ADAS സംവിധാനം വെന്യുവിലേക്കും, ഒപ്പം പുത്തൻ പവർട്രെയിനും
'സ്മാർട്ട്സെൻസ്' എന്നാണ് വാഹന നിർമ്മാണ രംഗത്തെ പ്രമുഖരായ ഹ്യുണ്ടായ് തങ്ങളുടെ ADAS(advanced driver assistance system) സംവിധാനത്തെ വിളിക്കുന്ന പേര്. ഹ്യുണ്ടായ്-യുടെ വാഹനനിരയിൽ ഇതുവരെ 3 മോഡലുകളിലാണ് smartsense സംവിധാനം ഉണ്ടായിരുന്നത്. IONIQ 5, വെർണ, ട്യൂസൺ എന്നിവക്ക് പുറമെ ഇനി മുതൽ വെന്യുവിലും, വെന്യു N ലൈനിലും smartsense സംവിധാനം ലഭ്യമായേക്കും. ഇതോടെ കോംപാക്ട് എസ്‌യുവി സെഗ്മെന്റിലേക്ക് ആദ്യമായി ADAS എത്തുമ്പോൾ ഈ സംവിധാനമുള്ള ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വാഹനം വെന്യു ആണെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാത്രമല്ല കൂടുതൽ രസകരമായ ഡ്രൈവിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ GDi പെട്രോൾ എൻജിനും, 6-സ്പീഡ് മാനുവൽ ഗിയർബോക്സും ചേരുന്ന പുതിയ പവർട്രെയിനും ഇപ്പോൾ വെന്യൂവിലും, വെന്യു N ലൈനിലും എത്തിയിട്ടുണ്ട്. വെന്യുവിൽ SX, SX(O) എന്നീ വേരിയന്റുകളിലും N Line-ൽ N6, N8 എന്നീ വേരിയന്റുകളിലുമാണ് പുതിയ പവർട്രെയിൻ നൽകിയിട്ടുള്ളത്.
"കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി നൂതന സംവിധാനങ്ങൾ അവതരിപ്പിച്ചുകൊണ്ട് ഹ്യുണ്ടായ് ഇന്ത്യൻ ഉപഭോക്താക്കളുടെ അനുഭവം മറ്റൊരു തലത്തിൽ എത്തിരിച്ചിരിക്കുകയാണ്. ഇന്ന് കോംപാക്ട് എസ്‌യുവിയിലേക്ക് ആദ്യമായി ADAS അവതരിപ്പിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു." - ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സിഓഓ തരുൺ ഗാർഗിന്റെ വാക്കുകളാണിത്. ഇന്ത്യയിലെ ആദ്യത്തെതും വലുതുമായ Smart Mobility ദാതാക്കൾ തങ്ങളാണെന്നാണ് ഹ്യുണ്ടായ് അവകാശപ്പെടുന്നത്.
വെന്യുവിലും, വെന്യു N ലൈനിലും ഒരുക്കിയിട്ടുള്ള ADAS ഫീച്ചേഴ്സ് :
Driving Safety
Forward Collision Warning (FCW)
Forward Collision-Avoidance Assist (FCA)
Forward Collision-Avoidance Assist – Pedestrian (FCA-Ped)
Forward Collision-Avoidance Assist – Cycle (FCA-Cyl)
Lane Keeping Assist
Lane Departure Warning
Driver Attention Warning
Driving Convenience
Lane Following Assist
High Beam Assist
Leading Vehicle Departure Alert