കാലത്തിനൊപ്പം മുഖംമിനുക്കി i20 യും
എല്ലാ കാർ നിർമാതാക്കളും അവരുടെ കൂടുതൽ സൈലുള്ള മോഡലുകൾക്ക് ഒരു sports /performance പതിപ്പുകൾ അവതരിപ്പിക്കാറുണ്ട്. ഇന്ത്യയിലെ കാർ നിർമാതാക്കളിൽ പ്രധാനികളായ ഹ്യുണ്ടായി യും പ്രധാന മോഡലായ i20 യിൽ അത്തരത്തിലൊരു ഫെയ്സ് ലിഫ്റ്റ് അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ ആണെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2021 സെപ്റ്റംബർ ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന i20N-LANE ൽ ആകർഷകമായ ലുക്ക്,N- LINE ഹൈലൈറ്റുകൾ ഉള്ള ഇന്റീരിയർ, പുതിയ സസ്പെൻഷൻ എന്നിവയാണ് പ്രധാന മാറ്റങ്ങൾ.
മുൻ കാഴ്ചയിൽ ഫ്രണ്ട് ഫാസിയ നിലവിലെ മോഡലിലെ പോലെ single piece front grill ൽ തന്നെ ആണെങ്കിലും എക്സ്റ്റീരിയർ ലുക്ക് വർദ്ധിപ്പിക്കാനായി പംമ്പറുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ അലോയ് വീൽ ഡിസൈൻ, ട്വിൻ എക്സോസ്റ്റ് പൈപ്പുകൾ, N-Lane ബാഡ്ജിങ്ങോട് കൂടിയ വലിയ ചക്രങ്ങൾ എന്നിവയാണ് മറ്റു പ്രധാന ഹൈലൈറ്റുകൾ.
കോൺട്രാക്ട് റെഡ് സ്റ്റിച്ചിങ്, ലതർ N shift ഗിയർ ലിവർ, സ്പോർട് സീറ്റുകൾ, ഡെഡിക്കേറ്റഡ് N സ്റ്റീയറിംഗ് വീൽ, തുടങ്ങിയ പുതുമകൾ മാറ്റിനിർത്തിയാൽ i20 N ന്റെ മൊത്തത്തിലുള്ള layout ഉം ഡിസൈനും സാധാരണ മോഡലിന്റെ പോലെ തന്നെ ആയിരിക്കും. മെക്കാനിക്കൽ ആയി നോക്കിയാൽ വാഹനത്തിൽ, നിലവിൽ i20 ടർബോ യിലുള്ള അതെ 1.0L ടർബോ GDi എൻജിൻ തന്നെ ആവാനാണ് സാധ്യത. ഇത് 118 bhp പവറും 172 Nm ടോർഖ് ഉം ഉൽപാദിപ്പിക്കുന്നു. 6സ്പീഡ് iMT, 7സ്പീഡ് DCT യൂണിറ്റും ആയിരിക്കും ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ.
സസ്പെൻഷൻ സെറ്റപ്പും trottle റെസ്പോണ്ട്സും പരിഷ്കരിച്ചതിലൂടെ വാഹനത്തിന്റെ ഡ്രൈവിംഗ് എക്സ്പീരിയൻസ് വർധിപ്പിക്കാൻ കമ്പനിക്ക് കഴിയും എന്നാണ് പ്രതീക്ഷ.