Car News
Share this article
Skoda യിൽ നിന്നും പുത്തൻ താരോദയം

Skoda യിൽ നിന്നും പുത്തൻ താരോദയം

Skoda യിൽ നിന്നും പുത്തൻ താരോദയം; SLAVIA, ലക്ഷ്യം Octavia യുടെയും Superb ന്റെയും മാർക്കറ്റ് ഷെയർ തിരിച്ചു പിടിക്കൽ.

Chech car നിർമാതാക്കളായ skoda auto യിൽ നിന്നു അവരുടെ India 2.0 പ്രൊജക്റ്റ് ക്യാമ്പയിൻ ന്റെ സെക്കന്റ്‌ മോഡൽ slavia പുറത്തിറങ്ങി. ആദ്യ മോഡൽ ആയ kushaq suv യുടെ വിജയത്തിന് ശേഷം വരുന്ന യൂറോപ്യൻ മോഡൽ മിഡ്‌ size sedan ആണ് slavia. ഇതും skoda volks wagon ന്റെ ഇന്ത്യൻ മാർക്കറ്റ് നായി അവതരിപ്പിച്ച MQB AO IN platform ൽ ആണ് വരുന്നത്. ഇവ honda സിറ്റി, Hyundai verna എന്നിവയോടാണ് മത്സരിക്കുന്നത്. Skoda യുടെ തന്നെ Rapid എന്ന മോഡൽ ന് ഒരു ഡയറക്റ്റ് റീപ്ലേസ്‌മെന്റ് ആയി ആണ് വാഹനത്തെ skoda പരിചയപ്പെടുത്തുന്നത്. പഴയ Rapid നേക്കാൾ വലുതും അഡ്വാൻസ്ഡ് മാണ് slavia.

Skoda Auto Volkswagen India pvt limited കമ്പനിയുടെ പ്രോഡക്റ്റ് കൾ localize ചെയ്യാനായി അവതരിപ്പിച്ച India 2.0 project campaign ന്റെ ഭാഗമായ രണ്ടാമത്തെ പ്രോഡക്റ്റ് ആണ് slavia. ഇത് 95% വും നിർമിച്ചിട്ടുള്ളത് പൂനെ യിലെ പ്ലാന്റ് ൽ ആണ്. ഇത് കസ്റ്റമരുടെ prestige നെ എടുത്തു കാണിക്കുന്നു. Octavia യും supperb ഉം മാർക്കറ്റിൽ ഉണ്ടാക്കിയെടുത്ത തരംഗം ചുവട് പിടിച്ചാണ് slavia വരുന്നത്, കൂടാതെ segment ൽ ശക്തി വർധിപ്പിക്കാനും സഹായിക്കും എന്ന് skoda auto Ceo Thomas Schafar ഉം skoda VW MD Gurprathap Bhoparai യും വാഹനത്തെ പുറത്തിറക്കികൊണ്ട് പറഞ്ഞു. 2025 കൂടി ഇന്ത്യയിലെ skoda VW compained മാർക്കറ്റ് 5% ആയി ഉയർത്തുക എന്നതാണ് India 2.0 project campaign ന്റെ ലക്‌ഷ്യം.

മുൻവശത്തെ skoda ഗ്രില്ല്, sleak head lamps, മറ്റു skoda കറുകളിൽ നമ്മൾ കാണുന്ന ഷാർപ്‌ ബോഡി ലൈൻസ് എന്നിവ അടക്കം ഒരു emotive design ആണ് slavia ക്കും ഉള്ളത്. മാത്രമല്ല ഒരു coupe design പോലുള്ള രൂപത്തിൽ ആണ് നിർമാതാക്കൾ വാഹനം ഒരുക്കിയിട്ടുള്ളത്. പിറക് വശത്തു ബൂട്ട് lid ൽ കാണുന്ന fox spoiler വാഹനത്തിന്റെ എക്സ്റ്റീരിയർ ലുക്ക് വർധിപ്പിക്കുന്നു.

ക്രോം പ്ലേറ്റഡ് ഡിസൈൻ ഫീച്ചേഴ്‌സ്, skoda ബാഡ്ജിങ്ങോട് കൂടിയ two ടോൺ alloy വീൽസ് കാഴ്ചയിൽ എന്നിവ മനോഹരമാണ്. Metalic crystal blue, Tornado Red എന്നീ നിറങ്ങളിൽ ആണ് വാഹനം പുറത്തിറക്കിയിട്ടുള്ളത്.

അളവുകളിൽ slavia Rapid നേക്കാൾ വലുതാണ്. Slavia ക്ക്‌ 4541mm നീളവും,1752mm വീതിയും,1487mm ഉയരവും ഉണ്ട്. പഴയ rapid മായി താരതമ്യം ചെയ്യുമ്പോൾ slavia ക്ക്‌ 128mm നീളവും 53mm വീതിയും 99 mm വീൽ ബേസും കൂടുതൽ ആണ്. Slavia യുടെ വീൽ ബേസ് 2651 mm ആണ്. ഇത് honda സിറ്റി (2600mm )hyundai വെർണ (2600mm) യെക്കാളും കൂടുതലും മാരുതി Ciaz(2650mm) ന് സമവും ആണ്. കൂടാതെ 521L എന്ന വലിയ ബൂട്ട് സ്പേസും slavia ക്ക്‌ ഉണ്ട്.

VW skoda വാഹനങ്ങളിൽ കാണുന്ന MQB AO IN platform തന്നെ ആണ് slavia ക്കും ആധാരം. Skoda kushaq ൽ കാണുന്ന 1.0L 3സിലിണ്ടർ,115bhp, TSI പെട്രോൾ engine with 6speed മാന്വൽ /6speed torque converter automatic front wheel drive, ഒരു മോഡലും 1.5L 4cylinder 150bhp @250Nm torque Tsi പെട്രോൾ with quick shifting dual clutch automatic gear box മായി വരുന്ന അല്പം കൂടി കൂടിയ പെർഫോമൻസ് മോഡൽ എന്നിങ്ങനെയാണ് വാഹനം വരുന്നത്.

തകർന്ന/മോശം റോഡുകളിലൂടെയും കംഫോർട് റൈഡ് നായി Kushaq നേക്കാൾ അഡ്വാൻസ്ഡ് സസ്‌പെൻഷൻ, അല്പം കൂടി വഴങ്ങുന്ന ബോഡി എന്നിവ slavia ക്ക്‌ ഉണ്ട്. മാത്രമല്ല 10inch touch screen infotainment system , connected car technology , letherite upholstery, ventilated front seats, circular air wents, digital instrument cluster, high spech audio system with six speker and a sub woofer, auto headlamps and auto wiper തുടങ്ങിയ നിരവധി ഫീച്ചറുകളും slavia നൽകുന്നു. Six airbags, multi collition break, cruise control, rear parking camera, more pedestrian safty, tested side pole and rear impact beam, ISOFIX anchorse, hill hold control, tyre pressure monitor, അടക്കം നിരവധി സുരക്ഷാ ഫീച്ചറുകളും slavia യിൽ ഉണ്ട്.

2022 ആദ്യ പാദത്തിൽ തന്നെ ഷോറൂമുകളിൽ വാഹനം വില്പനക്ക് എത്തിക്കും എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വാഹനത്തിന് ഔദ്യോഗിക ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വില വിവരം സംബന്ധിച്ചു കൃത്യത വന്നിട്ടില്ലെങ്കിലും 11 മുതൽ 15 ലക്ഷം രൂപ വരെ ഷോറൂം പ്രൈസ് പ്രതീക്ഷിക്കുന്നു പുതിയ slavia ക്ക്‌.

Published On : Nov 19, 2021 11:11 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.