സവിശേഷതകളാൽ സമ്പന്നം, അറിയാം MG-ASTOR.
അടുത്ത മാസം വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന MG യുടെ പ്രധാനപ്പെട്ട മറ്റൊരു മോഡലാണ് എംജി ആസ്റ്റർ. വളരെ പ്രധാനപ്പെട്ട mid size suv segment ൽ ഹ്യുണ്ടായി creta, kia seltos, scoda kushaq, vw ടൈഗോൺ, എന്നിവയോടെയാണ് മത്സരം. സേഫ്റ്റി സൈഡിൽ ഓട്ടോണമസ് ലെവൽ 2, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉള്ള ഇൻ കാർ അസിസ്റ്റന്റ്, തുടങ്ങിയ പുതുമയാർന്ന ഫീച്ചറുകളും ആയാണ് വാഹനത്തിന്റെ വരവ്.
ADAS.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോളർ, ഫോർവേഡ് കൊളിഷൻ വാണിംഗ്, ഓട്ടോണോമസ് എമർജൻസി ബ്രേക്കിംഗ്, ലൈൻ കീപ് അസിസ്റ്റന്റ് , ലൈൻ ഡിപ്പാർച്ചർ വാണിംഗ്, ലൈൻ ഡിപ്പാർച്ചർ പ്രിവൻഷൻ, ഇന്റലിജൻസ് ഹെഡ്‌ലാമ്പ് കൺട്രോൾ, റിയർ ഡ്രൈവ് അസിസ്റ്റ്, സ്പീഡ് അസിസ്റ്റന്റ് സിസ്റ്റം തുടങ്ങിയ ധാരാളം സുരക്ഷാ സവിശേഷതകൾ അടങ്ങിയ ലെവൽ 2 ADAS (Advanced Driver Assistant System ) ആണ് astor ൽ ഉള്ളത്.
ഇന്ത്യയിൽ ഇത്തരം സവിശേഷതകൾ വാഗ്ദാനം ചെയ്യുന്ന വാഹനങ്ങൾ ഇല്ലാ എന്ന് തന്നെ പറയാം. ആസ്റ്റർ ൽ ഉള്ള adas സിസ്റ്റം പുതുതായി വന്ന മഹിന്ദ്ര യുടെ xuv 700 ലും, കുറച്ച് ഫീച്ചറുകൾ MG യുടെ തന്നെ ഫുൾ സൈസ് എസ് യു വിയായ Gloster ലും കാണാം.
Astor ൽ കസ്റ്റമേഴ്സിനെ ആകർഷിക്കുന്ന മറ്റൊരു സവിശേഷതയാണ് അതിലെ ഇൻ -കാർ ടെക്നോളജി. മിക്കവാറും എല്ലാ കമ്പനികളും വോയിസ് കമാൻഡ് കളുടെയും കാർ ഫീച്ചർകളുടെയും സ്വന്തം പതിപ്പ് ഇറക്കുമ്പോൾ അതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കഴിവുകൾ കൂടി ചേർത്തു ഒരുപടി മുന്നിലാണ് എംജി ഇന്ത്യ. ഇത് ഉടമസ്ഥർക്ക് അല്പം കൂടി സൗകര്യപ്രദം ആകുന്നു.
പുതിയ പുതിയ ഫീച്ചറുകളിൽ വാഹനം വരുന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്നത് അതിന്റെ എൻജിൻ പെർഫോമൻസ് ആണ്. MG astor വരുന്നത് 120hp പവർ നൽകുന്ന 1.5L naturally aspirated petrol എൻജിനിലും 163hp പവർ നൽകുന്ന ഒരു 1.2L ടർബോ പട്രോൾ എൻജിൻ എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ആണ്.
അനുയോജ്യമായ റോഡുകളുടേയും ട്രാഫിക്കിന്റെ യും അഭാവം, ഡ്രൈവർമാരുടെ അച്ചടക്കത്തിന്റെ അഭാവം, റോഡ് മാർക്കിങ്സുകളുടെ കുറവ്, തുടങ്ങിയവ Adas സംവിധാനത്തിന്റെ ഫലപ്രാപ്തിയെ കുറക്കും എന്നതും വാഹനത്തിന്റെ ചിലവ് കുറക്കാനും ആയാണ് ഇന്ത്യയിൽ മുൻനിര വാഹന നിർമാതാക്കളെല്ലാം തന്നെ adas സിസ്റ്റത്തോട് മുഖം തിരിക്കുന്നത്. എന്നിരുന്നാലും വളരെ നല്ല റോഡുകളിലും നല്ല ട്രാഫിക് സാഹചര്യങ്ങളിലും ആളുകൾക്ക് adas സംവിധാനം ഉപയോഗിക്കാം. കുഴപ്പത്തിൽ ആയ ട്രാഫിക് സാഹചര്യങ്ങളിൽ adas പ്രവർത്തിക്കില്ല. പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ ട്രാഫിക് സാഹചര്യങ്ങൾ ശരിയാകുന്നതുവരെ കാത്തിരിക്കുന്നതിൽ അർഥം ഇല്ല എന്നാണ് MG യുടെ കാഴ്ചപ്പാട്. തികഞ്ഞ സമയത്ത് തികഞ്ഞ പരിഹാരത്തിനായി കാത്തിരിക്കാൻ ഞങ്ങൾ തയ്യാറല്ല, അങ്ങനെ ഒന്നില്ല, അതിനാൽ സാഹചര്യങ്ങൾക്കനുസരിച്ച് adas ലെ പോരായ്മകൾക്ക് പരിഹാരം കണ്ടെത്താൻ ഉപഭോക്താക്കൾ ശ്രദ്ധിക്കും എന്ന് ഞങ്ങൾ കരുതുന്നു എന്ന് MG india പ്രസിഡന്റ് and മാനേജിങ് ഡയറക്ടർ Mr രാജീവ് ചാബ പറഞ്ഞു. അടുത്ത അടുത്തകാലംവരെ ഇത്തരം അതിനൂതനമായ സവിശേഷതകൾ ആഡംബര കാറുകളുടെ കുത്തകയായിരുന്നു. എന്നാൽ മഹേന്ദ്ര MG തുടങ്ങിയ കമ്പനികളുടെ പുതിയ മോഡലുകളിലും അവതരിപ്പിച്ചു mid size suv കളിൽ വരെ എത്തിച്ചു.താങ്ങാവുന്ന വിലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ജനാധിപത്യ വൽക്കരിക്കുമെന്ന mr ചാബ യുടെ വാക്കുകൾ വരുംകാല വാഹനവിപണിയിൽ ഒരു പുതിയ വിപ്ലവത്തിന് തിരികൊളുത്തുന്ന താണ്.
നിലവിൽ MG india 4000 കാറുകളാണ് പ്രതിമാസം നിരത്തിലിറക്കുന്നത്. അത് 7000 ആക്കി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി. അടുത്ത വർഷത്തോടെ ഫാക്ടറിയുടെ കപ്പാസിറ്റി 100000 വാർഷിക യൂണിറ്റായി ഉയർത്തി ഫാക്ടറി പരമാവധി ഉപയോഗപ്പെടുത്താനാകും എന്നും കമ്പനി പ്രതീക്ഷിക്കുന്നു. പുതിയ ആസ്റ്റർ ന്റെ 50% വും പ്രാദേശിക നിർമാണമാണ്. പ്രാദേശിക വൽക്കരണത്തിന് കമ്പനി കൂടുതൽ പ്രാധാന്യം നൽകുന്നു എന്നും രണ്ട് വർഷത്തിനുള്ളിൽ astor ന്റെ 70-75% ഭാഗങ്ങളും പ്രാദേശികമായി തന്നെ നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനത്തിന്റെ വില MG പ്രഖ്യാപിച്ചിട്ടില്ല, അതെങ്ങനെ ആയിരിക്കുമെന്ന് കണ്ടറിയുക തന്നെ വേണം, എത്രയും സുരക്ഷാസംവിധാനങ്ങൾ അടങ്ങിയ അതി നൂതനമായ സാങ്കേതികവിദ്യ താങ്ങാവുന്ന വിലയിൽ ജനാധിപത്യവൽക്കരിക്കുമെന്ന Mr രാജീവ് ചാബ യുടെ വാക്കുകൾ കൂടി നോക്കുമ്പോൾ പ്രതീക്ഷയോടെയാണ് വാഹനലോകം കാത്തിരിക്കുന്നത്.