ജൂലൈ യിൽ പുറത്തിറങ്ങുന്ന വാഹനങ്ങൾ
Tata Dark Editions
ഹാരിയർ എന്ന മോഡലിന്റെ വിജയകരമായ ഡാർക്ക് എഡിഷൻ വേരിയന്റിന് ശേഷം ടാറ്റ ഡാർക്ക് എഡിഷൻ തീം കൂടുതൽ വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത് , അതിന്റെ ഭാഗമായി ഈ മാസം മൂന്ന് ടാറ്റ മോഡലുകൾ കൂടെ ഡാർക്ക് എഡിഷൻ തീമിൽ സജ്ജമാവുന്നു Altroz, Nexon and the Nexon EV എന്നിവയാണാ മൂന്നു മോഡലുകൾ . ബ്ലാക്ക് കളറുകൾക് ഏറെ ആരാധകരുള്ള നാട്ടിൽ ടാറ്റ ഫാൻസിനു നല്ലൊരു വർത്തയാണിതെന്ന് പറയാം .
ഹാരിയറിൽ കണ്ടത് പോലെ തന്നെ അകത്തും പുറത്തും ബ്ലാക്ക് കളറായിരിക്കും ഈ വാഹനങ്ങളുടെയും പ്രധാന പ്രത്യേകത . കറുപ്പണിഞ്ഞ വീലുകളും സീറ്റുകളും ലോഗോയുമെല്ലാം ഈ വാഹനത്തിനു മാറ്റു കൂട്ടും . എൻജിനിലോ മറ്റു ടെക്നിക്കൽ കാര്യങ്ങളിലോ യാതൊരു മാറ്റവും ഇല്ലാത്ത ഡാർക്ക് എഡിഷൻ മോഡലുകൾക്ക് പതിനയ്യായിരം മുതൽ മുപ്പതിനായിരം വരെ വിലക്കൂടുതലും പ്രതീക്ഷിക്കാം.
Mahindra Bolero Neo
മാർക്കറ്റിൽ നിന്ന് പിൻവലിച്ച TUV300 എന്ന മോഡലിന്റെ ഫേസ്ലിഫ്റ്റഡ് മോഡലായാണ് മഹീന്ദ്ര അവരുടെ ഏറ്റവും പുതിയ മോഡലായ Mahindra Bolero Neo എന്ന മോഡലിനെ വിപണിയിലിറക്കുന്നത് കൂടെ അകത്തും പുറത്തും കുറച്ചധികം മാറ്റങ്ങളും പ്രതീക്ഷിക്കാം. ഒരു പുതിയ മുഖത്തോടു കൂടെത്തന്നെയാണ് ഈ suv വാഹന വിപണിയിലേക്കെത്തുക അതിനു പാകപ്പെടുന്ന തരത്തിലുള്ള ഹെഡ് ലാമ്പും ഗ്രില്ലും ഒരു പുതിയ ബമ്പറും Bolero Neo യുടെ മുഖം വ്യത്യസ്ഥമാക്കും. അകത്തെ കാഴ്ചകളിൽ പുതിയ ലതർ മെറ്റീരിയലുകളും പുതിയ സ്റ്റിയറിംഗ് വീലും ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സെക്കന്റ് റോയിലെ ആം റെസ്റ്റും ഒരു പുതിയ ഇന്റീരിയർ തന്നെ ഈ വാഹനത്തിനു സമ്മാനിക്കും .
എന്നാൽ tuv300 മായി ബന്ധപ്പെടുത്തുമ്പോൾ മെക്കാനിക്കൽ പരമായി യാതൊരു മാറ്റവും ഇല്ലാതെയാണ് പുതിയ ബൊലേറോ നിയോ പുറത്തിറങ്ങുക. പഴയ 1.5 ലിറ്റർ മൂന്നു സിലിണ്ടർ ഡീസൽ എൻജിൻ ഭാരത് സ്റ്റാൻഡേർഡ് 6 ലേക്ക് മാറ്റിയിട്ടുണ്ട് എന്നതാണ് പ്രധാന മാറ്റം . 100 ഹോസ്പവറും 240 NM ടോർക്കും ഉല്പാദിപ്പിക്കുന്ന എൻജിനു കരുത്ത് പകരാൻ 5 സ്പീഡ് ഗിയർ ബോക്സ് ഓപ്‌ഷനും ഈ വാഹനത്തിൽ ലഭ്യമാണ്.