൻജിൻ ആൻഡ് ഗിയർ ബോക്സിലാണ്. എന്നിരുന്നാലും പുതിയ Chrome winged front grille, two tone 5 spoke alloy wheel, back door garnish with Chrome inserts, തുടങ്ങിയവയും ടൈൽ ഗേറ്റിലെ ക്രോം ഗാർണിഷിലെ മാറ്റം തുടങ്ങിയ ചെറിയ മാറ്റങ്ങൾ പുറമേ കാണാം.
Cruise control, driver side auto window up with anti pinch, follow me home headlamps, electrical adjustable ORVM with auto close function, എന്നിവ പുതുതായി വന്ന ചില മാറ്റങ്ങളാണ്. S cng മോഡലിൽ സ്പീഡോമീറ്ററും അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
EBD, break assist, rear parking sensors, dual airbags, speed alert, seat belt reminder, ISOFIX child seat mount കൾ, ABS എന്നിവ വാഹനത്തിന്റെ സ്റ്റാൻഡേർഡ് ഫീച്ചറുകളാണ്. ഉയർന്ന വേരിയൻറ്റുകളിൽ നാല് എയർബാഗുകൾ, electronic stability program, hill hold assist എന്നീ ഫീച്ചറുകളും വരുന്നു. വാഹനത്തിന്റെ ഡാഷ് ബോർഡ് ഡിസൈൻ നിലവിലെ എർട്ടിഗ യിലെതിനു സമമാണ്. ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. Baleno യിൽ കാണുന്ന പുതിയ7ഇഞ്ച് smart play pro system ആണ് പുതിയ എർട്ടിഗ യിൽ വരുന്നത്. 'Hai suzuki' എന്ന് പറഞ്ഞാൽ തന്നെ പ്രവർത്തനക്ഷമമാകുന്ന രൂപത്തിലാണ് ഇത്.
Alexa remote capability, trip driving behaviour, Smartwatch connectivity, remote operation, vehicle status alert tracking തുടങ്ങിയ connected car feature കൾ ഉള്ള suzuki connect ഉം വാഹനത്തിൽ വരുന്നു.
Variant and price.
Lxi -835000, VXi - 949000, VXi AT- 1099000,VXi CNG -1044000,ZXi-1059000,ZXi AT - 1209000,ZXi CNG -1154000, ZXi+ - 1129000,ZXi+ AT - 1279000, Tour M -946000, Tour M CNG - 1041000 എന്നിങ്ങനെയാണ് വേരിയൻറ്റുകളും വിലയും. പുതുതായി വന്ന splendid silver, dignity brown എന്നിവ അടക്കം ആറ് കളറുകളിൽ ആണ് ഇന്ത്യക്കാരുടെ Go to MPV ആയ എർട്ടിഗ യുടെ new ഫേസ്ലിഫ്റ്റ് വരുന്നത്.