Car News
Share this article
1.65 കോടിയുടെ പോർഷെയുടെ മക്കാൻ ഇവി അവതരിപ്പിച്ചു

1.65 കോടിയുടെ പോർഷെയുടെ മക്കാൻ ഇവി അവതരിപ്പിച്ചു

ജർമൻ ആഡംബര കാർ നിർമാതാക്കളായ പോർഷെ തങ്ങളുടെ രണ്ടാമത്തെ ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിച്ചു. Taycan എന്ന അത്യാഡംബര ഇവിക്കു ശേഷം മക്കാൻ ടർബോ ഇവിയാണ് ഇത്തവണ ബ്രാൻഡിൻ്റെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായി രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. ആഗോളതലത്തിൽ രണ്ട് വകഭേദങ്ങളിൽ ലഭ്യമാണ്. മക്കാൻ 4, മക്കാൻ ടർബോ എന്നിവയാണവ. ഇതിൽ രണ്ടാമത്തേത് മാത്രമാണ് നിലവിൽ ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. 2024-ൻ്റെ രണ്ടാം പകുതിയിലായിരിക്കും 1.65 കോടി രൂപ എക്സ്-ഷോറൂം വിലയുള്ള എസ്‌യുവയുടെ ഡെലിവറികൾ ആരംഭിക്കുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഡിസൈൻ

ഡിസൈനിൽ, ഇലക്ട്രിക് മക്കാൻ അതിൻ്റെ IC എൻജിൻ പതിപ്പിന് സമാനമാണ്. ഫോർ-പോയിൻ്റ് എൽഇഡി ഡിആർഎൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, ഫ്രെയിംലെസ്സ് ഡോറുകൾ, പിന്നിൽ കണക്റ്റുചെയ്‌ത എൽഇഡി ബാർ, കൂപ്പെ-സ്റ്റൈൽ ബോഡി, 22 ഇഞ്ചിന്റെ അലോയ് വീലുകൾ എന്നിവ കാഴ്ചയിലെ മുഖ്യ ഘടകങ്ങളിൽ ഉൾപ്പെടുന്നു.

ഇന്റീരിയർ

വളഞ്ഞ 12.6 ഇഞ്ചിന്റെ വലിയ ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, 10.9 ഇഞ്ചിന്റെ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, AC കൺട്രോളുകൾക്കുള്ള ഫിസിക്കൽ ബട്ടണുകൾ, ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, മുന്നിലെ പാസഞ്ചർക്കുള്ള ഓപ്‌ഷണൽ 10.9 ഇഞ്ച് സ്‌ക്രീൻ എന്നീ ഫീച്ചറുകൾ പോർഷെ മക്കാൻ ടർബോ ഇവിയിൽ സജ്ജമാണ്. അഞ്ച് ഡിഗ്രി പരമാവധി ആംഗിളുള്ള റിയർ-വീൽ സ്റ്റിയറിംഗ്, പോർഷെ ആക്റ്റീവ് സസ്‌പെൻഷൻ മാനേജ്‌മെൻ്റ്, പോർഷെ ട്രാക്ഷൻ മാനേജ്‌മെൻ്റ് എന്നിവയാണ് മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ. ഇവയിൽ ചിലതെല്ലാം ഓപ്ഷണലാണ്.

പവർട്രെയിൻ

പോർഷെയുടെ പുതിയ ഇവി ആർക്കിടെക്ചറിലാണ് മക്കാൻ ടർബോ ഇവി നിർമ്മിച്ചിട്ടുള്ളത്. 100kWh ബാറ്ററി പാക്കിൽ നിന്നാണ് ഈ ആഡംബര ഇവിയുടെ കരുത്ത് ഉത്ഭവിക്കുന്നത്. 591 കിലോമീറ്റർ വരെ റേഞ്ചും ഈ ബാറ്ററി പാക്കിന് നൽകാനാവും. 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഏകദേശം 21 മിനുട്ടുകൾ മാത്രം മതി. മക്കാൻ ടർബോ ഇവിയുടെ മുന്നിലെയും പിന്നിലെയും ആക്സിലിലുള്ള രണ്ട് മോട്ടോറുകളും ചേർന്ന് 630bhp-യും 1130 Nm ടോർക്കും ഉൽപ്പാദിപ്പിക്കുകയും 3.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സിംഗിൾ, ഫുൾ ലോഡഡ് വേരിയൻ്റിൽ ലഭ്യമാണ്

Published On : Feb 2, 2024 07:02 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.