Kia Seltos vs Hyundai Creta : ഏതാണ് മികച്ചത്?
2023 ജൂലൈയിൽ പുതിയ എക്സ്റ്റീരിയർ സ്റ്റൈലിംഗ്, പുതുക്കിയ ക്യാബിൻ, പുതിയ എഞ്ചിൻ ഓപ്ഷനുകൾ, ADAS സാങ്കേതികവിദ്യ എന്നിവയെല്ലാമുള്ള കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചിരുന്നു. കുടുംബത്തിലെ തന്നെ ഹ്യൂണ്ടായ് ക്രെറ്റയ്‌ക്കെതിരെയായിരുന്നു സെൽറ്റോസിന്റെ മത്സരം. ഇരുകാറുകളും തുല്യമികവ് പുലർത്തുന്നതിനാൽ ഏതാണ് മികച്ച ഓപ്ഷനെന്ന് തീരുമാനിക്കാൻ ഇതുവരെ ആർക്കും സാധിച്ചിട്ടില്ല.
എക്സ്റ്റീരിയർ
കിയയുടെ സിഗ്നേച്ചർ ടൈഗർ-നോസ് ഗ്രില്ലും പുതിയ എൽഇഡി ഡിആർഎല്ലുകളും എല്ലാം സെൽറ്റോസിനെ സ്റ്റൈലിഷ് ആക്കുന്നുവെന്നതിൽ സംശയമില്ല. തമ്മിൽ കണക്റ്റു ചെയ്‌ത എൽഇഡി ടെയിൽലാമ്പുകളാണ് സെൽറ്റോസിന് ലഭിക്കുന്നത്. അലോയ് വീലുകൾക്ക് 16 ഇഞ്ച് മുതൽ 18 ഇഞ്ച് വരെ വലുപ്പമുണ്ട്.
മറുവശത്ത്, ക്രെറ്റയ്ക്ക് വിൻഡോ ലൈനിൽ ക്രോം ഹാൻഡിലുകളും ബമ്പർ മൗണ്ടഡ് എൽഇഡി ഹെഡ്‌ലാമ്പുകളും (സ്പ്ലിറ്റെഡ്) ആണുള്ളത്. പുതുക്കിയ ഡിസൈനുമായി ഹ്യുണ്ടായ് ക്രെറ്റ ഉടനെ വരുമെന്ന് പ്രതീക്ഷിക്കാം.
സെൽറ്റോസ്
നീളം: 4,365 മില്ലിമീറ്റർ
വീതി: 1,800 മില്ലിമീറ്റർ
ഉയരം: 1,645 മില്ലിമീറ്റർ
വീൽബേസ്: 2,610 മില്ലിമീറ്റർ
ഹ്യൂണ്ടായ് ക്രെറ്റ
നീളം: 4,300 മില്ലിമീറ്റർ
വീതി: 1,790 മില്ലിമീറ്റർ
ഉയരം: 1,635 മില്ലിമീറ്റർ
വീൽബേസ്: 2,610 മില്ലിമീറ്റർ
രണ്ടിനും സമാനമായ വീൽബേസ് ആണെങ്കിലും സെൽറ്റോസിന് 65 എംഎം നീളവും 4,365 എംഎം വീതിയും 10 എംഎം ഉയരവും കൂടുതലുണ്ട്.
ഇന്റീരിയർ
സെൽറ്റോസിൽ ഇപ്പോൾ പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറ, അഞ്ച് ഇന്റീരിയർ തീമുകൾ എന്നിവ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സെഗ്മെന്റിലേക്ക് ആദ്യമായി ADAS ഫീച്ചറും സെൽറ്റോസ് വാഗ്ദാനം ചെയ്യുന്നു.
ക്രെറ്റയിലേക്ക് കണ്ണോടിക്കുമ്പോൾ നിലവിൽ എസ്‌യുവിക്ക് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സിംഗിൾ സോൺ ക്ലൈമറ്റ് കൺട്രോളുമാണ് ലഭിക്കുന്നത്. എന്നിരുന്നാലും വരാനിരിക്കുന്ന ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ലെവൽ 2 ADAS സംവിധാനവും ലോഡുചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
എൻജിൻ
കിയ സെൽറ്റോസും ഹ്യുണ്ടായ് ക്രെറ്റയും ഒരേ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകളിലാണ് ഓടുന്നത്. ആദ്യത്തേത് 113 ബിഎച്ച്പിയും 144 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുമ്പോൾ ഡീസൽ എൻജിൻ 113 ബിഎച്ച്പിയും 250 എൻഎം ഉയർന്ന ടോർക്കും പുറപ്പെടുവിക്കുന്നു. മാനുവൽ, ഓട്ടോമാറ്റിക് എന്നീ ഗിയർബോക്സ് ഓപ്ഷനുകൾ ഈ രണ്ട് എൻജിനും ലഭിക്കുന്നുണ്ട്.
1.4-ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് ക്രെറ്റയിൽ നിലവിലുള്ളതെങ്കിലും പുതിയ സെൽറ്റോസിന് 158 ബിഎച്ച്പിയും 253 എൻഎം ടോർക്കും ഉൽപാദിപ്പിക്കുന്ന 1.5 ലിറ്റർ ടർബോ-പെട്രോൾ എൻജിനും ലഭിക്കുന്നുണ്ട്.
വിലകൾ
10.90 ലക്ഷം രൂപ മുതൽ 20.30 ലക്ഷം രൂപ വരെയാണ് കിയ സെൽറ്റോസിന്റെ എക്സ്-ഷോറൂം വില.
എന്നാൽ 10.87 ലക്ഷം രൂപ മുതൽ 19.20 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായ് ക്രെറ്റയുടെ എക്സ്-ഷോറൂം വില.