Car News
Share this article
മുഖം മിനുക്കി ഇന്നോവയും ;  മോണോകോക്ക് ഷാസിയിൽ ഒരു തകർപ്പൻ ഇന്നോവ.

മുഖം മിനുക്കി ഇന്നോവയും ; മോണോകോക്ക് ഷാസിയിൽ ഒരു തകർപ്പൻ ഇന്നോവ.

Toyota kirloskar Motors(TKM) അവരുടെ ജനപ്രിയ model ഇന്നോവയും പരിഷ്കരിക്കുന്നു. ട്രക്കുകളിൽ വരുന്ന ladder frame ന് പകരം Toyota യുടെ തന്നെ ആഗോള മോഡലായ Corolla യിൽ വരുന്ന മോണോകോക്ക് ഷാസിയിൽ ആണ് പുതിയ ഇന്നോവ തയ്യാറെടുക്കുന്നത്. നിലവിലെ ഇന്നോവ crysta യിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് പുതിയ ഇന്നോവ വരുന്നത് എന്നത് ശ്രദ്ധേയമാണ്.കൂടാതെ Diesel ന് പകരം petrol hybrid എൻജിനിൽ ആണ് ഇത് വരുന്നത്. ഇത് diesel നേക്കാളും പ്രവർത്തന ചിലവ് കുറവാണ്.

പുതിയ Innova അണിഞ്ഞൊരുങ്ങുന്നത് Toyota യുടെ iconic model ആയ corolla യുടെ platform ഇൽ ആണ്. TNGA-C/ഗാക് (global arcitecture C) എന്നറിയപ്പെടുന്ന ഇത് Toyota യുടെ ഏറ്റവും ജനപ്രിയമായ ഒന്നാണ്. കൂടാതെ ജപ്പാനിൽ വിൽക്കുന്ന 670B,Toyota വോക്സി, നോഹ തുടങ്ങിയ മോഡലുകളുമായി നിരവധി ബിറ്റുകൾ പങ്കിടാൻ സാധ്യതയുണ്ട് Toyota ജപ്പാനിൽ മാത്രം വിൽക്കുന്ന മോഡലുകളാണ് വോക്സി യും നോഹ യും .

പുതിയ ഇന്നോവ അതിന്റെ കോഡ് നാമമായ 560B യെ അന്വർത്ഥമാക്കുന്ന പോലെ തന്നെ 4.7 m നീളമുണ്ടാകും. ഇത് നിലവിലെ cysta(4735) യേക്കാൾ അല്പം ചെറുതാണ്. എന്നിരുന്നാലും monocock design കാരണം വാഹനത്തിന് വീൽബേസ് കൂടുതലാണ് (2850mm ). മാത്രമല്ല പുതിയ GAC platform ഉം ബോഡി ഘടനയും അല്പം കൂടി ലംബമായ C' pillorകളും വാഹനത്തിന് കൂടുതൽ cabin space നൽകുന്നു.

മോണോകോക്ക് frame ലേക്ക് മാറു ന്നതിലൂടെ വാഹനത്തിന് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. പ്രധാനമായും internal space ആണ്. Ladder frame designൽ വാഹനത്തിന്റെ platform നോട്‌ ചേർന്ന് ധാരാളം space ആവശ്യമായി വരുന്നു. ഇത് സ്ഥലപരിമിതിക്ക് പുറമേ വാഹനത്തിന്റെ ഭാരം വർദ്ധിക്കാനും കാരണമാകുന്നു. പുതിയ Innova നിലവിലേതിനേക്കാൾ 170 കിലോയോളം ഭാരം കുറവാണ്. അതുകൊണ്ടുതന്നെ വാഹനത്തിന് മികച്ച പ്രകടനവും കാര്യക്ഷമതയും പ്രതീക്ഷിക്കാം.

2.0L petrol engine ആണ് പുതിയ വാഹനത്തിൽ പ്രതീക്ഷിക്കുന്നത്. ഒപ്പംTHS 2(Toyota hybrid system 2) വിന്റെ ഇന്ത്യക്കായി പരിഷ്കരിച്ച പതിപ്പും. ഇതിന് ഡീസൽ എൻജിനുകളെക്കാൾ പ്രവർത്തന ചെലവ് കുറവാണ്. പുതിയ ഹൈബ്രിഡ് സിസ്റ്റം ഭാരം കുറഞ്ഞതും പ്രവർത്തനക്ഷമത കൂടിയതും ഇരട്ട മോട്ടോർ സജ്ജീകരണത്തോടും കൂടിയതാണ്. ഇത് കൂടുതൽ എഫിഷ്യന്റും സ്റ്റെപ്- ഓഫ് ടോർഖ് കൂടുതൽ നൽകുന്ന രൂപത്തിൽ ട്യൂൺ ചെയ്തതുമാണ്. ഇത് വാഹനത്തിന്റെ ഡ്രൈവിംഗ് ഡൈനാമിക്സ് വർധിക്കാൻ കാരണമാകുന്നു.

പുതിയ ഇന്നോവ നിലവിലുള്ളതിനേക്കാൾ വിശാലവും ഉയരമുള്ളതും ആയി തോന്നിപ്പിക്കുന്നു. കൂടാതെ കൂടുതൽ സ്പെഷ്യസ് ആയും അനുഭവപ്പെടുന്നു. വാഹനത്തിന്റെ മുൻവശം SUV പോലെ പരന്നതായാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഇതേ പ്ലാറ്റ്ഫോമിൽ നിർമിച്ച corolla cross ലേത് പോലെതന്നെ മനോഹരവും നേർത്തതുമായ ഹെഡ് ലാമ്പുകൾ ആണ് വരുന്നത്. അല്പം ഉയർന്ന ഘടിപ്പിച്ച ഗ്രിൽ ആണ് മറ്റൊരു പ്രത്യേകത. പുനർ രൂപകല്പനചെയ്ത ബമ്പറും വരുന്നു. മിക്ക GA-C MPV കൾക്കും സ്ലൈഡിങ് ഡോറുകൾ വരുന്നുണ്ടെങ്കിലും പുതിയ ഇന്നോവയിൽ സാധാരണ ഡോറുകൾ ആണുള്ളത്. ഇന്ത്യൻ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ച് നിർമ്മിച്ചവയാണവ. ഉള്ളിൽ GA-C MPV കളുടേതിനു സമാനമായ

ലേ -ഔട്ടുകളും അപ്പ് ടു ഡേറ്റ് കിറ്റുകളും ആണ് പ്രതീക്ഷിക്കുന്നത്.

connected technology, cooled seats, wireless charging, Apple car play, Android auto, തുടങ്ങിയ ഫീച്ചറുകളും reclining captain seats with auto man function for lazy boys level comfort അടക്കം ഡെലൈറ്റ് ഫീച്ചറുകളും പ്രതീക്ഷിക്കുന്നു.

പുതിയ ഇന്നോവയും ഇന്നോവ ക്രിസ്റ്റ പോലെ double barrel പേരിലാണ് ഒരുങ്ങുന്നത്. അടുത്ത ദീപാവലിയോടനുബന്ധിച്ച് നിരത്തിലിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന വാഹനം നിലവിലെ ക്രിസ്റ്റയെക്കാൾ അല്പം കൂടി താങ്ങാവുന്ന വിലയിൽ ആയിരിക്കും. പ്രതിമാസം 5600 യൂണിറ്റ് നിർമ്മാണം നടത്തുന്ന വാഹനം ഒരു വാണിജ്യ വാഹനത്തിന് അപ്പുറം മനോഹരമായ ഒരു ഫാമിലി കാർ ആയാണ് കമ്പനി പരിചയപ്പെടുത്തുന്നത്. ഇത് പുതിയ ഉപഭോക്താക്കളെ കമ്പനിയിലേക്ക് ആകർഷിക്കും എന്നും toyota പ്രതീക്ഷിക്കുന്നു.

Published On : Jun 5, 2022 03:06 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.