അതിവേഗം വളരുന്ന കോംപാക്ട് എസ് യു വി സെഗ്മെന്റ്
സമീപകാലത്ത് ഇന്ത്യയിൽ അതിവേഗം വളരുന്ന വിഭാഗമാണ് കോംപാക്ട് എസ്യുവി segment. ഉയർന്ന ഡ്രൈവിംഗ് പോസിഷനും കൂടിയ റോഡ് വിസിബിലിറ്റി യും നൽകുന്ന ഇത്തരം വാഹനങ്ങൾക്ക് നാൾക്കുനാൾ ജനപ്രീതി വർധിച്ചുവരികയാണ്. ഏതായാലും ഒട്ടുമിക്ക നിർമ്മാതാക്കളുടെയും പ്രധാന കളിക്കാർ മത്സരിക്കുന്ന, ഒഫീഷ്യലീ ഏറ്റവും തിരക്കേറിയ കോംപാക്ട് എസ് യു വി segment ന്റെ ജൂലൈ മാസത്തിലെ പ്രകടനം ഒന്ന് നോക്കാം.
Segment ൽ ഏറ്റവും കൂടുതൽ വിൽപ്പനയുമായി ഒന്നാം സ്ഥാനത്ത് ഹ്യുണ്ടായ് യുടെ creta ആണ്. 13000യൂണിറ്റ് sale മായി creta കഴിഞ്ഞ വർഷത്തെ 11549 എന്ന ഫിഗർ നെക്കാളും 12.5% അധിക വാർഷിക വളർച്ച നേടി.
മാരുതി സുസുക്കിയുടെ പ്രധാന മോഡൽ vittara brezza 12676 യൂണിറ്റ് sale മായി കേവലം 324 യൂണിറ്റ് വിത്യാസത്തിൽ തൊട്ടുപുറകിൽ രണ്ടാമതെത്തി.7807 എന്ന 2020 ജൂലൈ യിലെ കണക്ക് വച്ച് നോക്കുമ്പോൾ brezza നേടിയത് 62.3% ത്തിന്റെ അധികം വളർച്ച.
വാഹന പ്രേമികൾ ഏതുനിമിഷവും പ്രതീക്ഷിച്ചു കൊണ്ടിരുന്ന ഒരു സംഭവമാണ് മൂന്നാംസ്ഥാനത്ത് സംഭവിച്ചത്. പടിപടിയായി ഉയർന്നുവന്നിരുന്ന tata nexon 2020 ജൂലൈ ലെ വിൽപ്പന യായ 4327 നേക്കാളും 137.7% ത്തിന്റെ വളർച്ചയിൽ 10287 യൂണിറ്റ് എന്ന സ്വപ്ന നേട്ടത്തോടെ മൂന്നാം സ്ഥാനത്തെത്തി. മാത്രമല്ല ആദ്യമായി Top 10 ൽ എത്തുകയും ചെയ്തു nexon. നിലവിൽ കസ്റ്റമേഴ്സിനിടയിൽ കൂടുതൽ ജനപ്രീതി ആർജിച്ചു വളർന്നു വരുന്ന വാഹനമാണ് GNCAP 5 star സേഫ്റ്റി റാങ്കിങ് ഉള്ള് tata Nexon.
മുൻ മാസങ്ങളിൽ വില്പനയിൽ മുന്നിൽ നിന്നിരുന്ന ഹ്യുണ്ടായ് യുടെ തന്നെ Venue 8185 യൂണിറ്റ് sale മായി നാലാം സ്ഥാനത്താണ് കഴിഞ്ഞ മാസം. എങ്കിലും മുൻ വർഷത്തേക്കാൾ 21.5% വളർച്ച നേടാൻ വാഹനത്തിനായി.
അഞ്ചാം സ്ഥാനത്തു നിൽക്കുന്ന Kia sonet 7675 യൂണിറ്റ് sale കരസ്തമാക്കിയപ്പോൾ kia യുടെ തന്നെ seltos 15% വില്പന കുറവ് രേഖപ്പെടുത്തി 6983 യൂണിറ്റ് മായി ആറാം സ്ഥാനത്ത് ആണ്.
Xuv 300-6027, Nissan magnet -4073, Renault kiger -3557, Toyota Urban cruiser-2448,
Ford ecosport-1635 എന്നിങ്ങനെയാണ് പ്രധാന compact suv കളുടെ 2021 ജൂലൈ മാസത്തെ വിൽപ്പന കണക്ക്.
മൊത്തത്തിൽ നോക്കുമ്പോൾ ഒരു ഹാച്ച്ബാക്കിനെ പരിഗണിച്ചിരുന്നതിനുപകരം ഒരു കോംപാക്ട് എസ്‌യുവി ആയിക്കോട്ടെ എന്നതിലേക്കാണ് ജനങ്ങളുടെ ചോയ്സ് പോകുന്നത് എന്ന് അനുമാനിക്കാം. അതിന്റെ ക്രെഡിറ്റ് nissan magnet, Renault kiger എന്നിവക്കാണെങ്കിലും.