ഇലക്ട്രിക് കാറിൽ വമ്പനാവാൻ Tata motors. അറിയാം Nexon EV max. ഒറ്റ ചാർജിൽ 437 കിലോമീറ്റർ റേഞ്ച്. വില 17.74 ലക്ഷം രൂപ മുതൽ.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായ Nexon ev ക്ക് ഒരു പുതിയ long റേഞ്ച് മോഡൽ അവതരിപ്പിച്ചു tata motors,17.74 ലക്ഷം രൂപ മുതൽ ഷോറൂം വില ആരംഭിക്കുന്ന വാഹനം ഇന്ത്യയിൽ ഗതാഗത സംവിധാനത്തിലെ വൈദ്യുതീകരണത്തിന് ആക്കം കൂട്ടുകയും പുതിയ ലോങ്ങ് റെയിഞ്ച് മോഡൽ ഇന്റർ സിറ്റി യാത്രകളുടെ ദൈർഘ്യം വർധിപ്പിക്കുന്നതിലൂടെ ഇലക്ട്രിക് വാഹനങ്ങളുടെ വിപണി വിപുലീകരിക്കുകയും ചെയ്യുമെന്നും tata motors പ്രത്യാശിക്കുന്നു. Nexon ev max ZX+, Nexon ev max ZX+LUX എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ വരുന്ന വാഹനം intensi teal(only for Nexon ev max ), Daytona Gray, pristine white എന്നീ മൂന്ന് കളർ ഓപ്ഷനുകളിലും ലഭിക്കുന്നു. Duel tone body കളർ വാഹനത്തിന് സ്റ്റാൻഡേർഡ് ആയി വരുന്നു. പുതിയ ഹൈ വോൾട് ziptron technology യിലാണ് വാഹനം വരുന്നത്.
നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമാക്കാൻ കമ്പനി നിരവധി മാറ്റങ്ങളാണ് പുതിയ മോഡലിൽ നൽകിയിട്ടുള്ളത്. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ മാക്സിമം റേഞ്ച് ലഭിക്കുന്നതിനുവേണ്ടി നിലവിലുണ്ടായിരുന്ന 30.2 kwh ബാറ്ററി പാക്ക്ന് പകരം 40.5 kwh Li-ion ബാറ്ററി ആണ് വാഹനത്തിന് നൽകിയിട്ടുള്ളത്. ഇത് 33% അധിക ബാറ്ററി കപ്പാസിറ്റി നൽകുന്നു, അതായത് 10.3 kwh ബാറ്ററി കപ്പാസിറ്റി കൂടുതലാണ്. ഒറ്റ ചാർജിൽ നാനൂറ്റി മുപ്പത്തോളം കിലോമീറ്റർ വാഹനത്തെ ചലിപ്പിക്കുന്നു. 437 കിലോമീറ്റർ ആണ് വാഹനത്തിന് ARAI സാക്ഷ്യപ്പെടുത്തിയ കിലോമീറ്റർ റേഞ്ച്. വാഹനത്തിലെ മോട്ടോർ 105 kw(145Ps ) പവർ @250 Nm ടോർഖ് ഉൽപാദിപ്പിക്കുന്നു. നിലവിലെ മോഡലിനെക്കാൾ 14 Ps പവറും 5 Nm ടോർകും കൂടുതലാണ്.ഇത് 9 സെക്കൻഡിൽ വാഹനത്തെ പൂജ്യത്തിൽ നിന്നും 100 കിലോമീറ്റർ വേഗത യിൽ എത്തിക്കുന്നു.
ചാർജിങ് അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടി 3.3 kw ചാർജർ അല്ലെങ്കിൽ 7.2 kw ac ഫാസ്റ്റ് ചാർജർ എന്നീ ഓപ്ഷനിൽ ലഭിക്കുന്നു. വീട്ടിലോ ജോലി സ്ഥലത്തൊ ഇൻസ്റ്റാൾ ചെയ്ത 7.2 kw ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 6.5 മണിക്കൂറുകൾ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ചെയ്യാൻ സാധിക്കുന്നു. മറ്റൊരു പ്രധാന കാര്യം 50 kw DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് കേവലം 56 മിനിറ്റുകൾ കൊണ്ട് 0-80% ചാർജ് ചെയ്യാൻ കഴിയുന്നു എന്നതാണ്. സാധാരണ 3.3 kw ചാർജർ കൊണ്ട് ചാർജ് ചെയ്താൽ Nexon ev max പൂർണ്ണ ചാർജിലെത്താൻ 16 മണിക്കൂർ സമയമെടുക്കും.
Nexon ev max മൂന്ന് പ്രധാന ഡ്രൈവ് മോഡുകൾ അനുവദിക്കുന്നു. Eco, city, sport എന്നീ ഡ്രൈവ് മോഡുകൾ വിവിധങ്ങളായ ജിയോഗ്രഫിക് ഏരിയയിലെ ഡ്രൈവിംഗ് ആസ്വാദ്യകരമാകുന്നു.
ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം വയർലെസ് ചാർജിംഗ് സൗകര്യം, i-VBAC ഉള്ള ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ലെതർ വെന്റിലേറ്റഡ് ഡ്രൈവർ കോ-പാസഞ്ചർ സീറ്റുകൾ, മക്രാന ബീജ് ഇന്റീരിയർ, എയർ പ്യൂരിഫയർ സിസ്റ്റം, മൾട്ടി-ഡ്രൈവ് മോഡുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയവയെല്ലാം പുതിയ നെക്സോൺ ഇവി മാക്‌സിൽ ഉണ്ട് .
ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, റോൾ ഓവർ മിറ്റിഗേഷൻ, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹൈഡ്രോളിക് ഫേഡിംഗ് കോമ്പൻസേഷൻ എന്നിവ വേരിയന്റുകളിലുടനീളം സ്റ്റാൻഡേർഡ് ആയി വരുന്നു. ഓട്ടോ ഹോൾഡുള്ള ഇപിബിയും നാല് വീലിൽ ഡിസ്‌ക് ബ്രേക്കുകളും ടാറ്റയുടെ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയിലെ മറ്റ് സുരക്ഷാ സവിശേഷതകളാണ്.
കൂടാതെ Z connect 2.0 എന്ന പേരിൽ കാർ കണക്റ്റ് ടെക്നോളജിയും വാഗ്ദാനം ചെയ്യുന്നു. ഇത് ഏകദേശം 48 ഓളം കണക്ടഡ് കാർ ഫീച്ചറുകൾ അനുവദിക്കുന്നു. ഒപ്പം സ്മാർട്ട് വാച്ച് ഇന്റഗ്രേഷനും.
Ip 67 റേറ്റിംഗ് ഉള്ള ബാറ്ററി യും 8yrs / 1.6 lack kilometer motor waranty യുമാണ് വാഹനത്തിന് കമ്പനി നൽകുന്നത്.. പുത്തൻ ഇലക്‌ട്രിക് കോംപാക്‌ട് എസ്‌യുവിയുടെ XZ+ വേരിയന്റിന് 17.74 ലക്ഷം രൂപയും 7.2 kW ചാർജറുള്ള XZ+ പതിപ്പിന് 18.24 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക.അതേസമയം നെക്സോൺ ഇവി മാക്‌സിന്റെ XZ+ ലക്‌സിന് 18.74 ലക്ഷം രൂപയും 7.2 kW ചാർജറോടു കൂടിയ XZ+ ലക്‌സ് വേരിയന്റിന് 19.24 ലക്ഷം രൂപയുമാണ് വിലയായി നിശ്ചയിച്ചിരിക്കുന്നത്.
ഈ മാസം അവസാനത്തിലോ അടുത്ത മാസമോ ആയി വാഹനത്തിന്റെ ഡെലിവറി കമ്പനി ആരംഭിക്കും. നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്ന കോംപാക്ട് എസ് യു വി മോഡൽ വാഹനം കൂടിയാണ് Tata Nexon.