Maruti Suzuki XL6 Facelift ; ആഹ്ലാദിപ്പിക്കുന്ന വാഹനം, വില 11.29 ലക്ഷം രൂപ മുതൽ.
ആകാംക്ഷയോടെ കാത്തിരുന്നിരുന്ന XL6 MPV യുടെ പുതിയ facelift നെ ഇന്ത്യയിൽ അവതരിപ്പിച്ചു മാരുതി സുസുക്കി. നിരവധി മാറ്റങ്ങളോടെ വന്ന വാഹനം Zeta, alpha, alpha + എന്നീ മൂന്നു വകഭേദങ്ങൾ ആയാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. 11.29 ലക്ഷം രൂപ മുതൽ 13.05 ലക്ഷം രൂപ വരെ മാന്വൽ മോഡലിനും 12.79 ലക്ഷം മുതൽ 14.55 ലക്ഷം ലക്ഷം രൂപ വരെ ആണ് ഓട്ടോമാറ്റിക് മോഡലിനും ഷോറൂം വില.കൂടാതെ മാസത്തിൽ25499 രൂപ വരെയുള്ള സബ്സ്ക്രിപ്ഷൻ പദ്ധതി വഴിയും വാഹനത്തെ അവതരിപ്പിക്കുന്നു. സെക്കന്റ് റോ യിൽ ക്യാപ്റ്റൻ സീറ്റ് കളോട് കൂടിയ, എർട്ടിഗ യുടെ പ്രീമിയം പതിപ്പായ, six സീറ്റ് വാഹനം ആണ് xl6. പുതിയ xl6 ന്റെ ബുക്കിങ് ദിവസങ്ങൾക്ക് മുന്നെ മാരുതി ആരംഭിച്ചിരുന്നു. 11000 രൂപ ടോക്കൺ തുകയിൽ ബുക്കിങ് സ്വീകരിച്ചിരുന്ന വാഹനം nexa ഷോറൂമുകൾ എത്തിതുടങ്ങിയിട്ടുണ്ട്.
ഡിസൈൻ.
പുതിയ XL6 നു പുതുതായി xbar എലമെന്റ് കളോടെ ഡിസൈൻ ചെയ്ത പുതിയ ഗ്രില്ല്, പുതിയ squid പ്ലേറ്റ് കളോട് കൂടിയ ഫ്രന്റ് പമ്പർ, പുതിയ ട്വീഖ് കളോട് കൂടിയ റിയർ പമ്പർ, updated quad chamber LED reflector head lamp along LED DRLs, smoke out led tail lamps, പുതിയ ഡിസൈൻ ലുള്ള 16ഇഞ്ച് daimond കട്ട് മെഷീൻ ഫിനിഷ്ഡ് ഡ്യൂവൽ ടോൺ alloy wheels, black finish on B&C pillors, shark fin antina, roof mounted spoiler, duel tone body colour തുടങ്ങിയ ഡിസൈൻ പരിഷ്കാരങ്ങളാണ് മാരുതി പുറമെ നൽകിയിരിക്കുന്നത്.
ഇന്റീരിയർ ലേക്ക് നോക്കിയാൽ എർട്ടിഗ ക്ക് സമാനമായ ടച്ച് സ്ക്രീൻ അടക്കം നവീകരിച്ച സെൻട്രൽ കൺസോൾ ഉൾപ്പെടെ നിരവധി മാറ്റങ്ങൾ കാണാം. Smart play pro studio, in built Suzuki connect telematics ഉപയോഗിച്ച് പ്രവർത്തിക്കുന്ന 7ഇഞ്ച് touch screen infotainment system, top end models നു ventilated seats, എന്നിവയാണ് പ്രധാനപ്പെട്ട ഫീച്ചർ അപ്ഡേറ്റ്സ്. നിലവിൽ ആദ്യമായാണ് ഒരു മാരുതി വാഹനത്തിന് Ventilated സീറ്റ് കൾ വരുന്നത്, ഇത് ദൂരയാത്രകൾ ആയാസരഹിതമാക്കുന്നു.കൂടാതെ pressure monitoring system (TPMS), 360°camara, IR(infrared reflective )UV proof windshield തുടങ്ങിയവയും new xl6 ലെ പുതിയ ഫീചർ കൾ ആണ്. ഒപ്പം wireless Android auto, Apple carplay എന്നിവക്കൊപ്പം smartphone connectivity യും വാഹനം ഓഫർ ചെയ്യുന്നു. പുതിയ ഫേസ് ലിഫ്റ്റ് xl6 നു സ്റ്റാൻഡേർഡ് ആയി നാല് എയർ ബാഗുകളും ഓട്ടോമാറ്റിക് വേരിയൻറ്റുകളിൽ സ്റ്റീറിങ് വീൽ നു പിറകിലായി paddle shift കളും ലഭിക്കുന്നു.
എഞ്ചിൻ.
114 bhp പവർ @137 ടോർഖ് ഉൽപാദിപ്പിക്കുന്ന സുസുകിയുടെ പുതിയ 1.5L K15C duel jet petrol എഞ്ചിൻ ആണ് പുതിയ xl6 ൽ വരുന്നത്. ഇത് 5 speed മാന്വൽ,6 speed torque converter automatic എന്നീ ട്രാൻസ്‌മിഷൻ ഒപ്ഷൻ കളിലും ലഭ്യമാണ്. വാഹനത്തിന്റെ എഞ്ചിൻ ISG (integrated starter generator )അടങ്ങിയ മൈൽഡ് hybrid technology യോട് കൂടി ആണ് വരുന്നത്. ഇത് വാഹനത്തിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുന്നു.
മാരുതി സുസുക്കിയുടെ പ്രശസ്തമായ Heartect platform ൽ തന്നെ ആണ് new xl6 ഉം ഒരുങ്ങിയിരിക്കുന്നത്. വാഹനത്തിന് ആർക്റ്റിക് വൈറ്റ് , സ്‌പ്ലെൻഡിഡ് സിൽവർ , grandeur ഗ്രേ , brave khaki , ഓപുലന്റ് റെഡ് , സെലസ്റ്റ്യൽ ബ്ലൂ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകൾ ആണുള്ളത്. റെഡ്, സിൽവർ, khaki എന്നീ നിറങ്ങൾക്ക് ബ്ലോക്ക് റൂഫ് ഉള്ള ഡ്യൂവൽ ടോൺ ഓപ്ഷനും ലഭിക്കുന്നു. ഡ്യൂവൽ ടോൺ ഒപ്ഷൻ top end മോഡലുകൾക്ക് മാത്രമായി ലിമിറ്റഡ് ആണ്. പുതിയ വാഹനത്തിൽ dimension മാറ്റങ്ങൾ ഒന്നും തന്നെ വരുത്തിയിട്ടില്ല മാരുതി. അതായത് വലുപ്പത്തിൽ പഴയ xl6 നു സമമാണ് പുതിയ facelift മോഡലും.
വാഹനത്തിന്റെ വിലയും വകഭേതങ്ങളും.
Zeta
1129000 MT, 1279000 AT. Alpha-1229000MT, 1379000 AT. Alpha plus - 1289000MT, 1439000AT. Alpha duel tone - 1305000MT, 1455000AT. എന്നിങ്ങനെയാണ് പ്രധാന മോഡലുകളും അവയുടെ വിലയും.
Highlight.
മാരുതി സുസുക്കി ആദ്യമായാണ് അവരുടെ ഒരു മോഡലിൽ Ventilated seat കൾ അവതരിപ്പിക്കുന്നത്.
Rivals.
വിപണിയിൽ Kia Carens, Mahindra marazzo, Innova crysta യുടെ entry ലെവൽ മോഡൽ എന്നിവയോടാണ് xl6 മത്സരിക്കുന്നത്.