Car News
Share this article
ഹ്യൂണ്ടായ് ക്രെറ്റ vs കിയ സെൽറ്റോസ്: കൊറിയൻ യുദ്ധത്തിൽ ഏതാണ് മികച്ചത്?

ഹ്യൂണ്ടായ് ക്രെറ്റ vs കിയ സെൽറ്റോസ്: കൊറിയൻ യുദ്ധത്തിൽ ഏതാണ് മികച്ചത്?

ഹ്യുണ്ടായ് ക്രെറ്റയുടെ 2024 പതിപ്പും രംഗത്തെത്തിയതോടെ മിഡ്‌ സൈസ് എസ്‌യുവി സെഗ്മെന്റിലുണ്ടായിരുന്ന കിയ സെൽറ്റോസ് - ക്രെറ്റ മത്സരം കൂടുതൽ കനത്തിരിക്കുകയാണ്. ഒരേ കുടുംബത്തിൽ നിന്നുള്ള ഈ രണ്ട് കാറുകളും കാഴ്ച്ചയിൽ വ്യത്യസ്തരാണെങ്കിലും പ്രകടനത്തിലും സവിശേഷതകളിലും ഏറെക്കുറെ സമാനമാണ്. എങ്കിലും ചില കാര്യങ്ങൾ അവയെ പരസ്പരം വേർതിരിക്കുന്നുണ്ട് താനും.

കാറിന്റെ ആകൃതിയിലൊന്നും കാര്യമായ മാറ്റങ്ങളില്ലെങ്കിലും പൂർണമായി പുനർരൂപകല്പന ചെയ്ത മുൻവശമാണ് ഫെയ്‌സ്‌ലിഫ്റ്റ് ക്രെറ്റയ്ക്കുള്ളത്. പഴയ ക്രെറ്റയെക്കാളും പക്വത കൈവരിച്ചതായി തോന്നും. ഡാർക്ക് ക്രോമിയം ഗ്രിൽ, മനോഹരമായ പാറ്റേണിലുള്ള ഹെഡ്‌ലാമ്പുകൾ, രണ്ടറ്റവും ബന്ധിപ്പിച്ച ഡിആർഎൽ എന്നിവ പോലെയുള്ള ഘടകങ്ങൾ ക്രെറ്റയെ കൂടുതൽ ആകർഷകമാക്കുകയും അന്താരാഷ്‌ട്ര വിപണിയിലുള്ള മോഡലിൽ നിന്ന് കാറിനെ വ്യത്യസ്തമാക്കുകയും ചെയ്യുന്നു.

അതേസമയം സെൽറ്റോസ് ഇന്നും അതിന്റെ സ്‌പോർട്ടി രൂപകൽപനയിൽ തുടരുന്നു. കൂടുതൽ സ്റ്റൈലിഷുമാണ്! ഗ്രില്ലിലേക്ക് നീണ്ടുകിടക്കുന്ന എൽഇഡി ഡിആർഎല്ലുകൾ, വലിയ ഗ്രില്ല്, കണക്റ്റഡ് ടെയിൽ ലാമ്പുകൾ, ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ എന്നിവയാണ് സെൽറ്റോസിന്റെ ഫെയ്‌സ്‌ലിഫ്റ്റിനെ മനോഹരമാക്കുന്നത്. കൂടാതെ ഉയർന്ന വകഭേദങ്ങളിലുള്ള 18 ഇഞ്ച് അലോയ് വീലുകൾ ക്രെറ്റയെക്കാളും എടുപ്പ് സെൽറ്റോസിന് നൽകുന്നുണ്ട്. 17 ഇഞ്ച് അലോയ് വീലുകളാണ് ക്രെറ്റയ്ക്കുള്ളത്.

മികച്ച ഇന്റീരിയർ ഏതിന്

2024-ലെ അപ്‌ഡേറ്റിനൊപ്പം ക്രെറ്റയിൽ ഇപ്പോൾ പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡിനൊപ്പം ഇരട്ട-ഡിസ്‌പ്ലേ സജ്ജീകരണവും പുതിയ എയർകോൺ പാനലും അവതരിപ്പിക്കുന്നു. കറുപ്പും ബീജും ചേർന്ന ഡ്യുവൽ-ടോൺ ഇൻ്റീരിയർ തീം എല്ലാ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പവും ലഭ്യമാണ്. മാത്രമല്ല പിൻനിരയിലെ യാത്രക്കാർക്ക് സൺബ്ലൈൻഡുകൾ, recline ചെയ്യാൻ സാധിക്കുന്ന പിൻ സീറ്റുകൾ, ഹെഡ്‌റെസ്റ്റുകൾക്കുള്ള തലയണകൾ എന്നിവയും സ്റ്റാൻഡേർഡായി ലഭിക്കുന്നുണ്ട്.

ഡാഷ്‌ബോർഡിന് മുകളിലുള്ള 10.25 ഇഞ്ചിന്റെ രണ്ട് സ്‌ക്രീനുകളാണ് സെൽറ്റോസിന്റെ ഇന്റീരിയറിലെ മുഖ്യ ഘടകം. എന്നിരുന്നാലും ഹ്യുണ്ടായ് ക്രെറ്റയിലുള്ളതിനേക്കാൾ ചെറിയതാണ് ഇത്. പക്ഷെ സെൽറ്റോസിൻ്റെ ഇൻ്റീരിയർ തീമും, സീറ്റ് അപ്‌ഹോൾസ്റ്ററിയും അഞ്ച് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. വേരിയൻ്റുകൾക്കനുസരിച്ചാണ് അവ വ്യത്യാസപ്പെടുന്നത്.

ഫീച്ചറുകളുടെ കാര്യമെടുത്താൽ, ഈ രണ്ട് എസ്‌യുവികളിലും ലെവൽ 2 ADAS സ്യൂട്ട് ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും ലഭിക്കുന്നു. അങ്ങനെ നിരവധി സുഖസൗകര്യങ്ങളും സുരക്ഷാ സജ്ജീകരണങ്ങളും ഇരുകാറുകളും പങ്കിടുന്നു. എന്നിരുന്നാലും എയർ പ്യൂരിഫയർ, പിൻനിരയിലെ നടുവിലെ സീറ്റിന് ക്രമീകരിക്കാവുന്ന ഹെഡ്‌റെസ്റ്റ് എന്നിങ്ങനെ സൂക്ഷ്മമായ അധിക ഫീച്ചറുകൾ സെൽറ്റോസിനുണ്ട്.

മികച്ച പവർട്രെയിൻ ഏതിന്?

ഈ രണ്ട് ദക്ഷിണ കൊറിയൻ എസ്‌യുവികളും മൂന്ന് എഞ്ചിൻ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പക്ഷെ ഇരുകാറുകളും തമ്മിലുള്ള പ്രധാന വ്യത്യാസം അവ വാഗ്ദാനം ചെയ്യുന്ന ഗിയർബോക്സ് ഓപ്ഷനുകളാണ്.

1.5 ലിറ്റർ ടർബോ പെട്രോൾ എൻജിനുള്ള ക്രെറ്റ ഒരു ഡിസിടി ഗിയർബോക്സിനോടൊപ്പം മാത്രം ലഭ്യമാവുമ്പോൾ അതേ എൻജിനുള്ള സെൽറ്റോസിനൊപ്പം 6 സ്പീഡ് iMT, DCT എന്നീ ഗിയർബോക്‌സുകൾ ലഭ്യമാണ്. അതുപോലെ ക്രെറ്റയിലെ ഡീസൽ എഞ്ചിനുകൾക്കൊപ്പം ഘടിപ്പിച്ചിരിക്കുന്നത് 6-സ്പീഡ് മാനുവൽ ഗിയർബോക്‌സാകുമ്പോൾ ഡീസൽ സെൽറ്റോസിലുള്ളത് ഐഎംടി ഗിയർബോക്സാണ്. പക്ഷെ ഇരു എസ്‌യുവികളുടെയും 1.5 ലിറ്റർ NA പെട്രോൾ എൻജിനുള്ള വകഭേദങ്ങൾ 6-സ്പീഡ് മാനുവൽ, CVT എന്നീ ഗിയർബോക്സ് ഓപ്ഷനുകളിലാണ് ലഭ്യമാവുന്നത്.

Published On : Feb 2, 2024 06:02 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.