Car News
Share this article
Jeep Meridian വിപണി പിടിക്കാൻ ജീപ്പിന്റെ 7 സീറ്റർ

Jeep Meridian വിപണി പിടിക്കാൻ ജീപ്പിന്റെ 7 സീറ്റർ

പ്രതീക്ഷയോടെ കാത്തിരുന്നിരുന്ന മെറിഡിയനെ അവതരിപ്പിച്ച ജീപ്പ്.29.90 ലക്ഷം രൂപ മുതൽ വില വരുന്ന വാഹനം segment ൽ ഒരു ചലനം സൃഷ്ടിക്കാനായി ആണ് ജീപ്പ് അവതരിപ്പിച്ചിട്ടുള്ളത്. മേരിഡിയൻ ബ്രാന്റ്ന്റെ ആഗോളതലത്തിൽ തെളിയിക്കപ്പെട്ടിട്ടുള്ള എൻജിനീയറിങ് വൈദഗ്ധ്യവും ഇന്ത്യൻ സാഹചര്യങ്ങൾക്കനുസൃതമായ മാറ്റങ്ങളും സമന്വയിപ്പിച്ച് ആധികാരികതയോടെ കൂടി നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ആധുനിക SUV ആണ് ജീപ്പ് മെറിഡിയൻ. ജീപ്പിന്റെ തന്നെ പ്രധാന മോഡലായ ജീപ്പ് ചെറോക്കിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് മെറിഡിയൻ ന്റെ രൂപകൽപന. ഉയർന്ന പവർ-ടു -വെയിറ്റ് റേഷ്യോ യും വേഗമേറിയ ആക്സിലറേഷനുമടക്കം നിരവധി ഇൻ ക്ലാസ് ഫീച്ചറുകളോടെ പ്രീമിയം suv segment നു ഒരു പുതിയ നിർവചനം തന്നെ നൽകുന്നു പുതിയ ജീപ്പ് മെറിഡിയൻ.

പുതിയ മെറിഡിയൻ കേവലം 10.8 സെക്കൻഡുകൾ കൊണ്ട് 0-100 km വേഗത കൈവരിക്കുന്നു. മാത്രമല്ല,198 km/hr ആണ് ഈ ചുറു ചുറുക്കുള്ള Suv യുടെ പരമാവധി വേഗത.3750 rpm ൽ 170 bhp power ഉൽപാദിപ്പിക്കുന്ന 2.0L turbo charged diesel engine ആണ് മെറിഡിയനു കരുത്തു പകരുന്നത്. ഇത് പരമാവധി 1750-2500 rpm ൽ 350 Nm ടോർക്കും നൽകുന്നു. ഈ engine ലിറ്ററിന് 16.2 km വരേ ഇന്ധനക്ഷമത യും നൽകുന്നു എന്നാണ് ARAI സാക്ഷ്യപ്പെടുത്തിയത്.

Varients and price.

Jeep meridian പ്രധാനമായും രണ്ട് വകഭേദങ്ങളിൽ ആണ് വരുന്നത്. Limited and Limited (o) എന്നിങ്ങനെ. Limited മോഡൽ ഫ്രന്റ് വീൽ ഡ്രൈവും 6speed മാന്വൽ /9speed ഓട്ടോമാറ്റിക് എന്നിങ്ങനെ യും ആയാണ് വരുന്നത് . all വീൽ ഡ്രൈവ് വരുന്ന Limited (o) മോഡലിൽ ആണ്. ഇത് 9speed ഓട്ടോമാറ്റിക് ആയാണ് വരുന്നത്.

Limited MT FWD -29.90 Limited(O)MT FWD-32.40 Limited 9AT FWD -31.80 Limited (O)9AT FWD -34.30 Limited (O)9AT 4*4- 36.95 എന്നിങ്ങനെയാണ് മോഡലുകളും വിലയും.

ഇന്ത്യൻ ഉപഭോക്താക്കൾക്ക് പുതിയ അഡ്വഞ്ചർ ആരംഭിക്കാനുള്ള സമയത്തിന് തുടക്കം കുറിക്കാനായി ആണ് പരിഷ്കൃതവും കഴിവുള്ളതുമായ ജീപ്പ് മെറിഡിയൻ എന്ന് വാഹനത്തിന്റെ ലോഞ്ചിനെ കുറിച്ച് ജീപ്പ് ബ്രാൻഡ് ഇന്ത്യ മേധാവി Mr:നിപുൺ ജെ മഹജൻ പറഞ്ഞു. ജൂൺ മാസം ആദ്യത്തിൽ തന്നെ ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യക്കായി നിർമ്മിച്ചത് മായ ജീപ്പ് മെറിഡിയൻ ന്റെ വിൽപ്പന ആരംഭിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

പുതിയ ജീപ്പ് മെറിഡിയനു segment ൽ ആദ്യമായി സ്വതന്ത്രമായ ഫ്രണ്ട് ആൻഡ് റിയർ സസ്പെൻഷൻ സജ്ജീകരണം ലഭിക്കുന്നു. വാഹനത്തിൽ frequency selective damper (FSD), hydraulic rebound stopper (HRS ) എന്നിവയുമുണ്ട്. ഇത് സുഗമമായ സവാരിയും എല്ലാതരം ഭൂപ്രദേശങ്ങളിലും മികച്ച ഡ്രൈവിംഗ് ഡൈനാമിക്സും നൽകുന്നു. ഏറ്റവും കുറഞ്ഞ പാർക്കിംഗ് ടോർഖ് (2.2Nm )ഡൈനാമിക് ടോർഖ് (4.3Nm) എന്നിവ കാരണം segment ലെ ഏറ്റവും മികച്ച സ്റ്റീറിങ് നിയന്ത്രണവും വാഗ്ദാനം ചെയ്യുന്നു.5.7 മീറ്റർ എന്ന കുറഞ്ഞ turning radius കാരണം സിറ്റി ഡ്രൈവിംഗ് ആയാസരഹിതമാണ്.

യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനായി segment ലെ തന്നെ വിശാലമായ വാഹനമാണ് ജീപ്പ് മെറിഡിയൻ. ഒന്നും രണ്ടും നിരകൾക്ക് ഇടയിൽ 840 mm ഉം രണ്ടും മൂന്നും നിരകൾക്ക് ഇടയിലായി 780 mm ഉം സ്പേസ് ലഭിക്കുന്നു. പിറകിലെ സീറ്റുകൾ മടക്കി വച്ചാൽ 481 ലിറ്റർ ബൂട്ട് സ്പേസ് ഉം പിൻ സീറ്റുകൾ ഉയർത്തിവെച്ച് 7 പേർ യാത്ര ചെയ്യുമ്പോൾ 170 L ബൂട്ട് സ്പേസ് ഉം ലഭിക്കുന്നു. വാഹനത്തിലെ 80° തുറക്കാവുന്ന ഡോറുകൾ യാത്രക്കാർക്ക് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്നു.

Multi zone climate control, third row AC evaporator, thermo aquatic cabin insulation തുടങ്ങിയ ഫീച്ചറുകൾ കാരണം അതിന്റെ ക്ലാസിലെ തന്നെ മികച്ച കൂളിംഗ് വാഗ്ദാനം ചെയ്യുന്ന വാഹനമാണ് ജീപ്പ് മെറിഡിയൻ. ഇത് എതിരാളികളേക്കാൾ30% വേഗത്തിൽ ക്യാബിൻ തണുപ്പിക്കുന്നു. വാഹനത്തിന് കണക്ടിവിറ്റിയും ക്ലാസ് ലീഡിങ് ഇൻഫോടൈൻമെന്റ് സവിശേഷതകളും വാഗ്ദാനം ചെയ്യുന്നത് U-Connect 5 ആണ്. വാഹനത്തിന്റെ ഉയർന്ന വകഭേദമായ Limited (O) മോഡലിൽ dual tone roof, dual pen Sunroof,10.2 inch digital instrument cluster, 360° camara, programmable and powered left gate തുടങ്ങിയ ആധുനിക ഫീച്ചറുകളും വരുന്നു.

ആധികാരികമായ ജീപ്പ് DNA യെ ജീവസ്സുറ്റതാക്കി സമാനതകളില്ലാത്ത പരിഷ്കരണവും പ്രകടനവും കൊണ്ടു ഉപഭോക്താക്കളെ സന്തോഷിക്കുന്ന ടെറയ്ൻ പ്രൂവൺ unibody SW platform jeep മെറിഡിയനെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇന്ത്യൻ വിപണിയിൽ Toyota Fortuner ,Skoda kodiaq, Mahindra xuv700,Tata Safari, MG Gloster, തുടങ്ങിയവയാണ് മെറിഡിയൻ ന്റെ പ്രധാന എതിരാളികൾ.

Published On : Jun 5, 2022 03:06 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.