ഭാരത് മൊബിലിറ്റി ഷോയിലെ മുഖ്യ ആകർഷണമായി Mercedes-Benz EQG കൺസെപ്റ്റ്
ഭാരത് മൊബിലിറ്റി ഷോ 2024-ലെ പൊതു അരങ്ങേറ്റത്തിന് മുന്നോടിയായി ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട്, Mercedes-Benz EQG കൺസെപ്റ്റ് ഇന്ത്യയിൽ ഔദ്യോഗികമായി അനാച്ഛാദനം ചെയ്‌തു. ഡൽഹിയിൽ വെച്ച് നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ജി-വാഗണിന്റെ ഇലക്ട്രിക് പതിപ്പിനെ കമ്പനി പ്രദർശിപ്പിച്ചിരിക്കുന്നത്. പ്രൊഡക്ഷൻ പതിപ്പ് തയ്യാറായിക്കഴിഞ്ഞാൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. 2021ലായിരുന്നു EQG കൺസെപ്റ്റ് ആഗോള തലത്തിൽ അവതരിപ്പിച്ചത്.
EQG എസ്‌യുവി ജി-വാഗണിന്റെ ബോക്‌സി ഡിസൈൻ അതേപടി നിലനിർത്തുന്നുണ്ട്. എന്നാൽ എൽഇഡി ഗ്രിൽ, ഫുൾ എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ പോലുള്ള ഫീച്ചറുകൾ ലഭിക്കുന്നുണ്ട് താനും. ജി-വാഗണിന്റെ പിന്നിലുണ്ടായിരുന്ന സ്പെയർ ടയറിന് പകരം EQGയിൽ ചാർജിംഗ് കേബിളുകൾ സൂക്ഷിക്കാനുള്ള ചതുരാകൃതിയിലുള്ള ഘടകമാണ് ലഭിക്കുന്നത്.
ക്യാബിൻ ജി-ക്ലാസിൻ്റെ എല്ലാ അടയാളങ്ങളും നിലനിർത്തി പുതിയ ഡിസൈനിലാണ് പൂർത്തീകരിച്ചിട്ടുള്ളത്. ഇതിൽ രണ്ട് ഡിജിറ്റൽ ഡിസ്പ്ലേകൾ, പുതുക്കിയ സെൻ്റർ കൺസോൾ, റൗണ്ട് എയർ വെൻ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ വലിയ ഗ്ലാസ് ഹൗസും ഹൈലൈറ്റാണ്.
മോട്ടോറുകളെക്കുറിച്ചും ബാറ്ററികളെക്കുറിച്ചുമുള്ള വിവരങ്ങളുടെ കാര്യത്തിൽ മെഴ്‌സിഡസ് മൗനം പാലിച്ചിരിക്കുകയാണ്. എങ്കിലും ഫോർ വീൽ ഡ്രൈവ്, ആർട്ടിക്കുലേഷൻ എന്നിവയുള്ള ഈ കാറിന് ഓരോ ചക്രത്തിലും ഓരോ മോട്ടോറുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. മാത്രമല്ല ഒറ്റ ഫുൾ ചാർജിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കപ്പാസിറ്റി ഉള്ളതായിരിക്കും EQG ഇവി.
മാരുതി വാഗൺ ആർ, ടോയോട്ട ഇന്നോവ ഹൈക്രോസ്സ് എന്നിവയുടെ ഫ്ലെക്സ് ഫ്യുവൽ വേരിയന്റ്, സ്‌കോഡ എന്യാക്ക്, ടാറ്റ കർവ്വ്, ടാറ്റ ഹാരിയർ ഇവി, കിയ ക്യാരൻസ് എക്സ്-ലൈൻ, ടാറ്റ നെക്സോൺ ഇവി ഡാർക്ക് എന്നീ കാറുകളും ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ മൂന്ന് വരെയാണ് എക്സ്പോ നടക്കുന്നത്.