NISSAN MAGNITE : ഗുണങ്ങളും ദോശങ്ങളും
ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ 2020ൽ തങ്ങളുടെ നിരയിലേക്ക് കൂട്ടിച്ചേർത്ത കോംപാക്റ്റ് എസ്‌യുവിയായിരുന്നു മാഗ്‌നൈറ്റ്. കിയ സോണറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ്സ തുടങ്ങി എതിരാളികളൊരുപാടുള്ള സെഗ്മെന്റിലേക്കുള്ള മാഗ്നൈറ്റിന്റെ വരവ്. ഈ വരവ് തന്നെയായിരുന്നു ഇന്ത്യയിലെ സ്ഥിതി മോശമായ നിസ്സാനിന്റെ പ്രതീക്ഷയും. നിസ്സാനിന്റെ ഇന്ത്യയിലെ ഭാവി തീരുമാനിക്കുന്ന വാഹനമായത് കൊണ്ട് തന്നെ വാഹനപ്രേമികളും രണ്ടിലൊന്നറിയാനായി മാഗ്നൈറ്റിന് വേണ്ടി കാത്തിരുന്നു. ഒടുവിൽ മാഗ്‌നൈറ്റ് വിപണിയിലെത്തി, പ്രതീക്ഷകൾ തെറ്റിച്ചില്ല ലക്ഷത്തിലധികം വില്പന രേഖപ്പെടുത്തി മാഗ്നൈറ്റ് ഇന്നും മുന്നേറുകയാണ്.
99 ബിഎച്പി കരുത്തും 152 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1 ലിറ്റർ ടർബോ പെട്രോൾ, 71 ബിഎച്പി 99 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 1 ലിറ്റർ പെട്രോൾ എൻജിൻ എന്നിങ്ങനെ രണ്ട് എൻജിൻ ഓപ്ഷനുകളുമായാണ് നിസ്സാൻ മാഗ്നൈറ്റ് വിപണിയിലുള്ളത്. ഓട്ടോമാറ്റിക് ഗിയർബോക്സുള്ള വേരിയന്റും ലഭിക്കുന്നുണ്ട്. CVT ഗിയർബോക്സാണ് ഓട്ടോമാറ്റിക് മാഗ്നൈറ്റിലുള്ളത്.
23 വേരിയന്റുകലാണ് മാഗ്നൈറ്റിന് നിലവിൽ ഉള്ളത്. 7.14 ലക്ഷം മുതൽ 13.16 ലക്ഷം രൂപ വരെയാണ് നിസ്സാനിന്റെ ഈ എസ്‌യുവിയുടെ വില(on-road).
ഗുണങ്ങൾ :
→ കോംപാക്ട് എസ്‌യുവി സെഗ്മെന്റിലെ മറ്റു കാറുകളെക്കാൾ വില കുറവാണ്.
→ എസ്‌യുവികളുടെ സ്വഭാവദൂഷ്യത്തിൽപ്പെട്ട ബോഡി റോൾ വളരെ കുറവാണ്. താരതമ്യേന ഉയരം കുറഞ്ഞ എസ്‌യുവിയായത് കൊണ്ടാവാം.
→ സ്മൂത്ത് സിവിടി ഗിയർബോക്സാണ് മാഗ്നൈറ്റിനുള്ളത്.
→ മോശമല്ലാത്ത ലെഗ് റൂം.
→ 205 മില്ലിമീറ്ററിന്റെ മികച്ച ഗ്രൗണ്ട് ക്ലിയറൻസ്.
→ ഏഴ് ഇഞ്ചിന്റെ ടിഎഫ്ടി ഡിസ്‌പ്ലേ, എറൌണ്ട് വ്യൂ മോണിറ്റർ എന്നിവ സെഗ്മെന്റിലാദ്യമാണ്.
→ നിസ്സാനിന്റെ കണക്ടിവിറ്റി സംവിധാനമായ നിസ്സാൻ കണക്ടിലൂടെ അമ്പത്തിലധികം ഫീചേഴ്സ് ലഭ്യമാണ്. ഉയർന്ന വേരിയന്റിൽ മാത്രമേ ലഭിക്കുകയുള്ളൂ എന്നതും കണക്കിലെടുക്കണം.
ദോഷങ്ങൾ :
→ ഡ്രൈവിന്റെ കാര്യത്തിൽ എതിരാളികളായ വെന്യു, സോനെറ്റ് എന്നിവരുടെയത്ര സ്പോർട്ടി അല്ല.
→ 4 പേർക്ക് യാത്ര ചെയ്യാനാണ് മാഗ്നൈറ്റ് ഉചിതം.
→ ക്യാബിനകത്ത് ഉപയോഗിച്ചിട്ടുള്ള പ്ലാസ്റ്റിക് ക്വാളിറ്റി ശരാശരി മാത്രമാണ്.
→ എതിരാളികൾക്കുള്ള പല ഫീച്ചേഴ്‌സുകളും മാഗ്‌നൈറ്റിൽ ടോപ് വേരിയന്റിൽ മാത്രമേ ലഭിക്കുകയുള്ളൂ
→ താഴ്ന്ന വേരിയന്റുകളിലെ 1 ലിറ്റർ പെട്രോൾ എൻജിന്റെ റൈഡ് ക്വാളിറ്റി ശരാശരിയിലൊതുങ്ങുന്നു.
കോംപ്പാക്ട് എസ്‌യുവി വിഭാഗത്തിൽ വില കുറഞ്ഞ വാഹനം തേടുന്നവർക്ക് നിസ്സാൻ മാഗ്നൈറ്റിന്റെ എക്സ്ഇ എന്ന വേരിയന്റ് തെരഞ്ഞെടുക്കാം. ഒരുപാട് കോസ്മെറ്റിക് ഹൈലൈറ്റുകളും, കണക്ടിവിറ്റി ഫീചേഴ്‌സുകളും വേണമെന്നുള്ളവർക്ക് ടോപ് വേരിയന്റായ എക്സ് വി പ്രീമിയം എടുക്കുന്നതാവും ഉചിതം.