കാത്തിരിപ്പുകൾക്ക് വിരാമം ; PUNCH നെ പുറത്തിറക്കി TATA.
Stunning design, versatile performance, വിശാലമായ interior, Absolute safty...... തുടങ്ങിയ പ്രത്ത്യേഗതകളുമായി Tata motors എല്ലാവരും കാത്തിരിക്കുന്ന സബ് കമ്പാക്ട് SUV punch നെ അവതരിപ്പിച്ചു. Tata യുടെ
'New forever' വിഭാഗത്തിലുള്ളതാണ് വാഹനം.
Manual, automatic transmission കളോട് കൂടിയ നാലു വ്യത്യസ്ത ഓപ്ഷൻ കൾ ആണ് വാഹനത്തിലുള്ളത്. ഇത് ഒരു hatch ബാക്ക് പോലെ കൊണ്ട് നടക്കാവുന്ന SUV പ്രകടനമുള്ള വാഹനമാണ്. Tata motors website ലൂടെയും രാജ്യമൊട്ടുക്കുമുള്ള ആയിരത്തിലധികം ഷോറൂം ലൂടെയും 21000 രൂപ നൽകി ബുക്കിങ് ആരംഭിച്ച വാഹനം 7 നിറങ്ങളിൽ ആണ് വരുന്നത്. ഇന്ത്യ, UK, ഇറ്റലി എന്നിവിടങ്ങളിലെ ഡിസൈൻ സ്റ്റുഡിയോ കളിലാണ് വാഹനം രൂപകല്പന ചെയ്തത്.
Punch പ്യുവർ, അഡ്വഞ്ചർ, അക്കംബ്ളിഷ്ഡ്, ക്രീയേറ്റീവ് എന്നിങ്ങനെ നാല് വകഭേദങ്ങളാണ്വാ ഹനത്തിനുള്ളത്. ഇവ കാലിപ്സോ റെഡ്, ഓർക്കസ് വൈറ്റ്, ഡേയ്ട്ടോണ ഗ്രേ, മിറ്റിയോർ ബ്രോൻസ്, അറ്റോമിക് ഓറഞ്ച്, ടൊർനാടോ ബ്ലൂ, ട്രോപിക്കൽ മിസ്റ്റ് എന്നീ എഴു നിറങ്ങളിൽ ആണ് ലഭ്യമാകുന്നത്.
1.2 L 3 സിലിണ്ടർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ engine ആണ് punch ലും വരുന്നത്. Tiago,tigor, അൽട്രോസ് എന്നിവയിൽ വന്നിരുന്ന സെയിം engine ആണ് ഇത്. 85 Bhp കരുത്തും 113Nm ടോർഖുമുല്പാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഈ engine.
5 സ്പീഡ് മാന്വൽ, AMT (automatic manual transmission )എന്നീ ട്രാൻസ്‌മിഷൻ choice കളിലാണ് വാഹനം വരുന്നത്. ഇത് 6.5 സെക്കന്റ് ൽ 0-60 km ഉം 16 സെക്കന്റ് ൽ 0-100 km ഉം വേഗത കൈവരിക്കുന്നു. AMT മോഡലിൽ ട്രാക്ഷൻ പ്രൊ മോഡ് ഉം ഡൈന പ്രൊ ടെക്നോളജിയും വരുന്നു. ഇത് വാഹനത്തിന്റെ water വേഡിങ് കപ്പാസിറ്റി വർധിപ്പിക്കാൻ സഹായിക്കുന്നു. 187mm ഗ്രൗണ്ട് ക്ലിയർൻസും 366L ബൂട്ട് സ്പേസ് മാണ് punch നു വരുന്നത്.
Duel ഫ്രണ്ട് എയർബാഗ് കൾ, ABS വിത്ത് ബ്രേക്ക് സ്വേ കണ്ട്രോൾ, EBD, ESC (electronic stability control ), rear പാർക്കിംഗ് സെൻസർ കളും ക്യാമറ യും, സ്പീഡ് അലെർട് തുടങ്ങിയവ ആണ് വാഹനത്തിലെ പ്രധാന ഫീചർ കൾ. കൂടാതെ റിമോട് കണ്ട്രോൾ, ലൈവ് വെഹിക്കിൾ diagnosis and alert, location സേവനങ്ങൾ, തുടങ്ങിയ വ്യത്യസ്തങ്ങളായ 27 കണക്റ്റഡ് കാർ ഫീചർ കൾ ഉൾകൊള്ളുന്ന iRa ടെക്നോളജി യും വാഹനത്തിൽ വരുന്നു.
ആപ്പിൾ കാർ പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവയുള്ള ഹർമൻ സോഴ്സ്ഡ് 7ഇഞ്ച് ടച്ച്സ്‌ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം,7ഇഞ്ച് സെമി ഡിജിറ്റൽ ഇൻസ്‌ട്രുമെന്റ് ക്ലസ്റ്റർ, duel ടോൺ ഇന്റീരിയർ, ac വെന്റ് കൾക്ക് ചുറ്റും കളർഡ് acsent കൾ, ഓട്ടോമാറ്റിക് ക്ലൈമെറ്റ് കണ്ട്രോൾ, പവർഡ് ORVM, engine സ്റ്റാർട്ട് -സ്റ്റോപ്പ് ബട്ടൺ,മൾട്ടി functional സ്റ്റീറിങ് വീൽ, ഓട്ടോമാറ്റിക് പ്രൊജക്ടർ ഹെഡ് ലാമ്പ് കൾ, റൈൻ സെൻസിങ് വൈപ്പർ കൾ അടക്കം ധാരാളം ഫീചർ കളും വണ്ടിയിൽ വരുന്നു.
3840mm നീളവും 1822mm വീതിയും 1635mm ഉയരവും 2450mm വീൽ ബേസ് മാണ് പുതിയ വാഹനത്തിന്റെ dimensions. 16ഇഞ്ച് duel ടോൺ alloy വീൽ ആണ് വാഹനത്തിൽ വരുന്നത്. Harrier ൽ കാണുന്ന
Impact 2.0 design ശൈലി തന്നെ ആണ് punch ലും കാണാൻ സാധിക്കുന്നത്.90ഡിഗ്രി ഓപ്പണിങ് ഉള്ള ഡോറുകൾ ആണ് വാഹനത്തിനുള്ളത്. ഇത് എളുപ്പത്തിൽ കയറാനും ഇറങ്ങാനും സഹായിക്കുന്നു.
മാരുതി സുസുകി ഇഗ്നിസ്, മഹിന്ദ്ര kuv 100, nissan magnet, Renault kiger,വരാനിരിക്കുന്ന citron C3 എന്നീ വാഹനങ്ങളോടാണ് punch മത്സരിക്കുന്നത്.
വേരിയന്റ് കളും ഫീചർ കളും.
1. Punch പ്യുവർ.
പ്യുവർ
ഹ്യുമാനിറ്റി ക്രോം ലൈൻ,ബോഡി കളർഡ് ബമ്പറുകൾ, LED ടേൺ ഇൻഡിക്കേറ്ററുകൾ, ഡോർ, വീൽ ആർച്ച്, സിൽ ക്ലാഡിംഗ്, 90 ഡിഗ്രി തുറക്കുന്ന ഡോറുകൾ,ഫ്രണ്ട് പവർ വിൻഡോകൾ, ടിൽറ്റ് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ്, റിയർ ഫ്ലാറ്റ് ഫ്ലോർ,ഇരട്ട എയർബാഗുകൾ, RPAS,ABS + EBD, ബ്രേക്ക് സ്വേ കൺട്രോൾ,ISOFIX ചൈൽഡ് സീറ്റ് ആങ്കറേജ് പോയിന്റുകൾ.
എന്നിവ ആണ് ബേസ് മോഡൽ ആയ പ്യുവർ ൽ വരുന്നത്.
2. അഡ്വഞ്ചർ.
പ്യുവർൽ വരുന്ന ഫീചർ കൾ +
ഫോളോ-മി-ഹോം-ഹെഡ്‌ലാമ്പുകൾ, ഫുൾ വീൽ കവറുകൾ,ബോഡി കളർഡ് ORVM -കൾ, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ORVM -കൾ, ഫ്ലിപ്പ് കീയുള്ള സെൻട്രൽ റിമോട്ട് ലോക്കിംഗ്, 4.0 ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം,നാല് സ്പീക്കറുകൾ,USB ചാർജിംഗ് പോർട്ട്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, നാല് പവർ വിൻഡോകൾ
3. അക്കംബ്ലിഷ്ഡ്.
അഡ്വഞ്ചർ ൽ വരുന്ന ഫീചർ കൾ + ഫ്രണ്ട് ഫോഗ് ലൈറ്റുകൾ,15 ഇഞ്ച് ഹൈപ്പർ സ്റ്റൈൽ വീലുകൾ,LED ടെയിൽ ലൈറ്റുകൾ, ഹർമൻ-സോർസ്ഡ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം,ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, 2 ട്വീറ്ററുകൾ,ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ,ക്രൂയിസ് കൺട്രോൾ,ട്രാക്ഷൻ പ്രോ മോഡ് (AMT മാത്രം),റിവേഴ്സ് പാർക്കിംഗ് ക്യാമറ
4.ക്രീയേറ്റീവ്.
ആക്കംബ്ലിഷ്ഡ് ൽ വരുന്ന ഫീചർ കൾ +പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ,LED DRL -കൾ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോ-ഫോൾഡിംഗ് ORVM- കൾ, റൂഫ് റെയിലുകൾ,16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ,റിയർ വൈപ്പറും വാഷറും, 7.0 ഇഞ്ച് ഇൻസ്ട്രുമെന്റ് കൺസോൾ,കൂൾഡ് ഗ്ലൗ ബോക്സ്, പഡിൽ ലാമ്പുകൾ, പിൻസീറ്റ് ആംറെസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ,ലെതർ കൊണ്ട് പൊതിഞ്ഞ സ്റ്റിയറിംഗ് വീലും ഗിയർ നോബും, പിൻ ഡീഫോഗർ.
എന്നിവ ആണ്.
ഇവക്ക് പുറമെ റിഥം, ഡാസിൽ, iRA എന്നിവയുൾപ്പെടെയുള്ള അധിക ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന നാല് പായ്ക്കുകളും ഉപഭോക്താക്കൾക്ക് ലഭിക്കും.