Reviews
Share this article
ഒരുപിടി മാറ്റങ്ങളുമായി 2021 ജീപ്പ് കോമ്പസ്

ഒരുപിടി മാറ്റങ്ങളുമായി 2021 ജീപ്പ് കോമ്പസ്

ജീപ്പ് ഗ്രാൻഡ് ചെറോക്കിക്കും wrangler നും ഇടയിലൂടെ ഇന്ത്യൻ ക്രോസ് ഓവർ എസ് യു വി മാർക്കറ്റിൽ സ്വന്തമായ അടയാളപ്പെടുത്തലുകൾ നടത്തിയ വാഹനമാണ് ജീപ്പിന്റെ കോമ്പസ് എന്ന മോഡൽ , മികച്ച റൈഡിങ് കംഫോർട്ടും ആഡംബരവും കോർത്തിണക്കി എങ്ങോട്ടും എവിടേക്കും കടന്ന് ചെല്ലാം എന്ന തീമിൽ സജ്ജമാക്കിയ വാഹനം എന്ന നിലയിലും കോമ്പസ് ശ്രദ്ധേയമാണ് . 2007 ഇൽ വാഹനവിപണിയിൽ നേരിട്ടിരുന്ന ക്രൈസിസിന്റെ സമയത്താണ് കോമ്പസ്സിന്റെ അരങ്ങേറ്റമെങ്കിലും വളരെ പെട്ടന്ന് തന്നെ വാഹന വിപണിയിൽ മികച്ചു നിൽക്കാൻ കോമ്പസിനായി എന്നതും കോമ്പസ്സിന്റെ ജനപ്രിയത എടുത്തു കാണിക്കുന്നു.ഇത് വരെ വിപണിയിൽ വില്പനക്കുണ്ടായിരുന്ന കോമ്പസ്സിനെ ആകെ മാറ്റി പുതിയ മുഖത്തോടെയും അടിപൊളി ഇന്റീരിയറുമായും പുതിയ കോമ്പസ്സിനെ പുറത്തിറക്കിയിരിക്കുകയാണിപ്പോ ജീപ്പ് എന്ന നിർമാണ കമ്പനി .

മുൻഭാഗത്ത് വലിയ എയർഡാമും , അടച്ചു വെച്ച രീതിയിലുള്ള ജീപ്പിന്റെ പ്രശസ്തമായ 7 അഴികളായുള്ള ഗ്രില്ലും തന്നെയാണ് പ്രധാന മാറ്റങ്ങൾ എന്ന് പറയാം . നേരത്തെ ഉണ്ടായിരുന്ന ഫോഗ് ലാമ്പും ഇൻഡിക്കേറ്ററും ഒരുമിച്ച് ഫോഗ് ലാമ്പിന്റെ ഭാഗത്ത് ഘടിപ്പിച്ച രീതി മാറ്റി ഇന്ഡിക്കേറ്ററിനെയും ഡി ആർ എല്ലിനെയും പുതിയ പ്രൊജക്ടർ എൽ ഇ ഡി ഹെഡ്ലാമ്പിലേക് ഏകോപിപ്പിച്ചതും ഒരു പിയാനോ ബ്ലാക്ക് മെറ്റീരിയൽ കൊണ്ട് രണ്ട് ഫോഗ് ലാമ്പുകളെ ബന്ധിപ്പിച്ചതും വാഹനത്തിന്റെ  മുഖ കാന്തി കൂട്ടുന്നുണ്ട് എന്ന് പറയാം . ഗ്രില്ലിലും ജീപ്പ് ലോഗോയിലും ഒരു മാറ്റമായി ഗൺ മെറ്റൽ ഫിനിഷിൽ നടത്തിയ ടെച്ചിങ്ങും  പെട്ടന്ന് കണ്ണെത്തിക്കുന്നുണ്ട്.  ഗ്രില്ലിൽ കൊടുത്ത ക്യാമറ യൂണിറ്റ് വാഹനത്തിൽ ഘടിപ്പിച്ച 360 ഡിഗ്രി എച് ഡി ക്യാമറ സംവിധാനത്തെ സൂചിപ്പിക്കുന്നു  സൈഡ് മിററിലും റൂഫിലും പുതിയ രീതിയിൽ ഒരു അറ്റ്മോസ്ഫറിക് ഗ്രേ കളർ ചെയ്ത മോഡൽ  ടോപ് വാരിയന്റിൽ ലഭ്യമാണ് ,  
സൈഡ് ഭാഗത്ത് വലിയ തടിച്ച ബോഡി കളേർഡ് ആയുള്ള ബോഡി  ആർച്ചുകളോടൊപ്പം പുതിയ അലോയ് വന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം പഴയ മോഡൽ കോമ്പസിനോട് തുല്യമാണ് , അളവുകളുടെ കാര്യത്തിലും കാര്യമായ മാറ്റങ്ങളില്ല . വാഹനം ലോക്ക് ചെയ്യുമ്പോൾ യാന്ത്രികമായി മടങ്ങുന്ന മിററുകളും ഓട്ടോമാറ്റിക് കൺട്രോൾ ചെയ്യാവുന്ന ടൈൽ ഗേറ്റ് സംവിധാനവും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു , പുതിയ മാറ്റങ്ങളെല്ലാം നില നിൽക്കെ തന്നെ കോമ്പസിന്റെ ഉത്സാഹ ഭരിതമായ ലുക്കും എടുപ്പും ഇപ്പോഴും നില നില്കുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്

അകക്കാഴ്ചകളിലാണ് വലിയ മാറ്റങ്ങൾ സംഭവിച്ചത് , ഏറ്റവും പുതിയ ഡാഷ് ബോർഡും പഴയ 7 ഇഞ്ച് സിസ്റ്റങ്ങളെ പഴങ്കഥയാക്കി 10 ഇഞ്ച് ഇൻഫോടൈന്മെന്റ് സിസ്റ്റവും 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വന്നത് വലിയ മാറ്റമാണെന്ന് വിശേഷിപ്പിക്കാം . പുതിയ ഡോർ പാനലും സ്റ്റിയറിങ്ങും സെന്റർ കൺസോളും ലതർ സീറ്റുകളും എല്ലാം ചേർന്ന് പുതിയ ഇന്റീരിയറിനെ  ലക്ഷ്വറിയിലും  കംഫോർട്ടിലും  ചേർത്തിണക്കുന്നുണ്ട്. അവിടെയിവിടെയായി ധാരാളം ക്രോം ആവരണങ്ങളും പിയാനോ ബ്ലാക്ക് എലമെന്റുകളും വാഹനത്തിന്റെ ഇന്റീരിയറിലെ ഉയർന്ന ക്ലാസ് വാഹനമായി ഉയർത്തികാണിക്കുന്നുമുണ്ട്
നേരത്തെ ഉണ്ടായിരുന്ന ഇൻഫോ സിസ്റ്റത്തേക്കാൾ വേഗതയാർന്നതും ക്ലിയറുള്ളതും പ്രവർത്തന മികവുള്ളതുമാണ് ജീപ്പിന്റെ യു കണക്ട് സംവിധാനവും ആപ്പിൾ കാർ പ്ലേയ് ആൻഡ്രോയിഡ് ഓട്ടോ സിസ്റ്റങ്ങളും പ്രവർത്തിക്കാവുന്ന ഏറ്റവും പുതിയ 10 ഇഞ്ച്  ഇൻഫോ സിസ്റ്റം. സെന്റെർ കണ്സോളിലുമുണ്ട് കാര്യമായ മാറ്റങ്ങൾ, ആധുനിക മൊബൈൽ ഫോണുകൾ ചാർജ് ചെയ്യാവുന്ന തരത്തിൽ സി ടൈപ്പ്, യൂ എസ് ബി ചാർജിങ് പോർട്ടുകൾക്ക് പുറമെ വയർലെസ്സ് ചാർജിങ് ഭാഗവും  കൺസോളിൽ കാണാം കൂടാതെ പഴയ റോട്ടറി സിസ്റ്റത്തെ പാടെ മാറ്റി നാലു വീൽ ഡ്രൈവ് സിസ്റ്റത്തെ ടോഗിൾ സ്വിച്ച് എന്ന രൂപത്തിലേക് മാറ്റുകയും 4-വീൽ ലോക്ക് / ലോ ബട്ടണുകൾ ട്രാൻസ്മിഷന്റെ താഴെക്ക് മാറ്റി  ക്രമീകരിക്കുകയും ചെയ്തു . മുൻഭാഗത്തെ രണ്ട് സീറ്റുകളും വെന്റിലേഷൻ സംവിധാനമുള്ള 8 തരത്തിൽ ക്രമീകരിക്കാവുന്ന സീറ്റുകളാണ് എന്നതും വാഹനത്തിനകത്ത് ധാരാളം സ്ഥല സൗകര്യങ്ങളുണ്ട് എന്നതും കുറച്ചുകൂടി പ്രാക്ടിക്കലായ ഒരു വാഹനം എന്ന നിലയിലേക്കു ജീപ്പ് കോമ്പസ്സിനെ ഉയർത്തി കാണിക്കുന്നുണ്ട് ,

മെക്കാനിക്കൽ പരമായി കാര്യമായ ചേഞ്ചുകൾ ഒന്നും തന്നെ പുതിയ കോമ്പസ്സിൽ  വന്നിട്ടില്ല എങ്കിലും ഇപ്പോഴും മോശമായ റോഡിലും മികവാർന്ന റോഡിലും മികച്ച പ്രകടനം നടത്താൻ കെല്പുള്ള ഒരു മിടു മിടുക്കൻ തന്നെയാണ് കോമ്പസ് . വാഗമണ്ണിലേക്കുള്ള യാത്രയിൽ ഞാനത് നന്നായി ആസ്വദിക്കുകയും ചെയ്തു . മികച്ച സസ്പെൻഷൻ വാഹനത്തിനകത്തേക് റോഡിന്റെ യാതൊരു ചീത്ത വശത്തേയും എത്തിക്കുന്നില്ല എന്നത് ദീർഘ ദൂര യാത്രകൾ ഇഷ്ടപ്പെടുന്നവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുക . വളവുകളിൽ മികച്ച ഗ്രിപ്പ് നൽകുന്നത് നല്ല വേഗതയിൽ  വളവുകളും മോശം റോഡുകളെയും തരണം ചെയ്ത് കോൺഫിഡന്റായി ഡ്രൈവ് ചെയ്ത്  മുന്നോട്ട് പോവാൻ യാത്രികരെ സഹായിക്കുന്നുണ്ട് .
10.3 സെക്കൻഡ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കാനാവുന്ന കോമ്പസിൽ 163 കുതിര ശക്തി ഉല്പാദിപ്പിക്കുന്ന 1.4 ലിറ്റർ പെട്രോൾ എഞ്ചിനും 170 കുതിര ശക്തി ഉല്പാദിപ്പിയ്ക്കുന്ന 2 ലിറ്റർ ഡീസൽ എഞ്ചിനുമാണ് പ്രവർത്തിക്കുന്നത് 6 സ്പീഡ് മാന്വൽ ഗിയർ സിസ്റ്റവും 7 സ്പീഡ് ഡ്യൂവൽ ക്ളച്ച് സിസ്റ്റവുമാണ് വാഹനത്തെ മുന്നോട്ട് നയിക്കുന്നത് . വളരെ നിലവാരം പുലർത്തുന്ന ഇന്റീരിയറും മികച്ച ഹാൻഡ്ലിങ്ങും അതിലും മികവാർന്ന റൈഡിങ് ക്യാളിറ്റിയുമുള്ള ജീപ്പ് കോമ്പസ് 2021 മോഡൽ 16.22 ലക്ഷം രൂപ മുതൽ 28.99 ലക്ഷം രൂപ വരെയുള്ള ഷോറും വിലയിലാണ് ലഭ്യമാവുന്നത്.

Jeep Compass 2021 | Jeep Compass Malayalam Review | Secrets and drive | Najeeb

2021 Jeep Compass: exterior designUp front, the new nose is the big talking point. You immediately notice the larger air dam, and the differently angled Jeep...

https://youtu.be/xF7rox32mXk

Published On : Jun 10, 2021 01:06 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.