Scross ഹൈബ്രിഡ് വിപണിയിലേക്ക്.
മാരുതി suzuki യുടെ പ്രീമിയം ക്രോസ്സൊവർ വാഹനമായ Scross ന് ഒരുമാറ്റം അനിവാര്യമായി എന്ന് തോന്നുന്നവർക്ക് ഒരു സന്തോഷ വാർത്തയാണ് മാരുതി യിൽ നിന്ന് പുറത്ത് വരുന്നത് . അടുത്ത വർഷത്തിലാദ്യം പുതിയ എസ് ക്രോസ്സ് വിപണിയിലെത്തുമ്പോൾ ഒരു ഹൈബ്രിഡ് മോഡൽ കൂടി ഉണ്ടാകുമെന്ന വാർത്തയാണ് വാഹന പ്രേമികളെ ആവേശത്തിലാക്കുന്നത്. മാത്രമല്ല പുതിയ എസ് ക്രോസ്സ് രൂപ ഭംഗിയിൽ കാര്യമായ ,മാറ്റങ്ങളോടെയാവും വിപണിയിലെത്തുക എന്നും രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി അവകാശപ്പെടുന്നുണ്ട്. മൂന്നാം തലമുറ scross നൊപ്പം പുതിയ brezza യെയും ഉടൻ പ്രതീക്ഷിക്കാം. നിലവിൽ വിവരങ്ങൾ കുറവാണെങ്കിലും ലോക പ്രീമിയർ ന് മുൻപായി തന്നെ പുതിയ scross നെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു .
നിലവിൽ 129bhp കരുത്തുല്പാദിപ്പിക്കുന്ന 1.4L 4സിലിണ്ടർ ബൂസ്റ്റർജെറ്റ് പെട്രോൾ engine ആണ് scrossനു കരുത്തു പകരുന്നത്. പുതിയ scross ൽ 1.5 L പെട്രോൾ എൻജിന്റെ കൂടെ 48v ഹൈബ്രിഡ് സിസ്റ്റവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് . ഒപ്പം നിലവിലുള്ള 1.4 ബുസ്റ്റർ ജെറ്റ് മോഡലും വിപണിയിൽ ലഭ്യമാവും.
മാന്വൽ ഗിയർ ബോക്സ് 2വീൽ ഡ്രൈവ് ആയും 4വീൽ ഡ്രൈവ് ആയും ഉപയോഗിക്കാം. ഓട്ടോമാറ്റിക് വേർഷൻ 4വീൽ ഡ്രൈവ് മാത്രമായാണ് വരുന്നത്. യൂറോപ്പിൽ scross 6സ്പീഡ് ടോർഖ് കോൺവെർട്ടർ ഓട്ടോമാറ്റിക് ആയി ആണ് വരുന്നത്. ഇന്ത്യയിൽ 4സ്പീഡ് ടോർഖ് കോൺവെർട്ടർ, 5സ്പീഡ് മാന്വൽ ഗിയർ സിസ്റ്റം ആണ് പ്രതീക്ഷിക്കുന്നത്.
എൻട്രി ലെവൽ മോഡൽ ആയ sigma 8.39 ലക്ഷം രൂപ യും ടോപ് end മോഡൽ alpha AT 12.39 ലക്ഷം രൂപയും shwo room പ്രൈസ് കണക്കാക്കുന്ന വാഹനം അടുത്ത വർഷം ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നു.