Car News
Share this article
Grand Vitara വന്നു; ഒരൽപം Grand ആയി തന്നെ.

Grand Vitara വന്നു; ഒരൽപം Grand ആയി തന്നെ.

മാരുതി സുസുക്കി അവരുടെ പ്രീമിയം വാഹനങ്ങൾക്കായി ആരംഭിച്ച Nexa ഷോറൂമിന്റെ ഏഴാം വാർഷികത്തോടനുബന്ധിച്ച് game changer SUV Grand vitara യെ അവതരിപ്പിച്ചു. മൈലേജിൽ കഷ്ടിച്ച് രണ്ടക്കം കാണിക്കുന്ന Suv segment ൽ 27.97 kmpl എന്ന industry redefining Mailege മായി ആണ് ഗ്രാൻഡ് വിറ്റാര എത്തുന്നത്. വാഹനത്തിലെ പുതിയ ഹൈബ്രിഡ് എൻജിൻ ആണ് അതിനു സഹായിക്കുന്നത്. വേറിട്ടുനിൽക്കുന്ന എക്സ്റ്റീരിയർ ഡിസൈനും സങ്കീർണമായ ഇന്റീരിയർ ഡിസൈനും segmented ലീഡിങ് ഫീച്ചറുകളോടും കൂടിവരുന്ന വാഹനം ടയോട്ടയുമായി സഹകരിച്ചാണ് മാരുതി പുറത്തിറക്കുന്നത്.

മുകളിൽ സൂചിപ്പിച്ച പോലെതന്നെ വളരെ വ്യത്യസ്തവും ദൃഢവുമായ ബോഡി ഡിസൈനാണ് ഗ്രാൻഡ് വിറ്റാരക്ക് ഉള്ളത്. ആദ്യ കാഴ്ചയിൽ തന്നെ നിലവിലെ മാരുതി മോഡലുകളിൽ നിന്നും വേറിട്ടുനിൽക്കുന്നു വാഹനം.crome and piano black insert കളോട് കൂടിയ വീതി കൂടിയ ഗ്രില്ല്, വിദേശരാജ്യങ്ങളിൽ വില്പനക്കുള്ള സുസുക്കിയുടെ A-cross, new SCross എന്നിവയിലേതിനു സമാനമായ squarish split headlamps, DRL കൾക്കിടയിലായി അവയെ യോജിപ്പിക്കുന്ന ക്രോം ബാർ, അതിൽ suzuki എംബ്ലം, തുടങ്ങിയവയാണ് മൻവശത്തിന് ഷാർപ്‌ ലുക്ക് നൽകുന്ന ഘടകങ്ങൾ.

സൈഡിലേക്ക് വരുമ്പോൾ ഗ്രാൻഡ് വിറ്റാറ സിസ്റ്റർ മോഡലായ toyota ഹൈരൈഡർ ന് ഏറെക്കുറെ സമയമാണ്. ബ്ലാക്ക് കൊണ്ട് ഡിസൈൻ ചെയ്ത പില്ലറുകൾ, ഫ്ലോട്ടിങ് റൂഫ്, പുതിയ അലോയ് വീൽ ഡിസൈൻ (17" ഡയമണ്ട് കട്ട്‌ ), എന്നിവയിലാണ് പ്രധാന മാറ്റങ്ങൾ ഉള്ളത്. വാഹനത്തിന്റെ പിറകുവശത്ത് പുതിയ രൂപത്തിലുള്ള ടൈൽ ലാമ്പ് ആണ് ഗ്രാൻഡ് വിറ്റാറ ക്ക് നൽകിയിട്ടുള്ളത്. ഇരുവശത്തും Horizondal ആയുള്ള 3 led ലാമ്പുകൾ ആയി ആണ് ഇവ ഡിസൈൻ ചെയ്തിട്ടുള്ളത്. ടൈൽ ഗേറ്റ് ൽ സുസുകി ലോഗോ ഉള്ള ഒരു ക്രോം സ്ട്രിപ്പും കാണാം, ഇത് വൃത്തിയായ രൂപത്തിൽ ടൈൽ ലാമ്പുമായി കൂടിച്ചേരുന്നു. ലോഗോ ക്ക് താഴെ centralized ആയി GRAND VITARA എന്ന name പ്ലേറ്റും കാണാം.

Toyota ഹൈരൈഡറുമായി ഇന്റീരിയറിലും ഗ്രാൻഡ് വിറ്റാറ ഒരുപാട് ഘടകങ്ങൾ പങ്കുവെക്കുന്നു. ഗ്രാൻഡ് വിറ്റാറ ക്ക് brown layout ഉള്ള faux leather upholstery ആണ് നൽകിയിട്ടുള്ളത്. Ventilated seats, HUD ( head up display ),9" smart play pro plus touch screen infotainment system with connected car tech,360° ക്യാമറ,6 എയർബാഗ് കൾ, hill hold assist, തുടങ്ങി യാത്രക്കാരുടെ സൗകര്യവും സുരക്ഷ യും വർദ്ധിപ്പിക്കുന്ന ഫീച്ചറുകളും panoramic sunroof, tire pressure monitor system, vehicle stability control, ESP, 3 point ELR seat belts, Hill descent control തുടങ്ങിയ സുസുക്കി ഇന്ത്യൻ വാഹനങ്ങളിൽ ആദ്യമായി അവതരിപ്പിക്കുന്ന ഫീച്ചറുകളും കാണാം. എസി കൺട്രോളർ, Ac വെന്റുകൾ, സ്റ്റീറിങ് വീൽ, പവർ വിന്ഡോ സ്വിച്ച്, തുടങ്ങിയവകൾ ഹൈരൈഡർ ലേതിനു സമാനമാണ്.

ഗ്രാൻഡ് വിറ്റാറ ഒരു സ്ട്രോങ്ങ് ഹൈബ്രിഡ് വാഹനം ആയി തന്നെയാണ് വരുന്നത്. വാഹനത്തിന് തുടിപ്പേകുന്നത് രണ്ട് എൻജിനുകളാണ്.1.5L സ്മാർട്ട് ഹൈബ്രിഡ് എൻജിനും 1.5L intelligent smart electric motor engine ഉം. ടയോട്ട ഹൈറൈഡറിൽ കാണുന്ന 92hp 122Nm 1.5L TNGA Atkinson Cycle എൻജിനും 79hp 141Nm ജിങ് ഇലക്ട്രിക് മോട്ടോറും ആണ് ഹൈബ്രിഡ് ഗ്രാൻഡ് വിറ്റാരക്ക് കരുത്ത് പകരുന്നത്. ഇത് 25 കിലോമീറ്റർ വരേ ഇലക്ട്രിക് റേഞ്ച് വാഹനത്തിന് നൽകുന്നു. വാഹനത്തിന്റെ ടോട്ടൽ പവർ 114 hp ആണ്. 27.97 കിലോമീറ്റർ ആണ് ഇതിനു ARAI സെര്ടിഫൈഡ് മൈലേജ്.എഞ്ചിൻ നൽകുന്ന പവർ വീലുകളിൽ എതിർക്കുന്നത് eCVT ഗിയർ box ആണ്.മറ്റൊരു എൻജിൻ ഓപ്ഷൻ ആയ മാരുതിസുസുകി യുടെ 1.5L K15C മൈൽഡ് hybrid എഞ്ചിൻ 103hp പവർ @117Nm ടോർഖ് ആണ് ഉൽപാദിപ്പിക്കുന്നത്. ഇതിനു 6 സ്പീഡ് CVT ഓട്ടോമാറ്റിക് with paddle shifts ,/5സ്പീഡ് മാന്വൽ എന്നീ ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ ഉണ്ട്.2W ഡ്രൈവ് ൽ 21.11 കിലോമീറ്റർ ഉം, ഓട്ടോമാറ്റിക് മോഡ് ൽ 20.58 കിലോമീറ്റർ ഉം all വീൽ ഡ്രൈവ് മോഡ് ൽ 19.38 കിലോമീറ്റർ ഉം മൈലേജ് നൽകുന്നു ഈ കരുത്തൻ SUV

Ev, Eco, Power, Normal എന്നീ ഡ്രൈവ് മോഡുകളും ഓൾ ഗ്രിപ് മോഡലിൽ യൂസർ സെലക്റ്റബിൾ ആയ Auto, Sport, Snow, Lock എന്നീ ഡ്രൈവ് മോഡുകളും വാഗ്ദാനം ചെയ്യുന്നു വാഹനം.

Sigma, Delta, Zeta, Alpha Zeta+, Alpha +

എന്നിങ്ങനെ ആറ് ട്രിംകളും 11 വകഭേദങ്ങളും ആയാണ് വാഹനം വരുന്നത്. ഏറ്റവും ഉയർന്ന രണ്ട് മോഡലുകൾ , (zeta +, alpha +) ആണ് സ്ട്രോങ്ങ് ഹൈബ്രിഡ്. കൂടാതെ zeta, alpha, zeta +, alpha + എന്നീ വേരിയന്റുകളിൽ alldrive മോഡും ഒപ്ഷൻ ആണ്. വാഹനത്തിന്റെ വില കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

വിപണിയിൽ Hyundai Creta, Kia Seltos, Skoda Kushaq, VW Taigun, Nissan Kicks, സഹോദര മോഡലായ Toyota Hyryder തുടങ്ങിയവയാണ് ഗ്രാൻഡ് വിറ്റാറയുടെ എതിരാളികൾ. ഒരു മിഡ്‌സൈസ് SUV ക്ക് എന്തിന് ഇത്രയേറെ സമയം എടുത്തു എന്ന ചെറിയ ചോദ്യത്തിന് വലിയ ഒരു ഉത്തരമാണ് ഗ്രാൻഡ് വിറ്റാര യിലൂടെ മാരുതി സുസുകി നൽകിയിരിക്കുന്നത്.

Published On : Jul 31, 2022 01:07 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.