ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറക്കി; ഇന്ത്യയിൽ വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതൽ
ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ കരുത്തനായ എസ്‌യുവിയായ ഹാരിയറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയിൽ അവതരിപ്പിച്ചു. വില ആരംഭിക്കുന്നത് 15.49 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം). ഫൈവ് സ്റ്റാർ സുരക്ഷ ഉറപ്പ് വരുത്തിയാണ് ഹാരിയറിന്റെ വരവ്. ഏഴ് നിറങ്ങളിലും 10 വേരിയന്റുകളിലുമാണ് ലഭ്യമാവുക. ബുക്കിങ് ഈ മാസം നേരത്തെ ആരംഭിച്ചിരുന്നു.
മുന്നിലെയും പിന്നിലെയും ബമ്പറുകൾ, ഹെഡ്‌ലാമ്പുകൾ, മുന്നിലും പിന്നിലും LED ലൈറ്റ് ബാറുകൾ, സിൽവർ സ്‌കിഡ് പ്ലേറ്റുകൾ, 19 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽലൈറ്റുകൾ എന്നിവയാണ് പുതിയ ഹാരിയാറിൽ പുതുക്കിയ ഘടകങ്ങൾ.
12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഫുൾ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പിൻ വിൻഡോകൾക്കും സൺഷെയ്‌ഡുകൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, iRA ടെക്നോളജി, ഇലക്ട്രിക് പവേർഡ് ടെയിൽഗേറ്റ്, ADAS, 360-ഡിഗ്രി ക്യാമറ, പാഡിൽ ഷിഫ്റ്ററുകൾ എന്നിവയാണ് പുതിയ ടാറ്റ ഹാരിയറിലെ മുഖ്യ ഫീച്ചറുകൾ.
Sunlit Yellow, Coral Red, Pebble Grey, Lunar White, Oberon Black, Seaweed Green, Ash Grey എന്നീ ഏഴ് നിറങ്ങളിൽ നിന്ന് പുതിയ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് തിരഞ്ഞെടുക്കാം. Smart (O), Pure (O), Adventure, Adventure +, Adventure + Dark, Adventure + A, Fearless, Fearless Dark, Fearless +, Fearless + Dark എന്നിങ്ങനെ 10 വേരിയന്റുകളുമുണ്ട്. 31.49 ലക്ഷം രൂപയാണ് ഉയർന്ന വേരിയന്റിന്റെ ഓൺ-റോഡ് വില.
പുതിയ ടാറ്റ ഹാരിയർ എഞ്ചിനും സവിശേഷതകളും
6 - സ്പീഡ് മാനുവൽ, ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നീ രണ്ട് ട്രാൻസ്മിഷനുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് പുതുക്കിയ ടാറ്റ ഹാരിയറിന് കരുത്തേകുന്നത്. നാല് സിലിണ്ടറുകളുള്ള ഈ എൻജിൻ 168 ബിഎച്ച്‌പി പവറും 350 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. പഴയ മോഡലിനെക്കാളും വർധിച്ച ഇന്ധനക്ഷമതയും പുതിയ ഹാരിയർ വാഗ്ദാനം ചെയ്യുന്നുണ്ട്.