Car News
Share this article
75 hp electric motor ന്റെ കരുത്തുമായി Tata Tigor. പരിഷ്കരിച്ചത് പഴയ 41Hp മോട്ടോർ.

75 hp electric motor ന്റെ കരുത്തുമായി Tata Tigor. പരിഷ്കരിച്ചത് പഴയ 41Hp മോട്ടോർ.

Ziptron EV powertrain technology യിൽ പ്രവർത്തിക്കുന്ന പുതിയ Tata tigor EV പുറത്തിറങ്ങി. 11.99 ലക്ഷം രൂപ മുതൽ വില ആരംഭിക്കുന്ന വാഹനം XE, XM, XZ+ എന്നീ മൂന്നു ഓപ്ഷനുകളിൽ ലഭ്യമാണ്. മുൻ മോഡലിൽ ഉണ്ടായിരുന്ന പോലെ സർക്കാർ, ഫ്ലീറ്റ് ഓപ്പറേറ്റർമാരെ ക്കാൾ സ്വകാര്യ ഉപഭോക്താക്കളെ ലക്ഷ്യംവച്ചാണ് വാഹനത്തിന്റെ നിർമ്മിതി. ടാറ്റാ ഡീലർഷിപ്പുകൾ വഴിയും ഓൺലൈനായും വാഹനത്തിന് ബുക്കിംഗ് ആരംഭിച്ചു ടാറ്റാ മോട്ടോർസ്.

പുതിയ ടാറ്റാ tigor ൽ മുൻ മോഡലായ X-Pres T യെക്കാളും ഒരുപാട് മാറ്റങ്ങൾ കാണാൻ സാധിക്കും. പോരായ്മകൾ എല്ലാം പരിഹരിച്ച് മുഖംമിനുക്കി കൂടുതൽ കാര്യക്ഷമമായി വന്ന മോഡലിൽ പ്രധാനമാറ്റം അതിലെ മോട്ടോർ ബാറ്ററി പാക്ക് തന്നെയാണ്.55kw ഇലക്ട്രിക് മോട്ടോറും 26 kw ലിഥിയം അയൺ ബാറ്ററിയും ആണ് വാഹനത്തിnu തുടിപ്പ് ഏകുന്നത് . ഇത് പരമാവധി 74 bhp കരുത്തും 170 Nm ടോർഖ് ഉം നൽകുന്നു.

213 km വാഗ്ദാനം ചെയ്തിരുന്ന പഴയ x-pres T മോഡൽ നേക്കാളും ഉയർന്ന 306 km റേഞ്ച് ആണ് പുതിയ tigor വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല പുതിയ വാഹനത്തിന്റെ ബാറ്ററി പാക്ക് IP67 water and dust proof സ്റ്റാൻഡേർഡ് റേറ്റഡ് ആണ്. ഇത് ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് 60 മിനിറ്റിൽ 0-80% വരെ ചാർജ് ചെയ്യാനാകും. ഹോം ചാർജർ ഉപയോഗിച്ച് ഏകദേശം 8.5 മണിക്കൂർ സമയമെടുക്കും. ഇതിനു 8 വർഷം അല്ലെങ്കിൽ 1,60,000 km ബാറ്ററി and മോട്ടോർ വറന്റി ആണ് കമ്പനി നൽകുന്നത്. ഒരു ഇമ്പാക്ട് റെസിസ്റ്റ് ബാറ്ററി പാക്ക് കേസ് ൽ ആണ് ബാറ്ററി വരുന്നത്.

Ziptron EV ക്കു ARAI ക്ലെയിം ചെയ്ത റേഞ്ച് 306 km ആണ്. ഇത് പഴയ x-pres T മോഡലിനെക്കാളും ഉയർന്നതും Nexon EV യുടെ 312 km ന് അടുത്തെത്തുന്നതും ആണ്. വാഹനത്തിന്റെ അവതരണത്തോടെ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഹൈ റേഞ്ച് ഇലക്ട്രിക് വാഹനം എന്ന ഖ്യാതി tigor EV ക്കാണ്. 5.9 സെക്കന്റ്‌ നുള്ളിൽ 0ത്തിൽ നിന്ന് 60 km വേഗത കൈവരിക്കാൻ വാഹനത്തിനാകും.

സ്റ്റൈൽ ന്റെ കാര്യത്തിൽ കഴിഞ്ഞവർഷം ആദ്യം അവതരിപ്പിച്ച സ്റ്റാൻഡേർഡ് tigor ഫെയ്സ് ലിഫ്റ്റ് നെ അടിസ്ഥാനമാക്കിയാണ് പുതിയ tigor EV. പുതിയ ഇലക്ട്രിക് കോസ്മെറ്റിക് ഡിസൈനിലും Nexon EV യുടെ ziptron കരുത്തിനൊടൊപ്പം ഒരുപാട് മാറ്റങ്ങൾ നടപ്പിലാക്കിയ പുതിയ വാഹനം XE, XM, XZ+ എന്നിങ്ങനെ മൂന്നു വ്യത്യസ്ത വേരിയന്റ് കളിൽ ആണ് വരുന്നത്. ഇവക്ക് യഥാക്രമം 11.99 ലക്ഷം,12.49 ലക്ഷം,12.99 ലക്ഷം എന്നിങ്ങനെയാണ് ഷോറൂം വില വരുന്നത്. സിഗ്നേച്ചർ ടീൽ ബ്ലൂ, ഡൈട്ടോണാ ഗ്രേ എന്നീ രണ്ട് കളർ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ട്രഡീഷണൽ ടാറ്റാ ഗ്രില്ലിന് പകരം electric blue accent ഉള്ള gloss ബ്ലാക്ക് പാനൽ,14 ഇഞ്ച് stylised വീൽ,പ്രൊജക്ടർ ഹെഡ് ലാമ്പുകൾ, അവക്കുള്ളിൽ നീലനിറത്തിലുള്ള ഹൈലൈറ്റുകൾ, ലോവർ പമ്പറിൽ LED ഡേ ടൈം റണ്ണിങ് ലാമ്പുകൾ, ബ്ലാക്ക് ഔട്ട് വിങ്ങ് മീറ്ററുകൾ, എന്നിവയും ഉള്ളിൽ ബ്ലാക്ക്-ബീജ് ഡ്യൂൽ ടോൺ ഇന്റീരിയർ,7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, എൻജിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയവ പുതിയ പരിഷ്കാരങ്ങൾ ആണ്. സുരക്ഷാ സവിശേഷതകളിൽ dual ഫ്രണ്ട് എയർബാഗുകൾ, EBD ഉള്ള ABS, റിയർ വ്യൂ ക്യാമറ, റിയർ പാർക്കിംഗ് സെൻസർ, തുടങ്ങിയവ സ്റ്റാൻഡേർഡ് ആയും ലഭിക്കുന്നു. അതോടൊപ്പം മുപ്പത്തിലധികം cunnected features കളും പുതിയ tigor ന്റെ പ്രത്ത്യേകത ആണ്. അങ്ങനെ ഒരുപാട് ഡിസൈൻ മാറ്റങ്ങളും കൂടുതൽ ഇന്റീരിയർ,എക്സ്റ്റീരിയർ സവിശേഷതകളും വാഹനത്തിനു ലഭിക്കുന്നു.

പെട്രോൾ ഓപ്ഷനിൽ നിന്നും തിരിച്ചറിയാനായി ഉള്ളിലും ഇന്റീരിയർ ൽ blue accent കൾ നൽകിയിട്ടുണ്ട്. Tigor EV ക്കു 4സ്റ്റാർ GNCAP റേറ്റിങ്ങും Tata നേടിയിട്ടുണ്ട്. നിലവിൽ Tata Tigor EV ക്കു വിപണിയിൽ നേരിട്ടുള്ള എതിരാളികൾ ഇല്ല.

Published On : Sep 1, 2021 06:09 AM
Share this article :

Trending Articles

ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
ഇന്ത്യയിൽ ചൂടപ്പം പോലെ വിറ്റു പോവുന്ന 5 എസ്‌യുവികൾ
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
കഴിഞ്ഞ പത്തു വർഷത്തിനിടയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ പത്തു കാറുകൾ.
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
2024 മോഡൽ Range Rover Velar അവതരിപ്പിച്ചു
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
പുതിയ തലമുറ മാരുതി സുസുക്കി സ്വിഫ്റ്റ് അവതരിപ്പിച്ചു - മാറ്റങ്ങൾ എന്തൊക്കെ?
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വ്യത്യസ്ഥത യോടെ ഒരു മാരുതി Scross.
വിപണിയെ ഞെട്ടിച്ച് XUV 700
വിപണിയെ ഞെട്ടിച്ച് XUV 700
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
കാത്തിരുന്ന വരെ നിരാശരാക്കാതെ new Baleno , സവിശേഷതകൾ നിറഞ്ഞ വാഹനം മിഡിൽ ക്ലാസ് കസ്റ്റമേഴ്സിനും പ്രാപ്യമായ വിലയിൽ.
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ഹ്യുണ്ടായ് എക്സ്റ്ററും ടാറ്റ പഞ്ചും: ഏതെടുക്കാം
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
ടാറ്റ യിൽ നിന്നും ഒരു കുഞ്ഞൻ Suv പഞ്ച്.
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Hyundai i20 2023 : മാറ്റങ്ങളും പ്രത്യേകതകളും
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
Kia Carens ; മിഡ്‌ സൈസ് ഫാമിലിക്കായി ഒരു മിടുക്കൻ 7സീറ്റർ.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
10.49 ലക്ഷം രൂപ മുതൽ ഒരു ആഡംബര SUV. Taigun നെ അവതരിപ്പിച്ചു Volkswagen.
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
Celebrity കളുടെ ഇഷ്ട വാഹനത്തിന്റെ പുതിയ വകഭേതം. അറിയാം mini convertor side walk എഡിഷനെ .
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
ന്യൂജെന് ഫീച്ചറുകളുമായി ഒല ഇലക്ട്രിക് സ്കൂട്ടർ
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
TVS Ronin. Tvs ന്റെ ആദ്യ റെട്രോ -സ്റ്റൈൽ മോട്ടോർ ബൈക്ക്.
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
കാത്തിരിപ്പിനൊടുവിൽ പുതിയ ബുള്ളറ്റ് അവതരിപ്പിച്ചു റോയൽ എൻഫീൽഡ് : എന്തൊക്കെ മാറ്റങ്ങൾ
ടാറ്റാ  പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
ടാറ്റാ പുതിയ മോഡൽ ടാറ്റാ എസ് ഗോൾഡ് പെട്രോൾ CX പുറത്തിറക്കി.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി  Casper.
പഞ്ചിന് മറു പഞ്ചുമായി Hyundai, മോഡൽ ചിത്രങ്ങൾ പുറത്ത് വിട്ടു അവതരണത്തിന് ഒരുങ്ങി Casper.
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
ലാൻഡ് റോവർ Defender 90 ഇന്ത്യയിലേക്ക്
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.
Sltos X-Line, പ്രതാപം വീണ്ടെടുക്കാൻ Kia.