വിൽപ്പനയിൽ പുത്തൻ നാഴികകല്ല്; 1 ലക്ഷം യൂണിറ്റുകൾ നിരത്തിലിറക്കി Tata Punch.
Tata കാറുകൾ എന്ന് കേൾക്കുമ്പോൾ തന്നെ പിറകിലേക്ക് നിൽക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്ന അവസ്ഥ മാറി. കഴിഞ്ഞ മൂന്നുനാലു വർഷത്തിനിടയിൽ ശക്തമായ മുന്നേറ്റം തന്നെയാണ് അവർ ഇന്ത്യൻ മാർക്കറ്റിൽ നടത്തുന്നത്. പഴയതിൽ നിന്നും വിഭിന്നമായി നിലവാരമുള്ള വാഹനങ്ങളാണ് ഇപ്പോൾ ടാറ്റയിൽ നിന്നും വരുന്നത്. വാഹനങ്ങളുടെ സേഫ്റ്റി യുടെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കാനും അതുവഴി സേഫ് കാറുകൾ തെരഞ്ഞെടുക്കാൻ അവരെ പ്രാപ്തരാക്കാനും ടാറ്റാ മോട്ടോഴ്സിന് കഴിഞ്ഞു. ഇന്ത്യയിലെ തന്നെ ഏറ്റവും സേഫ്റ്റി കൂടിയ വാഹനങ്ങളാണ് ഇപ്പാൾ ആഭ്യന്തര നിർമ്മാതാക്കളായ ടാറ്റയിൽ നിന്നും വരുന്നത്. കിടിലൻ വാഹനങ്ങൾ മാർക്കറ്റിൽ ഇറക്കി മാരുതി സുസുക്കിക്ക് തൊട്ടു പിറകിലായി, വിപണിയിൽ Hyundai ക്ക് ശക്തമായ മത്സരം നൽകാനും, ചില മാസങ്ങളിൽ വിൽപ്പനയിൽ അവരെ മറികടക്കാനും ടാറ്റാ മോട്ടോഴ്സിന് സാധിച്ചിട്ടുണ്ട്.
ടാറ്റാ മോട്ടോഴ്സിൽ നിന്നുള്ള ജനപ്രിയ വാഹനങ്ങളിൽ മുന്നിൽ നിൽക്കുന്നത് Nexon ഉം Punch ഉം ആണ്. Nexon, compact SUV വിഭാഗത്തിൽ മുന്നേറുമ്പോൾ Punch ന്റെ മുന്നേറ്റം മൈക്രോ suv വിഭാഗത്തിലാണ്.2021 ഒക്ടോബറിൽ ലോഞ്ച് ചെയ്ത Punch ഇറങ്ങിയ അന്നുമുതൽ മാർക്കറ്റ് ഹിറ്റ് ആയിരുന്നു. പ്രതിമാസം avg 10000 യൂണിറ്റ് വില്പന വന്നിരുന്ന വാഹനം ഇപ്പോൾ പുതിയ ഒരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. അതായത് കേവലം 10 മാസങ്ങൾക്കുള്ളിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നേട്ടമാണ് പഞ്ച് കൈവരിച്ചിരിക്കുന്നത്. ഏറ്റവും വേഗത്തിൽ ഒരു ലക്ഷം യൂണിറ്റ് വിൽപ്പന നേടുന്ന എസ്‌യുവി വാഹനമായി പഞ്ച് മാറിയെന്ന് ഒരു ലക്ഷം യൂണിറ്റ് തികക്കുന്ന വാഹനത്തെ പുറത്തിറക്കിക്കൊണ്ട് കമ്പനി അറിയിച്ചു.
വാഹന പ്രേമികൾക്കിടയിൽ വളരെ പെട്ടെന്ന് പ്രശസ്തിയാർജ്ജിച്ച മോഡലായിരുന്നു ടാറ്റാ പഞ്ച്. കമ്പനിയുടെ ALFA (Agail Light Flexible Advanced ) പ്ലാറ്റ്ഫോമിൽ ഇറങ്ങുന്ന രണ്ടാമത്തെ മോഡലാണ് ഫൈവ് സീറ്റർ മോഡലായ പഞ്ച്. നിലവിൽ വിപണിയിലെ 5സ്റ്റാർ സേഫ്റ്റി റേറ്റിംഗ് ഉള്ള വിലകുറഞ്ഞ വാഹനം കൂടിയാണ് പഞ്ച്.
ബഹു മുഖവും ആകർഷകവുമായ പെർഫോമൻസ് ഉള്ള പഞ്ച്, സുരക്ഷ, ഫീച്ചറുകൾ എന്നിവയിലും മുന്നിട്ടുനിൽക്കുന്നു. 5.93 ലക്ഷം മുതൽ 9.49 ലക്ഷം രൂപവരെ ഷോറൂം വിലവരുന്ന ഈ വാഹനത്തിന് 1.2L റെവോട്രൺ എൻജിനാണ് ടാറ്റ നൽകിയിരിക്കുന്നത്. 86 bhp പവറും 113 Nm ടോർക്കും ഉൽപാദിപ്പിക്കുന്ന ഈ എൻജിൻ 18.82kmpl മാന്വൽനും 18.97 kmpl ഓട്ടോമാറ്റിക്നും ആണ് ARAI സർട്ടിഫൈ ചെയ്ത മൈലേജ്. 5 സ്പീഡ് മാന്വൽ, 5സ്പീഡ് Amt എന്നീ ഗിയർബോക്സ് ഓപ്ഷനുകളിൽ ആണ് വാഹനം വരുന്നത്. പ്യുവർ, അഡ്വഞ്ചർ, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ്, സ്‌പെഷ്യൽ കാസിരംഗ എഡിഷൻ എന്നീ വ്യത്യസ്‌തമായ വേരിയന്റുകളിൽ ടാറ്റയുടെ ഈ കിടിലൻ മോഡൽ സ്വന്തമാക്കാം. ഷാർപ്പ് സ്റ്റൈലിംഗും ഉയർന്ന റൈഡിംഗ് സ്റ്റാൻസും ഉള്ള HBX കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോഡൽ ആണ് പഞ്ച്.
കണക്‌റ്റഡ് സവിശേഷതകളുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ഡിആർഎല്ലുകൾ, എൽഇഡി ടെയിൽ ലൈറ്റുകൾ, 16 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ ആധുനിക ടെക്നോളജികളും പഞ്ചിൽ ടാറ്റ കോർത്തിണക്കിയിട്ടുണ്ട്.കൂടാതെ MID ഉള്ള 7 ഇഞ്ച് സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, കൂൾഡ് ഗ്ലോവ് ബോക്സ്, പാഡിൽ ലാമ്പുകൾ എന്നീ സജ്ജീകരണങ്ങളും ടാറ്റ പഞ്ചിനെ വിപണിയിൽ വേറിട്ടു നിർത്തുന്നു.
ആറ്റോമിക് ഓറഞ്ച്, ഗ്രാസ്‌ലാൻഡ് ബീജ്, ട്രോപ്പിക്കൽ മിസ്റ്റ്, മെറ്റിയർ ബ്രോൺസ്, ടൊർണാഡോ ബ്ലൂ, കാലിപ്‌സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേടോണ ഗ്രേ എന്നിങ്ങനെ 8 വ്യത്യസ്ത നിറങ്ങളിൽ ടാറ്റ പഞ്ച് ലഭ്യമാണ്. . ഇന്ത്യയിൽ മാരുതി സുസുക്കി ഇഗ്നിസ്, സിട്രൺ C3, നിസാൻ മാഗ്നൈറ്റ്, റെനോ കൈഗർ തുടങ്ങിയ മോഡലുകളാണ് പഞ്ചിന്റെ പ്രധാന എതിരാളികൾ.