മൈലേജ് വിപ്ലവവുമായി വീണ്ടും മാരുതി, Swift CNG വിപണിയിൽ. വില 7.77 ലക്ഷം മുതൽ. 30.90 km/kg മൈലേജ്.
രാജ്യത്തെ ഏറ്റവും വലിയ ആഭ്യന്തര വാഹന നിർമ്മാതാക്കളായ മാരുതി സുസുകി swift ന്റെ cng പതിപ്പ് പുറത്തിറക്കി. മാരുതിയുടെ എല്ലാ മോഡലുകൾക്കും പെട്രോൾ നോടൊപ്പം മറ്റൊരു ഫ്യൂൽ ഒപ്ഷൻ കൂടി നൽകുക എന്ന ലക്ഷ്യത്തോടെയാണ്swift cng യും വരുന്നത്. നേരെത്തെ തന്നെ Dzire, ertiga, wagonr അടക്കം എട്ടോളം മാരുതി വാഹനങ്ങൾ S-CNG ആയി വന്നിരുന്നു.അവൾക്കുള്ള മാർക്കറ്റ് ഡിമാൻഡ് കൂടി കണക്കിലെടുത്താണ് ഒമ്പതാമതായി swift SCng വരുന്നത്. മാത്രമല്ല മാരുതി യുടെ nexa platform ലൂടെ വിൽക്കുന്ന ഏതാനും മോഡലുകളിലും cng വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട് കമ്പനിക്ക്. CNG യുടെ വില കുറവും അത് നൽകുന്ന ഉയർന്ന ഇന്ധനക്ഷമത യും മലിനീകരണ കുറവുമാണ് മാരുതിയെ അതിന്റെ CNG portfolio വിജയിപ്പിക്കാൻ ഹേതുവാകുന്നത്. Tata, Hyundai അടക്കം പല പ്രമുഖ ബ്രാന്റുകളും ഇപ്പോൾ CNG വാഹനങ്ങൾ പുറത്തിറക്കുന്നുണ്ട്.
പുതിയ CNG swift VXI, ZXI എന്നീ വേരിയന്റുകളിലാണ് വരുന്നത്. വാഹനത്തിന്റെ പ്രധാന മേന്മ 30.90 kmpkg എന്ന ഉയർന്ന ഇന്ധനക്ഷമത തന്നെയാണ്. വാഹനത്തിന് കരുത്ത് പകരുന്നത് 1.2L Kseries dual jet dual VVT എഞ്ചിൻ ആണ്. ഇത് 77.49 Ps പവർ @6000rpm ഉം 98.5 Nm@4300 rpm ടോർക്കും നൽകുന്നു വാഹനത്തിന്. നിലവിൽ ഇന്ത്യയിലെ ഏറ്റവും ശക്തമായ സിഎൻജി എൻജിൻ കൂടിയാണ് ഇത്.
Swift cng dual interdependent Electronic Control Unit (ECU) ഉം Intelligent Injunction സിസ്റ്റവുമായാണ് വരുന്നത്. ഇത് വാഹനത്തിന് സുപ്പീരിയർ പെർഫോമൻസ് ഉറപ്പാക്കുന്ന രോഗത്തിൽ എയർ ഫ്യുവൽ മിശ്രിതം എൻജിനിലേക്ക് കടത്തിവിടുകയും അതുവഴി വാഹനത്തിന് മാക്സിമം ഫ്യൂൽ efficiency ഉറപ്പാക്കുകയും ചെയ്യുന്നു. സിഎൻജി ടാങ്കുകളുടെ സേഫ്റ്റി ക്കായി സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പുകളും ജോയിന്റ് കളും ആണ് ഉപയോഗിച്ചിട്ടുള്ളത് വാഹനത്തിലെ integrated wire harness, shot circuit കൾ ഒഴിവാക്കാനും cng റീഫിൽ ചെയ്യുന്ന സമയത്ത് വാഹനം സ്റ്റാർട്ട് ആകുന്നില്ല എന്ന് ഉറപ്പിക്കുക യും ചെയ്യുന്നു. ഇത്തരത്തിൽ ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുയോജ്യമായ രൂപത്തിൽ പ്രത്യേകമായി പരിഷ്കരിച്ചതും മാക്സിമം durability യും മൈലേജും നൽകുന്ന രോഗത്തിൽ ട്യൂൺ ചെയ്തതുമാണ് പുതിയ സ്വിഫ്റ്റ് സിഎൻജി എൻജിൻ. കഠിനമായ നിർമാണപ്രക്രിയ ലൂടെയും കർശനമായ പരിശോധനകളുടെയും അവസാനം മാക്സിമം സുരക്ഷിതത്വവും ഉപഭോക്താക്കൾക്ക് പീസ് ഓഫ് മൈൻഡും ഉറപ്പിക്കുന്നതാണ് എല്ലാ മാരുതി S Cng വാഹനങ്ങളും.
മുകളിൽ സൂചിപ്പിച്ച പോലെ സ്വിഫ്റ്റ് സിഎൻജി vxi zxi എന്നീ രണ്ട് വകഭേദങ്ങളിൽ ആണ് വരുന്നത്. Vxi മോഡലിന് 7,77,000 രൂപയും Zxi മോഡലിന് 845000 രൂപയും ആണ് ഷോറൂം വില. സിഎൻജി സ്വിഫ്റ്റ് ഡിസൈനിങ്ങിലും രൂപത്തിലും എല്ലാം പെട്രോൾ swift നു സമമാണ്. Cng എന്ന ബാഡ്ജിങ് മാത്രമാണ് മാറ്റം. 2022 ൽ കമ്പനി ഡിസൈർ സിഎൻജി അവതരിപ്പിച്ചപ്പോൾ തന്നെ പ്രതീക്ഷിച്ചതായിരുന്നു സ്വിഫ്റ്റ് cng യും. കാരണം രണ്ടും ഒരേ എൻജിനാണ് ഉപയോഗിക്കുന്നത് (1.2L kseries ). ഏതായാലും swift സി എൻ ജി യുടെ അവതരണത്തോടെ സ്വിഫ്റ്റ്ന്റെ വിൽപ്പന ഇനിയും വർദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. പ്രകടനവും സ്റ്റൈലും കൊണ്ട് 26 ലക്ഷത്തിലധികം വാഹനപ്രേമികളെ ആകർഷിച്ചതിനുശേഷം 30.90 കിലോമീറ്റർ /കിലോഗ്രാം എന്ന അവിശ്വസനീയമായ മൈലേജ് കൊണ്ട് ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ വരുന്ന പുതിയ സ്വിഫ്റ്റ് സിഎൻജി സെറ്റി ഡ്രൈവുകൾക്ക് മികച്ചതും സാമ്പത്തികമായി ലാഭവും ആണെന്ന് മാരുതി സുസുക്കി സീനിയർ എക്സിക്യൂട്ടീവ് ഓഫീസർ ( സെയിൽസ് ആൻഡ് മാർക്കറ്റിംഗ്) ശ്രീ : ശശാങ്ക് ശ്രീവാസ്ഥവ വാഹനത്തെ പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.