Kia Sletos vs Honda Elevate : ആരാണ് മികച്ചത്?
Kia Sletos vs Honda Elevate : ആരാണ് മികച്ചത്?
നിലവിൽ ഇന്ത്യക്കാരുടെ ഇഷ്ടപ്പെട്ട കാർ സെഗ്മെന്റാണ് മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റ്. ശക്തരായ നിരവധി മത്സരാർത്ഥികളുണ്ട് ഈ സെഗ്മെന്റിൽ. എന്നാൽ അക്കൂട്ടത്തിലേക്ക് Honda Elevate കൂടെ എത്തിയപ്പോൾ മത്സരം കൂടുതൽ കനത്തിരിക്കുകയാണ്. അങ്ങനെ ഏതെടുക്കണമെന്ന കാര്യത്തിൽ കൂടുതൽ സംശയത്തിലായിരിക്കുകയാണ് ജനങ്ങൾ. മിഡ് സൈസ് എസ്‌യുവി സെഗ്മെന്റിൽ ഏറ്റവും കൂടുതൽ വില്പന നേടിയ കിയ സെൽറ്റോസും സെഗ്മെന്റിലേക്ക് അവസാനമായി പ്രവേശനം നടത്തിയ ഹോണ്ട എലവേറ്റും തമ്മിൽ കൊമ്പുകോർത്താൽ ആര് ജയിക്കുമെന്ന് നോക്കാം.
എക്സ്റ്റീരിയർ
ഈ എസ്‌യുവികളുടെ എക്സ്റ്റീരിയർ ഡിസൈനും സ്റ്റൈലിംഗും തികച്ചും വ്യത്യസ്തമാണ്. ബോഡിയിൽ ചെറിയ കട്ടിങ്ങുകൾ മാത്രം നൽകി ഭംഗിയുള്ള രീതിയിലാണ് Elavateന്റെ ഡിസൈൻ. കൂടാതെ 17 ഇഞ്ച് അലോയ് വീലുകൾ ലഭിക്കുന്നുണ്ട്. മുൻവശത്ത്, എലവേറ്റിന് ഒരു വലിയ ചതുര ഗ്രില്ലും എൽഇഡി ഹെഡ്‌ലാമ്പിനോട് ചേർന്നുള്ള കട്ടിയുള്ള ക്രോം ബാറും നൽകിയിട്ടുണ്ട്. സിൽവർ സ്കിഡ് പ്ലേറ്റുകളോടൊപ്പം ചുറ്റുമുള്ള പ്ലാസ്റ്റിക് ക്ലാഡിംഗും എലിവേറ്റിന് കരുത്തൻ ലൂക്ക് നൽകുന്നുണ്ട്.
സ്റ്റൈലും സ്‌പോർട്ടി ലുക്കും എല്ലാം ഒത്തുചേരുന്ന രൂപമാണ് സെൽറ്റോസിനുള്ളത്. വലിയ ടൈഗർ നോസ് ഗ്രില്ലും അതിലേക്ക് നീണ്ടുനിൽക്കുന്ന പുതിയ DRL-കളും എല്ലാം സെൽറ്റോസിന് പരുക്കൻ ലൂക്ക് നൽകുന്നുണ്ട്. കണക്റ്റഡ് ടെയിൽലാമ്പുകളും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും കൊണ്ട് പിൻഭാഗവും ആകർഷകമാണ്.
ഇന്റീരിയർ
എലവേറ്റ് പല കാര്യങ്ങളിലും മുമ്പുണ്ടായിരുന്ന ഹോണ്ടയുടെ കാറുകളിൽ നിന്നും ഒരു പടി മുകളിലാണ്. അത്തരമൊരു കാര്യമാണ് കാറിന്റെ മനോഹരമായ കാബിൻ. 10.25-ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇലക്ട്രിക് സൺറൂഫ്, വയർലെസ് ചാർജർ, ബ്ലൈൻഡ്-സ്‌പോട്ട് മോണിറ്റർ തുടങ്ങിയ ഫീചറുകൾ എലവേറ്റിലുണ്ട്.
സെൽറ്റോസ് അഞ്ച് വ്യത്യസ്ത തീമുകളിൽ ലഭ്യമാണ്. പനോരമിക് സൺറൂഫ്, 10.25 ഇഞ്ച് വലിപ്പമുള്ള ഇരട്ട ടച്ച്‌സ്‌ക്രീൻ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വെന്റിലേറ്റഡ് സീറ്റുകൾ എന്നിവയാണ് 2023 സെൽറ്റോസിലെ മുഖ്യ ഫീചറുകൾ.
കൂടാതെ ഈ രണ്ട് എസ്‌യുവികളിലും ADAS ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. ഹൈ ബീം അസിസ്റ്റ്, എമർജൻസി ബ്രേക്കിംങ്, forward collision warning, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ്പ് അസിസ്റ്റ് എന്നിവ അവയിൽ ചിലതാണ്.
എൻജിൻ
ഹോണ്ട എലിവേറ്റിന് 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഈ എൻജിൻ 119 ബിഎച്ച്‌പിയും 145 എൻഎം ടോർക്കും പുറപ്പെടുവിക്കുന്നു. ഇതിനോട് 6-സ്പീഡ് മാനുവൽ ഗിയർബോക്സും, സിവിടി യൂണിറ്റും ഘടിപ്പിച്ചിരിക്കുന്നു.
അതേസമയം സെൽറ്റോസിന് മൂന്ന് വ്യത്യസ്ത എഞ്ചിനുകളും ഗിയർബോക്‌സ് ഓപ്ഷനുകളും ലഭിക്കുന്നുണ്ട്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിവയാണ് എൻജിൻ ഓപ്ഷനുകൾ.
വില
13.39 ലക്ഷം രൂപയാണ് ഹോണ്ട എലവേറ്റിന്റെ പ്രാരംഭ ഓൺ-റോഡ് വില. എന്നാൽ കിയ സെൽറ്റോസ് 13.27 ലക്ഷം പ്രാരംഭ വിലയിൽ സ്വന്തമാക്കാം.