കുശാഖിന്റെ മോന്റെ കാർലോ എഡിഷൻ പ്രഖ്യാപിച്ചു
ഇന്ത്യൻ വാഹന വിപണിയിൽ കൂടുതൽ സജീവമാവുക എന്ന ഉദ്ദേശത്തോടെയാണ് 2021 മാർച്ചിൽ സ്കോഡ വോൾക്സ്വാഗൻ ഗ്രൂപ് അവരുടെ ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്കോഡ കുഷാഖ് എന്ന മോഡലിനെ വാഹന വിപണിയിലേക് അവതരിപ്പിച്ചത്. പ്രതീക്ഷിച്ചത് പോലെ തന്നെ മികച്ച പ്രതികരണം തന്നെയാണ് വില്പനയുടെ കാര്യത്തിൽ ഇന്ത്യൻ മാർക്കറ്റിൽ കുശാഖിന് ലഭിച്ചത് എന്ന് മാത്രമല്ല മൊത്തം വിറ്റുവരവിന് 400+ ശതമാനത്തിന്റെ ഉയർച്ച നൽകാനും ഇതിനു സാധിച്ചു എന്ന് പറയാം .
ഇപ്പോഴിതാ അകത്തും പുറത്തും സ്‌പോർട്ടി മാറ്റങ്ങളോടെ കുശാഖിന്റെ മോൻന്റെ കാർലോ എഡിഷനെയും സ്കോഡ പുറത്തിറക്കിയിരിക്കുകയാണ് . എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും പറയാനില്ല എങ്കിലും സൗന്ദര്യം വർധിപ്പിക്കുന്ന ധാരാളം മാറ്റങ്ങൾ ഈ എഡിഷനിൽ ഉണ്ട് എന്ന് പറയാം
പുറത്തു വന്ന മാറ്റങ്ങൾ
നേരത്തെ ഉണ്ടായിരുന്ന കുശാഖിനെ അപേക്ഷിച്ഛ് കറുത്ത നിറങ്ങൾ ഇടകലർന്ന പുറം കാഴ്ചയാണ് മോൻന്റെ കാർലോ എഡിഷനിൽ , അതിന്റെ ഭാഗമായി പിയാനോ ബ്ലാക്ക് ഭാഗങ്ങൾ ഗ്രില്ലിനെ ചുറ്റി നിൽക്കുന്നത് കാണാം ഒപ്പം തന്നെ ബമ്പറിൽ നേരത്തെ ഉണ്ടായിരുന്ന സിൽവർ ഭാഗം അതെ ബ്ലാക്ക് മെറ്റിരിയൽ കൊണ്ട് മാറ്റി വെച്ചതും വെള്ള ചുവപ്പ് നിറങ്ങളിൽ മുൻഭാഗത്തെ ഒരു വ്യത്യസ്ഥതിയിലേക് എത്തിക്കുന്നു എന്ന് പറയാം .
ഇതേ കറുത്ത മാറ്റങ്ങൾ സൈഡ് കണ്ണാടിയിലും പുതിയ ഡയമെൻഡ് രീതിയിലുള്ള അലോയ് വീലിലും നമുക്കു പ്രത്യക്ഷത്തിൽ തന്നെ കാണാം , എന്നാൽ മോൻന്റെ കാർലോ എന്ന ബാഡ്ജിങ് സൈഡ് ഫെന്ററിലെ കറുത്ത ഭാഗത്തും വാഹനത്തിന്റെ സ്‌കഫ് പ്ളേറ്റിലും പിന്നെ സീറ്റ് ഹെഡ് റെസ്റ്റിലും നമുക്കു കാണുകയും ചെയ്യാം .
നേരത്തെ ഉണ്ടായിരുന്നതിനെ അപേക്ഷിച്ചു ചുവപ്പും വെള്ളയും നിറങ്ങളിൽ മാത്രമാണ് മോൻന്റെ കാർലോ എഡിഷൻ ഉണ്ടാവുകയുള്ളു എന്നതും ശ്രദ്ധേയമാണ് . പുതിയ അലോയ് വീൽ നേരത്തെ സ്‌കോഡയുടെ തന്നെ മോഡലായ ഒക്ടാവിയ RS 245 നമ്മൾ കണ്ടതാണ് എന്നതും ഇവിടെ ഓർക്കാവുന്നതാണ് .
വളരെ ശ്രദ്ധേയമായ ഉറപ്പുള്ള റൂഫ് റെയിലിനെ കറുത്ത നിറങ്ങളിലേക്ക് മാറ്റിയതും പിറകിലെ സ്കോഡ ലെറ്ററിനെ കറുപ്പാക്കിയതും മുൻപിൽ കണ്ടത് പോലെയുള്ള മാറ്റങ്ങൾ ബമ്പറിലേക്ക് വന്നതും ഇതേ എഡിഷന്റെ ഭാഗമാണ്
അകത്തു വന്ന മാറ്റങ്ങൾ
അകത്തു വന്ന മാറ്റങ്ങളെ പ്രധാനമായും രണ്ടായി തരാം തിരിക്കാം, സ്കോഡ സ്ലാവിയ യിൽ കണ്ട ഏറ്റവും പുതിയ മുഴുവനായും ഡിജിറ്റലാക്കിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ആണ് ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് എന്ന് പറയാം അത് പോലെ തന്നെ പല ഭാഗങ്ങളിലായി ചുവന്ന കളറുകൾ ബന്ധപ്പെടുത്തിയതും മറ്റൊരു മാറ്റമാണ്.
ആ ചുവപ്പ് ഡോർ ഹാന്റിലിലും സീറ്റിലും ഡാഷ് ബോർഡിലും സെന്റർ കണ്സോളിലും എന്തിനധികം ഇൻഫോ സിസ്റ്റത്തിന്റെ ഗ്രാഫിക്സിലും നമുക്ക് കാണാം എന്നതാണ് ഹൈലൈറ്റ്.
എൻജിൻ
നേരത്തെ ഉണ്ടായിരുന്ന 1 ലിറ്റർ 1.5 ലിറ്റർ പെട്രോൾ എൻജിനുകൾ തന്നെയാണ് മോൻന്റെ കാർലോ എഡിഷനിലും . 1 ലിറ്റർ 3 സിലിണ്ടർ പെട്രോൾ എൻജിൻ 115 ഹോഴ്സ് പവർ ഉത്പാദിപ്പിക്കുകയും 250 NM ടോർക്ക് ഉത്പാദിപ്പിക്കുകയും ചെയ്യുമ്പോൾ 1.5 ലിറ്റർ 4 സിലിണ്ടർ പെട്രോൾ എൻജിൻ 150 ഹോസ്പവറും 250 NM ടോർക്കും ഉല്പാദിപ്പിക്കുന്നു, നേരത്തെ ഉണ്ടായിരുന്നത് പോലെ തന്നെ ആറ് സ്പീഡ് ഓട്ടോമാറ്റിക്കും മാനുവലും ഒരു ഏഴു സ്പീഡ് രണ്ട് ക്ലച്ചുകളുള്ള ട്രാൻസ്മിഷനുമാണ് ഈ മോഡലിനും കരുത്ത് പകരുന്നത് .
വില വിവരം
നാലു വേരിയന്റായാണ് മോൻന്റെ കാർലോ എഡിഷൻ വിപണിയിലെത്തുന്നത് അവ 15.99 ലക്ഷത്തിൽ തുടങ്ങി 19.41 ലക്ഷം രൂപ വരെയാണ്