മഹീന്ദ്രയുടെ വാഹനനിരയിലേക്കുള്ള രണ്ട് കൺസെപ്റ്റുകൾ അവതരിപ്പിച്ചു - 2026ൽ പ്രൊഡക്ഷൻ ആരംഭിച്ചേക്കും
മഹീന്ദ്ര താറിന്റെ ഇലക്ട്രിക് പതിപ്പായ Thar.e, സ്‌കോർപ്പിയോ-എൻ അടിസ്ഥാനമാക്കിയുള്ള 'ഗ്ലോബൽ പിക്ക് അപ്പ്' എന്നീ കൺസെപ്റ്റുകളുടെ തിരശ്ശീല ഉയർത്തി. കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ നടന്ന ഔദ്യോഗിക പരിപാടിയിലാണ് മഹീന്ദ്ര തങ്ങളുടെ പുതിയ രണ്ട് വാഹനങ്ങളുടെ കോൺസെപ്റ് ലോകത്തിനുമുന്നിലെത്തിച്ചത്. ഇന്ത്യ, ആഫ്രിക്ക, ഓസ്‌ട്രേലിയ, സൗത്ത് അമേരിക്ക, സെൻട്രൽ അമേരിക്ക തുടങ്ങിയ വിപണികൾക്ക് വേണ്ടിയാണു കമ്പനി ഈ മോഡലുകൾ വികസിപ്പിച്ചെടുത്തിട്ടുള്ളത്. 2026-ൽ പ്രൊഡക്ഷൻ തുടങ്ങിയേക്കുമെന്നാണ് പ്രതീക്ഷ.
Thar.e
പുതുക്കിയ INGLO പ്ലാറ്റഫോമിലായിരിക്കും Thar.e ഉൽപാദിപ്പിക്കുക. 5-door പതിപ്പാണ് നിർമാതാക്കൾ അനാവരണം ചെയ്തിരിക്കുന്നത്.
എക്സ്റ്റീരിയർ ഡിസൈൻ
ബോക്‌സി ഡിസൈനാണ് ഇലക്ട്രിക് താർ കൺസെപ്‌റ്റിന്റെ സവിശേഷത.
വാഹനത്തിന്റെ മൂന്ന് LED DRLകൾ, എൽഇഡി ഹെഡ്‌ലാമ്പുകൾ, ചതുരാകൃതിയിലുള്ള വീൽ ആർച്ചുകൾ, ഗ്രില്ലിൽ 'Thar.e' ബാഡ്‌ജിംഗ് പോലുള്ള ഘടകങ്ങളാണ് എക്സ്റ്റീരിയർ ഡിസൈനിലെ ഹൈലൈറ്റ്.
കറുപ്പ് നിറത്തിലുള്ള എ-പില്ലർ, ബോഡിയുടെ നിറത്തിലുള്ള ബി, സി-പില്ലറുകൾ, ഡ്യുവൽ-ടോൺ അലോയ് വീലുകൾ, ചാരനിറത്തിലുള്ള ഡി-പില്ലർ, പിൻ വാതിലിൽ ഘടിപ്പിച്ച സ്പെയർ ടയർ, ചതുരാകൃതിയിലുള്ള LED ടെയിൽ ലൈറ്റുകൾ, ബ്ലാക്ക് വീൽ ആർച്ചുകളും എന്നിവയും thar.e യിൽ കാണാം.
250-300 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസ്, 2,775 മില്ലീമീറ്റർ മുതൽ 2,975 മില്ലീമീറ്റർ വരെ റേറ്റുചെയ്ത വീൽബേസ്, 640-680 മില്ലീമീറ്റർ മുൻവശത്തെ overhang, 680-740 മില്ലീമീറ്റർ പിൻവശത്തെ overhang എന്നിവ ഉൾപ്പെടെ ഓഫ്-റോഡ് ശേഷിയുയർത്തുന്ന ഡിസൈനാണു thar e ക്ക് ലഭിച്ചിട്ടുള്ളത്.
ഇന്റീരിയർ
നിലവിൽ വിപണിയിലുള്ള താറിന്റെ ഇന്റീരിയറിൽ നിന്ന് വ്യത്യസ്തമായ ഇന്റീരിയറാണ് Thar.e കൺസെപ്റ്റിനുള്ളത്. രണ്ടാമത്തെ നിരയിൽ ക്യാപ്റ്റൻ സീറ്റിനു പകരം ബെഞ്ച് സീറ്റാണ് സജ്ജീകരിച്ചിട്ടുള്ളത്. മുൻവശത്തെ സെൻട്രൽ കൺസോളും പുതുക്കിയിട്ടുണ്ട്. സ്റ്റോറേജ് ഫംഗ്ഷനോടുകൂടിയ arm rest ഉം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അവതരിപ്പിക്കുന്നു.
ഡാഷ്‌ബോർഡിന്റെ ഇരുവശത്തും ഗ്രാബ് ഹാൻഡിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. വലതുവശത്ത് പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലും അതിനിടയിൽ Thar.e ലോഗോയും സംയോജിപ്പിച്ചിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ വിൽപനയിലുള്ള ത്രീ-ഡോർ താറുമായി താരതമ്യപ്പെടുത്തുമ്പോൾ thar.e യുടെ ബൂട്ട്സ്പേസ് വലുതാണ്.
Thar EV കൺസെപ്റ്റ് പവർട്രെയിൻ
Thar.e യുടെ കൃത്യമായ സവിശേഷതകൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും 60kWh ബാറ്ററി പായ്ക്കിലായിരിക്കും Thar.e പ്രവർത്തിക്കുക എന്ന് പ്രതീക്ഷിക്കുന്നു, വാഹനത്തിന്റെ ഓരോ ആക്സിലിലും ഒരോ മോട്ടോർ വീതം ഘടിപ്പിക്കും. ഇത് 4WD സംവിധാനത്തെ കൂടുതൽ പ്രവർത്തനക്ഷമമാക്കിയേക്കും. 20 ലക്ഷം മുതൽ 25 ലക്ഷം വരെയാണ് Thar.e യുടെ പ്രൊഡക്ഷൻ പതിപ്പിന് പ്രതീക്ഷിക്കുന്ന വില.
GLOBAL PIK-UP CONCEPT
ഡിസൈൻ:
കൺസെപ്‌റ്റിന്റെ മുൻവശത്തെ കാഴ്ച കവരുന്നത് വാഹനത്തിന്റെ വലിയ കറുത്ത ഗ്രില്ലാണ്. എൽഇഡി ഹെഡ്‌ലാമ്പുകളും, LED DRL ഉം, വലിയ ബമ്പറുമെല്ലാം മുൻവശക്കാഴ്ചയെ ശ്രദ്ധേയമാക്കുന്നുണ്ട്.
പിൻഭാഗത്ത്, പിക്ക്-അപ്പ് ട്രക്കിന് ദീർഘചതുരാകൃതിയിലുള്ള ടെയിൽ ലാമ്പുകളാണുള്ളത്. കൂടാതെ പിൻ ബമ്പറിന്റെ രണ്ട് അറ്റത്തും ടോ ഹുക്കുകളും നൽകിയിട്ടുണ്ട്. Snorkel, roof rack, tire carrier, side step എന്നിവയും മഹിന്ദ്ര വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഗ്ലോബൽ പിക്കപ്പിന്റെ പ്രൊഡക്ഷൻ പതിപ്പിൽ 5G കണക്റ്റിവിറ്റി, ലെവൽ 2 ADAS, സെമി ഓട്ടോമാറ്റിക് പാർക്കിംഗ്, സൺറൂഫ് എന്നിവ ലഭ്യമായേക്കുമെന്ന് കമ്പനി പറയപ്പെടുന്നു. കൂടാതെ normal, grass-gravel-snow, mud-rut, sand എന്നിങ്ങനെ നാല് ഡ്രൈവ് മോഡുകളുമുണ്ടാവും.
പവർട്രെയിൻ:
ഗ്ലോബൽ പിക്ക് അപ്പ് കൺസെപ്റ്റിൽ മഹീന്ദ്രയുടെ പുതുതായി അവതരിപ്പിക്കാൻ പോകുന്ന mHawk ഡീസൽ എൻജിനാണ് ഉപയോഗിച്ചിരിക്കുന്നത്. 6- സ്പീഡ് മാനുവൽ, അല്ലെങ്കിൽ 6-ഓട്ടോമാറ്റിക് ട്രാൻസ്മിഷനായിരിക്കും ഈ എൻജിനോട് ജോഡിയാവുക. 4 വീൽ ഡ്രൈവ് സംവിധാനവും പിക്കപ്പിൽ ഉണ്ടായേക്കും. 12 ലക്ഷം മുതൽ 22 ലക്ഷം വരെയാണ് ഗ്ലോബൽ പിക്കപ്പിന് പ്രതീക്ഷിക്കുന്ന വില.