രണ്ടായിരങ്ങളിൽ ഇന്ത്യൻ റോഡിൽ തിളങ്ങിയിരുന്ന ക്യൂട്ട് ഹാച്ചുകൾ.
ഇന്ത്യൻ വാഹന വില്പന ചാർട്ടുകൾ പരിശോധിച്ചാൽ ആർക്കും മനസ്സിലാകുന്ന കാര്യമാണ് കഴിഞ്ഞ കാല വിപണിയിലെ മുൻതൂക്കം ഹാച്ച്ബാക്ക് കൾക്ക് ആയിരുന്നു എന്നത്. നിലവിൽ altoയും സ്വിഫ്റ്റും wagonr ഉം അൽട്രോസ്, i10 നിയോസ് മൊക്കെ തകർത്താടുന്ന ഹാച്ച്ബാക്ക് വിഭാഗത്തിൽ ഇന്ത്യൻ വാഹന വിപണിയുടെ സുവർണ കാലഘട്ടമായ 2000 ത്തിലെ ചില മനോഹരമായ ക്യൂട്ട് ഹാച്ച് കളെ പരിചയപ്പെടാം.
1. Deawoo Mattiz.
21 വർഷങ്ങൾക്ക് മുന്നേ അവതരിച്ചിട്ടും ഇപ്പോളും സമാന രൂപ കല്പനയോടെ വ്യത്യസ്ത മോഡലുകൾ ഇറങ്ങുന്ന 'കാലത്തിനു മുന്നേ സഞ്ചരിച്ച' ഡിസൈൻ ഉള്ള വാഹനം ആയിരുന്നു ഡെവൂ മാറ്റിസ്. ആക്കാലത്തു രൂപകല്പന യുടെ ക്യൂട്നെസ്സ് കൊണ്ട് തന്നെ വിപണിയിൽ പെട്ടന്ന് ഹിറ്റ് ആയ വാഹനം കൂടി യാണ് മാറ്റിസ്.
52 bhp കരുത്തും 71Nm ടോർഖുമുല്പാദിപ്പിക്കുന്ന 800cc എൻജിനോട് കൂടിയ വാഹനം ഡാഷ് ബോർഡിലടക്കം വളരെ മനോഹരമായ ഡിസൈൻ ശൈലി ആയിരുന്നു. പക്ഷെ കമ്പനിയുടെ മോശം വില്പനാന്തര സേവനവും, ടാറ്റ indica, മാരുതി 800, ഹ്യുണ്ടായ് സൻട്രോ തുടങ്ങിയവയുമായുള്ള കടുത്ത മത്സരവും മാറ്റിസ് നെ വിപണിയിൽനിന്നപ്രത്യക്ഷമാക്കി.എങ്കിലും 2000 കാലഘട്ടത്തിലെ മനോഹരമായ ഹാച്ച്ബാക്ക് കാർ ആയി മാറ്റിസ് ഇന്നും വാഹനപ്രേമികളുടെ മനസ്സിൽ നില നില്കുന്നു.
2. Fiat പാലിയോ.
Fiat ൽ നിന്നുള്ള ഒരു മാസ്റ്റർ പീസ് വാഹനമായിരുന്നു പാലിയോ. 1.2L naturally aspirated petrol, 1.3 multi jet oil burner, 1.6 L turbo petrol എന്നിങ്ങനെ വിവിധ മോഡലുകളിൽ ആയിരുന്നു വാഹനത്തിന്റെ അവതരണം. 100bhp കരുത്തുള്ള 1.6L turbo ആയിരുന്നു കൂട്ടത്തിൽ മിടുക്കൻ. മികച്ച ഫീഡ് ബാക്കും ഡ്രൈവിംഗ് ഡൈനമിക്സുമുള്ള വാഹനം അന്നത്തെ ഫീചർകളാലും ടെക്നോളജിയാലും മുന്നിട്ട് നിൽക്കുന്ന ഒന്നായിരുന്നു. പക്ഷെ ഇന്ത്യൻ വിപണിയിൽ വാഹനം പരാജയപ്പെട്ടു. പാലിയോ യുടെ പരാജയം ആശ്ചര്യത്തോടെയാണ് വാഹനവിപണി നോക്കി കണ്ടത്. 2000 കാലത്ത് അവതരിച്ചഏറ്റവും നല്ല ഹാച്ച്ബാക്ക് കാറുകളിൽ ഒന്ന് ആയിരുന്നു fiat പാലിയോ
3. Hyundai santro.
ഇന്ത്യൻ വിപണി ഹ്യുണ്ടായ് ക്കായി തുറന്നു കൊടുത്ത വാഹനമായിരുന്നു സാൻട്രോ. വളരെ വേഗത്തിൽ ഒരു താൽക്ഷണ ഹിറ്റ് ആയി മാറാൻ വാഹനത്തിന് കഴിഞ്ഞു. ഒരു സാൻട്രോ എടുക്കാൻ ഏതൊരാളും ആഗ്രഹിക്കുന്ന രൂപത്തിൽ എത്തി അതിന്റെ പ്രശസ്തി. 1.0L petrol എൻജിനുമായി ആണ് വാഹനത്തിന്റെ വരവ്. മാത്രമല്ല ഹാച്ച് കൾക്കു tall boy ഡിസൈൻ ആദ്യമായി അവതരിപ്പിച്ച വാഹനം കൂടി ആണ് സാൻട്രോ. സാൻട്രോ യുടെ പെട്ടന്നുള്ള മുന്നേറ്റത്തിലൂടെ ഹ്യുണ്ടായ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ കാർ നിർമാതാക്കളായും കയറ്റുമതി യിൽ ഒന്നാമത്തെയും കമ്പനി ആയി മാറി.
4. Fiat Uno.
Fiat ന്റെ തന്നെ മറ്റൊരു മനോഹരമായ പ്രോഡക്റ്റ് ആയിരുന്നു Uno. ഇന്ത്യയിൽ PAL മായി സഹകരിച്ചു ആയിരുന്നു uno പുറത്തിറങ്ങിയിരുന്നത്. മികച്ച ഡിസൈനിനൊപ്പം നല്ല ബിൽഡ്ക്വാളിറ്റി ഉള്ള വാഹനമായിരുന്നു uno. 1.2L petrol എൻജിനു ശേഷം വേഗതയും മൈലേജും കൂടിയ ഒരു 1.7L സ്പോർട്ടി ഡീസൽ എൻജിൻ കൂടി uno യിൽ ഉണ്ടായിരുന്നു. എന്നാലും fiat ൽ നിന്നുള്ള മാർക്കറ്റിംഗ് പോരായ്മ വാഹനത്തിന്റെ വില്പനക്ക് വിനയായി.