Car News
Share this article
Scorpio- claasic ; വിഖ്യാത മോഡൽ, scorpio SUV യുടെ പുത്തൻ രൂപം.

Scorpio- claasic ; വിഖ്യാത മോഡൽ, scorpio SUV യുടെ പുത്തൻ രൂപം.

പ്രമുഖ ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മഹിന്ദ്ര and മഹിന്ദ്ര അവരുടെ വിഖ്യാത മോഡലായ scorpio യുടെ പുതിയ ഫേസ് ലിഫ്റ്റ് അവതരിപ്പിച്ചു. Scorpio classic എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള വാഹനം പുതിയ എൻജിനും കണ്ടമ്പററി ഇന്റീരിയർ ഡിസൈനും പുത്തൻ എക്സ്റ്റേണൽ ലുക്കിലും ആണ് പിറവി എടുത്തിട്ടുള്ളത്. എങ്കിലും 20 വർഷത്തോളമായി Scorpio കൊണ്ട് നടക്കുന്ന പരുക്കൻ മഹേന്ദ്ര എസ് യു വി DNA യും ആകാരവടിവും അതേപോലെ തന്നെ കാത്തുസൂക്ഷിക്കുന്നു.

രണ്ട് പതിറ്റാണ്ടോളമായി തുടരുന്ന ജൈത്ര യാത്രക്കിടയിൽ ഉപഭോകൃത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി Scorpio ബ്രാൻഡ് ഒരുപാട് വികസിച്ചു. ശക്തമായ എസ്‌യുവി ആഗ്രഹിക്കുന്നവർ ക്കിടയിലെ ഒഴിച്ചു നിർത്താനാവാത്ത ഒരു ചോയ്സ് ആയി scorpio ഇന്നു മാറി. ശക്തമായ പ്രകടനവും മികച്ച ഡിസൈനും പകരം വെക്കാനില്ലാത്ത റോഡ് സാന്നിധ്യവുമായി scorpio classic ഉം ഉപഭോക്താക്കൾക്കിടയിൽ സ്ഥാനം നേടും. സാർവത്രിക ആകർഷണീയത ഉള്ളതും പരുക്കനും എല്ലാതരം ഭൂപ്രകൃതി കളും കീഴടക്കുന്ന വാഹനമായി രൂപ കല്പന ചെയ്ത മഹിന്ദ്ര യുടെ എഞ്ചിനീയറിംഗ് വൈദ്കത്യം കാണിക്കുന്ന ആദ്യത്തെ വാഹനമാണ് scorpio. മാത്രമല്ല സായുധസേന കൾ, അർദ്ധസൈനിക, ആഭ്യന്തര സുരക്ഷാ സേനകൾ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളും നിരവധി സാധാരണക്കാർ അടക്കം വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട് scorpio ക്ക്. അവരുടെ എല്ലാവരുടെയും വിശ്വാസം ആർജ്ജിച്ചു 20 വർഷത്തോളമായി തുടരുന്ന ആ സ്കോർപിയോ യുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകുന്നതിനായി മികച്ച ഡിസൈൻ, അന്തർ നിർമ്മിത സാങ്കേതികവിദ്യ, ശക്തമായ പ്രകടനം, പ്രീമിയം ഇന്റീരിയർ, തുടങ്ങിയ കാലികമായ മാറ്റങ്ങളോടെ ആണ് സ്കോർപിയോ ക്ലാസിക് ഡിസൈൻ ചെയ്തിരിക്കുന്നതെന്നും M&M Ltd automobile division president Mr: Vijay Nakara യും automotive technology and product development President Mr : R Velusami യും പറഞ്ഞു.

സ്കോർപിയോ ക്ലാസിക് വാഹനത്തിലേക്ക് നോക്കിയാൽ മുൻവശത്തെ പമ്പറിൽ നിന്ന് തന്നെ തുടങ്ങുന്ന മാറ്റങ്ങൾ. മസ്കുലാർ ബോണറ്റും ഹുഡ് സ്കൂപും സ്കോർപിയോ യുടെ രാജകീയരൂപം നിലനിർത്തുമ്പോൾ പുതിയ ട്വിൻ-സ്പീക് ലോഗോ അടങ്ങിയ ഗ്രില്ല് മുൻ വശത്തിന് പുത്തൻ ടച്ച് നൽകുന്നു. പുതിയ ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും DRL ഉം കൂടിച്ചേർന്ന ലൈറ്റിങ് യൂണിറ്റിനും അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട് ക്ലാസിക്കിൽ. സൈഡ് ൽ നോക്കുമ്പോൾ dual tone ക്ലാഡിങ്, 17" ഡയമണ്ട് കട്ട്‌ alloywheel കളുമാണ് വരുന്നത്. ഇത് classic ബാഡ്ജ് നെ മനോഹരമാക്കുന്നു

പ്രധാനമായും രണ്ട് വകഭേദങ്ങളാണ് മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിനെ അവതരിപ്പിച്ചിട്ടുള്ളത്. S and S11 എന്നിവ. ഇതിൽ S മോഡലിന് 11.99 ലക്ഷം രൂപയും S11 വിനു 15.49 ലക്ഷം രൂപയുമാണ് ഷോറൂം വില പ്രഖ്യാപിച്ചിട്ടുള്ളത്.

ഇന്റീരിയർ ലേക്ക് വരുമ്പോൾ കോൺട്രാസ്‌റ്റിംഗ് ബ്ലാക് and ബീജ് തീം ആണ് ക്ലാസിക് നു മഹിന്ദ്ര നൽകിയിട്ടുള്ളത്. ഇത് ക്യാബിന് കൂടുതൽ സ്പേസ് നൽകുന്നതായി തോന്നിപ്പിക്കുന്നു. Phone സ്ക്രീൻ മിറർ അടക്കം സവിശേഷതകൾ ഉൾകൊള്ളുന്ന 22.86(9inch ) ഇൻഫോടൈൻമെന്റ് യൂണിറ്റ് ആണ് വാഹനത്തിൽ വരുന്നത്. യാത്രകൾ ആയാസരഹിതമാക്കാൻ വേണ്ടി സസ്‌പെൻഷനുകളിലും മാറ്റം കൊണ്ട് വന്നിട്ടുണ്ട്. ഇത് വാഹനത്തിന്റെ ബോഡി റോൾ പരമാവധി കുറയ്ക്കാൻ കാരണമാകുന്നു.

Scorpio ക്ലാസിക് നു ഓൾ അലൂമിനിയം 4 cylinder സെക്കന്റ്‌ jn mHawk diesel engine ആണ് കമ്പനി നൽകിയിട്ടുള്ളത്. മുൻ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ 55 kg ഭാരം കുറവാണ് ഈ എഞ്ചിന്. എങ്കിലും പ്രവർത്തനക്ഷമത കൂടുതലാണ്. ഇത് മുൻഗാമിയേക്കാൾ 14 ശതമാനം അധികം ഇന്ധനക്ഷമത നൽകുന്നു.130 bhp കരുത്തും 300Nm ടോർകുമാണ് വാഹനത്തിന്റെ പവർ ഔട്ട്പുട്ട്. ഈ പവർ വീലുകളിലേക്ക് എത്തിക്കുന്നത് cable shift technology യോട് കൂടിയ 6 സ്പീഡ് മാന്വൽ ട്രാൻസ്‌മിഷൻ ആണ്. പരുക്കൻ പ്രകൃതങ്ങളിലും ഗിയർ ഷിഫ്റ്റിംഗ് സുഗമമാക്കുന്നതിനു ഈ ടെക്നോളജി സഹായിക്കുന്നു.

നപൊളി ബ്ലാക്ക് , ഡിസാറ്റ് സിൽവർ, പേൾ വൈറ്റ്, റെഡ് റേഞ്ച്, എന്നിവയും പുതുതായി വന്ന ഗാലക്സി ഗ്രേ എന്നിവയും അടക്കം 5 കളർ ഓപ്ഷനുകളിൽ ആണ് വാഹനം ലഭ്യമാകുന്നത്. രണ്ട് സെവൻ സീറ്റർ ഒപ്ഷനുകളും ഒരു nine seat ഒപ്ഷനുമടക്കം മൂന്ന് സീറ്റിങ് ഒപ്ഷനിൽ ആണ് വാഹനം വരുന്നത്.

4456 mm നീളവും 1820 mm വീതിയും 1995 mm ഉയരവും 2680 mm വീൽബേസുമുള്ള scorpio ക്ലാസിക് വിപണിയിൽ MG astor, ഫോഴ്സ് ഗൂർഘ, skoda kushaq, hyundai creta, toyota innova തുടങ്ങിയവരോട് ആണ് മത്സരിക്കുന്നത്.

Published On : Aug 30, 2022 08:08 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.