Car News
Share this article
421 കിലോമീറ്റർ റേഞ്ചുള്ള ടാറ്റയുടെ പുതിയ ‘പഞ്ച്’ ഇവിയെ കുറിച്ചറിയാം

421 കിലോമീറ്റർ റേഞ്ചുള്ള ടാറ്റയുടെ പുതിയ ‘പഞ്ച്’ ഇവിയെ കുറിച്ചറിയാം

ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിൽ തങ്ങളുടെ പഞ്ച് ഇവി അവതരിപ്പിച്ചു. 12.10 ലക്ഷം രൂപയാണ് കേരളത്തിലെ പ്രാരംഭ ഓൺ-റോഡ് വില രൂപ. രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളുള്ള പഞ്ച് ഇവി അഞ്ച് വേരിയന്റുകളിലായി ലഭിക്കും. ടാറ്റയുടെ ഇവി നിരയിലേക്കുള്ള നാലാമത്തെ മോഡലാണ് ഇത്.

ഡിസൈൻ

പഞ്ച് EV അതിന്റെ IC എൻജിൻ മോഡലിന്റെ ആകൃതിയാണ് പിന്തുടരുന്നതെങ്കിലും നെക്‌സോൺ ഇവിയിൽ നിന്ന് ചില ഘടകങ്ങൾ കടമെടുത്തിട്ടുണ്ട്. ഇത് കാഴ്ചയിൽ പഞ്ച് ഇവിക്ക് പുതിയ രൂപം നൽകുന്നുണ്ട്. മുൻവശത്ത് രണ്ടറ്റവും തമ്മിൽ ചേർന്ന് പ്രകാശിക്കുന്ന എൽഇഡി ലൈറ്റ് ബാർ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, എയ്‌റോ ഡിസൈൻ ചെയ്ത അലോയ് വീലുകൾ. കൂടാതെ Nexon EV-യിൽ നിന്ന് വ്യത്യസ്തമായി പഞ്ച് EV-യുടെ ചാർജിംഗ് ഫ്ലാപ്പിന് ഒരു മോട്ടറൈസ്ഡ് ഓപ്പണിംഗ്/ക്ലോസിംഗ് സംവിധാനം ലഭിക്കുന്നുണ്ട്. മുൻവശത്താണ് ഇത് ഘടിപ്പിച്ചിരിക്കുന്നത്. പഞ്ച് ഇവി പത്ത് കളർ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.

ഫീച്ചറുകളുടെ കാര്യത്തിൽ ഐസി എഞ്ചിൻ പതിപ്പിനേക്കാൾ മുന്നിൽ പഞ്ച് ഇവിയാണ്. വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഓൾ-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പ്രകാശിക്കുന്ന ടാറ്റ ലോഗോയുള്ള ട്വിൻ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, ടച്ച് കപ്പാസിറ്റീവ് ബട്ടണുകളുള്ള പുനർരൂപകൽപ്പന ചെയ്ത ക്ലൈമറ്റ് കണ്ട്രോൾ പാനൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജർ, jewelled ഗിയർ സെലക്ടർ ഡയൽ, ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക്, ആറ് എയർബാഗുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 360-ഡിഗ്രി സറൗണ്ട് ക്യാമറ തുടങ്ങിയ സവിശേഷതകളും ഈ കുഞ്ഞൻ ഇവിക്കുണ്ട്.

പവട്രെയിൻ

ടാറ്റ പഞ്ച് EV-യെ നയിക്കുന്നത് രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളുള്ള ഇലക്ട്രിക് മോട്ടോർ സജ്ജീകരണമാണ്. 25 kWh, 35kWh എന്നിവയാണ് ബാറ്ററി പാക്ക് യൂണിറ്റുകൾ. ആദ്യത്തേത് സ്റ്റാൻഡേർഡ് റേഞ്ച് പതിപ്പിനൊപ്പം ലഭ്യമാക്കുമ്പോൾ, രണ്ടാമത്തേത് ഉയർന്ന റേഞ്ച് ലഭിക്കുന്ന ട്രിമ്മുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

80bhp/114Nm ഉൽപാദിപ്പിക്കുന്ന 25 kWh ബാറ്ററിയുള്ള വേരിയൻറ്റുകൾക്ക് 315 കിലോമീറ്ററാണ് ARAI സാക്ഷ്യപ്പെടുത്തിയ റേഞ്ച്.

35 kWh ബാറ്ററിയുള്ള വേരിയൻറ്റുകൾ 120bhp/190Nm ഉൽപാദിപ്പിക്കുകയും 421 കിലോമീറ്റർ റേഞ്ച് അവകാശപ്പെടുകയും ചെയ്യുന്നുണ്ട്.

പുതിയ ടാറ്റ പഞ്ച് EV-യുടെ വേരിയന്റുകളും അവയുടെ കേരളത്തിലെ ഓൺ-റോഡ് വിലകളും ചുവടെ ചേർക്കുന്നു:

Smart - 12.09 ലക്ഷം രൂപ

Smart+ - 12.64 ലക്ഷം രൂപ

Adventure - 13.18 ലക്ഷം രൂപ

Adventure Long Range - 14.33 ലക്ഷം രൂപ

Empowered - 14.05 ലക്ഷം രൂപ

Empowered Long Range - 15.96 ലക്ഷം രൂപ

Empowered+ - രൂപ. 14.59 ലക്ഷം രൂപ

Empowered+ Long Range - 16.50 ലക്ഷം രൂപ

Published On : Feb 2, 2024 07:02 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.