Car News
Share this article
ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു: വില ₹16.19 ലക്ഷം

ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു: വില ₹16.19 ലക്ഷം

ഇന്ത്യൻ ബ്രാൻഡായ ടാറ്റ മോട്ടോഴ്‌സ് ഒടുവിൽ പുതിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിനൊപ്പം തന്നെയാണ് പുതിയ സഫാരിയുമെത്തിയത്. 16.19 ലക്ഷം രൂപയാണ് സഫാരിയുടെ പ്രാരംഭ വില(എക്സ്-ഷോറൂം). ഏഴ് കളർ ഓപ്ഷനുകളും 10 വേരിയന്റുകളും ഈ എസ്‌യുവിക്കുണ്ട്. നേരത്തെ ബുക്കിങ് ആരംഭിച്ചിരുന്നെങ്കിലും വരും ആഴ്ചകളിൽ തന്നെ ഡെലിവറിയും ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുക്കിയ സഫാരി ഫെയ്‌സ്‌ലിഫ്റ്റ് Smart (O), Pure (O), Adventure, Adventure+, Adventure+ Dark, Accomplished, Accomplished Dark, Accomplished+ Dark, Adventure+ A, Accomplished+ എന്നീ വേരിയന്റുകളിൽ നിന്ന് തെരഞ്ഞെടുക്കാം. കോസ്മിക് ഗോൾഡ്, ഗാലക്‌റ്റിക് സഫയർ, ലൂണാർ സ്ലേറ്റ്, ഒബറോൺ ബ്ലാക്ക്, സ്റ്റാർഡസ്റ്റ് ആഷ്, സ്റ്റെല്ലാർ ഫ്രോസ്റ്റ്, സൂപ്പർനോവ കോപ്പർ എന്നിവയാണ് കളർ ഓപ്ഷനുകൾ.

എക്സ്റ്റീരിയറിൽ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, ഡിആർഎൽ, സ്പ്ലിറ്റ് എൽഇഡി ഹെഡ്‌ലാമ്പുകൾ, പാരാമെട്രിക് ഗ്രിൽ, കണക്റ്റിംഗ് ലൈറ്റ് ബാറുള്ള എൽഇഡി ടെയിൽലാമ്പുകൾ എന്നിവ ലഭിക്കുന്നു. മാത്രമല്ല സഫാരി ഇനി 19 ഇഞ്ച് ഡ്യുവൽ-ടോൺ അലോയ് വീലുകളിൽ എടുപ്പോടെ നിൽക്കും.

ഇന്റീരിയർ

12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ചാർജർ, ടാറ്റയുടെ നെക്സോണിലുള്ള പുതിയ ഫോർ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, നാവിഗേഷൻ സംവിധാനമുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവയാണ് ഉൾവശത്തെ എടുത്തുപറയേണ്ട സവിശേഷതകൾ. ഡ്യുവൽ സോൺ ക്ലൈമറ്റ് കണ്ട്രോൾ, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പുതിയ ഗിയർ ലിവർ അടങ്ങിയ പുതുക്കിയ സെന്റർ കൺസോൾ, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ, പവേർഡ് മുൻസീറ്റുകൾ, റിയർ-ഡോർ സൺ ഷേഡുകൾ, 360-ഡിഗ്രി ക്യാമറ, ADAS പവർഡ് ടെയിൽഗേറ്റ്, പനോരമിക് സൺറൂഫ് എന്നിവയുൾപ്പെടെ മറ്റു നിരവധി ഫീച്ചറുകളും പുതിയ സഫാരിയിലുണ്ട്.

ആറ് സ്പീഡ് മാനുവൽ, ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ എന്നിവയുമായി ഘടിപ്പിച്ച 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ് ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന് കരുത്തേകുന്നത്. 168 bhp കരുത്തും 350 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ മോട്ടോർ ടാറ്റ ട്യൂൺ ചെയ്തിരിക്കുന്നത്. കൂടാതെ ഓട്ടോമാറ്റിക് പതിപ്പുകൾക്കൊപ്പം പാഡിൽ ഷിഫ്റ്ററുകളും ഇ-ഷിഫ്റ്റർ സാങ്കേതികവിദ്യയും സജ്ജീകരിച്ചിട്ടുണ്ട്.

പുതിയ ടാറ്റ സഫാരി ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ്-ഷോറൂം വിലകൾ ചുവടെ ചേർക്കുന്നു:

Smart MT Rs. 16.19 lakh

Pure MT Rs. 17.69 lakh

Pure+ Rs. 19.39 lakh

Adventure Rs. 20.99 lakh

Adventure+ Rs. 22.49 lakh

Accomplished Rs. 23.99 lakh

Accomplished+ Rs. 25.49 lakh

Published On : Oct 26, 2023 03:10 PM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.