MercedesBenz- maybach S class - made in india high end luxury car ever, launched at 2.50 crore.
ലോകോത്തര ആഡംബര കാർ നിർമ്മാതാക്കളായ Mercedes -maybach S class ഇന്ത്യയിൽ അവതരിപ്പിച്ചു. രണ്ടു വേരിയന്റ് കൾ ആയി ലഭ്യമായ ലക്ഷ്വറി ലിമോസിൻ 2.50 കോടിരൂപ എക്സ് ഷോറൂം പ്രൈസ് ആയാണ് വിതരണത്തിന് എത്തിയിട്ടുള്ളത്. പ്രാദേശികമായി അസംബിൾ ചെയ്ത S580, CBU ഇറക്കുമതി മോഡലായS680 എന്നിവ.S680 നു 3.20 കോടി രൂപയാണ് ഷോറൂംവില. ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുന്ന നിലവിലെ ഏറ്റവും വില കൂടിയ maybach മോഡലാണ് S680.
പുതിയ maybach S ക്ലാസ്സും V223 ലോങ്ങ് വീൽ ബേസ് S ക്ലാസ്സ് സെഡാനെ അടിസ്ഥാനമാക്കിയുള്ളതാണ്. പഴയ S ക്ലാസ്സ് നേക്കാളും 180mm കൂടുതലാണ് വാഹനത്തിന്റെ വീൽബേസ്. ഒപ്പം കൂടുതൽ സമൃദ്ധവും വിശാലവുമായ ക്യാബിനും പ്രധാനം ചെയ്യുന്നു.
Engine.
Mercedes -maybach S class നു കരുത്ത് പകരുന്നത് രണ്ട് എൻജിൻ വകഭേദങ്ങളാണ്. S580 4matic ന് integrated second generation starter alternator അടങ്ങിയ 4L V8 mild- hybrid എൻജിനാണ്. ഇതു 370KW /503hp @700 Nm പവർ ഉൽപാദിപ്പിക്കുന്ന 3982cc എഞ്ചിനാണ്. പൂജ്യത്തിൽ നിന്ന് വാഹനത്തെ 100 കിലോമീറ്റർ/hr വേഗതയിൽ എത്തിക്കാൻ 4.8 സെക്കന്റ് സമയം എടുക്കുന്നു. രണ്ടാമത്തെ എന്ജിൻ S680 4matic ൽ വരുന്ന 450 KW / 612hp @ 900 Nm പവർ തരുന്ന 5980cc 6L V12 എഞ്ചിൻ ആണ്. ഇത് വാഹനത്തെ 0-100 km/hr വേഗത കേവലം 4.5 സെക്കൻഡുകൾ കൊണ്ട് എത്തിക്കുന്നു. രണ്ട് എൻജിനുകളും gasoline particulate filter അടങ്ങിയതും, മാക്സിമം സ്പീഡ് 250 km/hr ആയി ഇലക്ട്രോണികലി നിയന്ത്രിച്ചതും,9സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി യോജിപ്പിച്ചവയും, all വീൽ ഡ്രൈവ് ഉം ആണ്.
വശങ്ങളിൽ നിന്ന് നോക്കുമ്പോൾ തന്നെ maybach S ക്ലാസ്സ് സാധാരണ S ക്ലാസ്സിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് കാണാൻ സാധിക്കും. പുതിയ വലിയ ബാക്ക് ഡോറിൽ നിന്ന് തന്നെ അതിന്റെ കൂടിയ വീൽബേസ് മനസ്സിലാക്കാൻ കഴിയുന്നു. മുൻവശത്ത് അല്പം കൂടി കൂടിയ ക്രോം ഫിനിഷ്ൽ maybach ഗ്രില്ല്, maybach എംബ്ലോം, പ്രത്യേക കോസ്മെറ്റിക് ട്വീക്കുകളിൽ മോഡലിന്റെ 20 ഇഞ്ച് അലോയ് വീൽസ്, ടെയിൽ ഗേറ്റിലും C പില്ലർ ന്റെ വശങ്ങളിലും കാണുന്ന maybach ബാഡ്ജിങ്ങും ലോഗോകളും സാധാരണ S ക്ലാസ്സിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ S680ൽ ഡ്യൂവൽ ടോൺ എക്സ്റ്റീരിയർ കളർ സ്കീമുകളും തിരഞ്ഞെടുക്കാവുന്നതാണ്.
വാഹനത്തിന്റെ ക്യാബിനിൽ സ്പെഷ്യൽ ഇന്റീരിയർ ട്രിമ്മുകളും ലെതർ അപ്പ് ഹോളിസ്റ്ററി യും ലഭിക്കുന്നു. ഡിസ്പ്ലേ കളും സെൻട്രൽ ടച്ച് സ്ക്രീനുംmaybach ന്റെ സ്പെഷ്യൽ ഗ്രാഫിക്സ് ൽ ആണ് പ്രവർത്തിക്കുന്നത്.
വാഹനത്തിന് പിറകിൽ കൂടിയ വീൽബേസ് കാരണം അധിക ഇടം ലഭിക്കുന്നു. കൂടാതെ പവേർഡ് റിയർ സീറ്റുകളാണ് ഉള്ളത്.S680 ൽ ഫുൾ ഫ്ലോർ കൺസോൾ കൊണ്ടു വേർതിരിച്ച പേഴ്സണൽ സീറ്റുകളും അവർക്ക് ഫുൾ ഫോൾഡിങ് ഓപ്ഷനുകളും ലഭിക്കുന്നു. കൂടാതെ ഒരു ബട്ടൺ ഉപയോഗിച്ച് ആളൊഴിഞ്ഞ കോ ഡ്രൈവർ സീറ്റിനെ മുന്നിലേക്ക് നീട്ടാൻ സാധിക്കുന്നു. പിൻ സീറ്റിന്റെ ബാക്ക് റെസ്റ്റും leg റെസ്റ്റും നീട്ടാൻ സാധിക്കുന്നതും പിൻ യാത്രക്കാരുടെ കംഫോർട് വര്ധിപ്പിക്കുന്നു.
ഫീച്ചേഴ്സ്.
Maybach S ക്ലാസ്സിൽ സാധാരണ S ക്ലാസ്സിലുള്ള എല്ലാ ഫീച്ചറുകളും ടെക്നോളജി കളും ഉൾക്കൊള്ളുന്നു. അവയിൽ പ്രധാനപ്പെട്ടവ, adaptive air suspension, individual climate zones, powered front and rear seats, heated and ventilated seats, Seth massage function, panoramic sunroof, power close rear doors with gesture controls ,chauffer package, rear seat entertainment screens, 750w Burmaster 4D sound system, 360 degree camara, hands free parking തുടങ്ങിയവയാണ്. കൂടാതെ maybach S ക്ലാസ്സിൽ level 2 autonomous Technology യും evasive steering assist, autonomous emergency braking, Lane keep and line change assist, തുടങ്ങിയവയും സ്റ്റാൻഡേർഡ് ആയി 13 എയർ ബാഗുകളും വരുന്നു. ( including belt bags).
2021 ൽ തുടർച്ചയായ ഏഴാം വർഷവും മെഴ്സിഡസ് ബെൻസ് ലക്ഷ്വറി കാർ മാർക്കറ്റിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മഹാവ്യാധി ജനജീവിതത്തെയും വ്യാപാരങ്ങളെ യും സാരമായി ബാധിച്ച വർഷത്തിലും 42.5% വിൽപ്പന വർധനവ് നേടാൻ കമ്പനിക്ക് സാധിച്ചു.2022 ൽ പുതുതായി അവതരിപ്പിച്ച YOU FIRST ടാഗ് ലൈൻ ൽ YOU പ്രതിനിധീകരിക്കുന്നത് customer, franchise partner, employees, community എന്നിവരെയും FIRST എന്നത് അവർക്കാണ് ഫസ്റ്റ് പ്രയോറിറ്റി എന്നുമാണ്.
Colour options.
Mercedes maybach S ക്ലാസ്സ് താഴെ പറയുന്ന 10 നിറങ്ങളിൽ തിരഞ്ഞെടുക്കാവുന്നതാണ്. S680 duel tone കളർ ഓപ്ഷനുകളിലും ലഭിക്കുന്നു.