K10C എൻജിനുമായി പുതിയ S-presso വരുന്നു. അറിയാം കൂടുതൽ വിവരങ്ങൾ.
രാജ്യത്തെ ഏറ്റവും വലിയ പാസ്സെഞ്ചർ കാർ നിർമ്മാതാക്കളായ maruti suzuki,S-presso ക്ക് പുതിയ ഫെയ്സ് ലിഫ്റ്റ് മോഡൽ അവതരിപ്പിച്ചു. മാരുതിയുടെ ചെറുകാർ വിഭാഗത്തിൽ പ്രധാനമായ സ്ഥാനം തന്നെ ആയിരുന്നു, മൂന്നു വർഷങ്ങൾക്കുള്ളിൽ 202500 ലധികം യൂണിറ്റ് കൾ വിറ്റഴിഞ്ഞ, വ്യത്യസ്തമായ രൂപ ശൈലിയോട് കൂടെ വന്ന spresso ക്ക് ഉണ്ടായിരുന്നത്. ഇപ്പോൾ വാഹനത്തെ ഒന്ന് മിനുക്കി ഇറക്കിയിരിക്കുകയാണ് മാരുതി.മാരുതി സുസുകി യുടെ പ്രശസ്തമായ Heartecht platform ൽ തന്നെയാണ് പുതിയ S-presso യും വരുന്നത്.അതിനു മുന്നോടിയായി കഴിഞ്ഞ മാസം പഴയ മോഡലിന്റെ ഏതാനം വേരിയൻറ്റുകൾ നിർത്തിയിരുന്നു കമ്പനി. പുതിയ മോഡലുകൾക്ക് വില വരുന്നത് 4.25 ലക്ഷം രൂപ ഷോറൂം പ്രൈസ് മുതൽ ആണ്. ഉയർന്ന വകഭേതത്തിന് 5.99 ലക്ഷമാണ് ഷോറൂം വില.
പുതുക്കിയ വകഭേദങ്ങൾ Std, Lxi, Vxi, Vxi+ എന്നിങ്ങനെ നാല് മോഡലിൽ ആണ് വരുന്നത്. ഇതിൽ Vxi, Vxi + എന്നീ മോഡലുകൾക്ക് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ ഒപ്ഷനും ലഭിക്കുന്നു. നിലവിലെ മോഡലിനേകാൾ 25000 രൂപ മുതൽ 71000 രൂപ വരേ വകഭേദങ്ങൾ അനുസരിച്ച് വില വർധനവുമുണ്ട്. പുതിയ ഇന്ധന ക്ഷമത കൂടിയ എഞ്ചിനും അധികമായി വന്ന ഫീച്ചറുകളും ആണ് വില വർധനവിന് കാരണമായി കമ്പനി പറയുന്നത്.
ഐഡിയൽ സ്റ്റാർട്ട് സ്റ്റോപ്പ് ടെക്നോളജി യോട് കൂടിയ പുതിയ next jen K10C 1.0L dual jet dual VVT എഞ്ചിനാണ് മാരുതി വാഹനത്തിന് നൽകിയിരിക്കുന്നത്. പുതിയ മോഡലിലെ പ്രധാന മാറ്റവും ഇതുതന്നെയാണ്. 67bhp പവറും 89Nm മാക്സിമം ടോർക്കും ഉത്പാധിപ്പിക്കാൻ പ്രാപ്തമാണ് ഈ എഞ്ചിൻ. AGS(ഓട്ടോമാറ്റിക്) മോഡലിൽ 25.30kmpl, മാന്വൽ vxi, vxi+ മോഡലുകളിൽ 24.76kmpl, std & lxi മോഡലിൽ 24.12 kmpl എന്നീ ഉയർന്ന ഇന്ധനക്ഷമത നൽകുന്നു എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. നിലവിലുള്ള മാരുതിയുടെ തന്നെ സെലേറിയോയിൽ വരുന്ന എൻജിൻ ആണിത്. ARAI certified കണക്കുകൾ അനുസരിച്ചു പുതിയ s-presso അതിന്റെ നിലവിലെ മോഡലിനെക്കാൾ 14% മുതൽ 17% വരേ ഉയർന്ന ഇന്ധനക്ഷമത നൽകുന്നു.
ഫീച്ചറുകൾ.
ഡ്യുവൽ എയർബാഗുകൾ, EBD ഉള്ള എബിഎസ്, സീറ്റ് ബെൽറ്റ് റിമൈൻഡർ ഉള്ള മുൻ സീറ്റ് ബെൽറ്റുകൾ, ഹൈ-സ്പീഡ് അലേർട്ട് സിസ്റ്റം, സ്റ്റീറിങ് മൗണ്ടട് ഓഡിയോ വോയിസ് കണ്ട്രോൾസ്,എല്ലാ വേരിയന്റുകളിലും റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡുള്ള ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), AGS വേരിയന്റുകളിൽ പാർക്ക് അസിസ്റ്റ്,ഉയർന്ന മോഡലിൽ ഇലെക്ട്രിക്കലി അട്ജെസ്റ്റബിൾ ORVM എന്നിങ്ങനെയുള്ള സുരക്ഷാ ഫീച്ചറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന പുതിയ S-Presso ഒരു സുരക്ഷിത ഡ്രൈവിംഗ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത് .
വിലയും വേരിയൻറ്റുകളും.
Std :425000, Lxi:495000, Vxi:515000, Vxi+:549000, automatic മോഡളുകളായ Vxi(O):565000, Vxi(O):599000 എന്നിങ്ങനെയാണ് ആറ് വകഭേദങ്ങളും അവയുടെ ഷോറൂം വിലയും. 3565 mm നീളവും 1567mm ഉയരവും 1520 mm വീതിയുമാണ് വാഹനത്തിനുള്ളത്.
വാഹനത്തിന്റെ ബോൾഡ് എസ് യു വിഷ് രൂപകൽപ്പന കൊണ്ട് തന്നെ മാർക്കറ്റിൽ ശക്തമായ സ്ഥാനം നേടിയെടുക്കാൻ S-presso ക്ക് കഴിഞ്ഞിട്ടുണ്ട്. 11 ലധികം സുരക്ഷാ ഫീച്ചറുകളോടും, വിശാലമായ ഇന്റീരിയർ, കമാൻഡിങ് ഡ്രൈവ് വ്യൂ, ഡൈനാമിക് സെൻട്രൽ കൺസോൾ, വലിയ ക്യാബിൻ സ്പേസ്, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, തുടങ്ങിയവ കൾ കൊണ്ട് ആകർഷകമായ ഡ്രൈവ് അനുഭവം പ്രധാനം ചെയ്യുന്ന പുതിയ S-presso യും ഉപഭോക്താക്കൾ വളരെയധികം വിലമതിക്കും എന്നുറപ്പാണെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാർക്കറ്റിംഗ് ആൻഡ് സെയിൽസ് എക്സിക്യൂട്ടീവ് Mr : ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.