മാറ്റങ്ങളുമായി ഗ്ലാൻസായും പുറത്തിറങ്ങി
മാരുതി സുസുക്കി baleno ന്യൂ മോഡൽ അവതരിപ്പിച്ചതിന് പിറകെയായി ടൊയോട്ടയും അവരുടെ റീബാഡ്ജ് മോഡലായ Glanza ഫെയ്സ്ലിഫ്റ്റ് പുറത്തിറക്കി. മുൻ മോഡലിനെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ഇത്തവണ ഗ്ലാൻസ വന്നിരിക്കുന്നത്. 6.39L രൂപ മുതൽ 9.69L രൂപവരെയാണ് ഷോറൂം വില.
പുതിയ ഗ്ലാൻസ യുടെ മുഖഭാവം നിലവിലെ മോഡലിൽ നിന്നും, baleno യിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ടൊയോട്ടയുടെ പ്രൗഡി വിളിച്ചോതുന്ന Camry-esque ഗ്രില്ല് ആണ് കമ്പനി ഇത്തവണ ഗ്ലാൻസ ക്ക് നൽകിയിട്ടുള്ളത്. പുതിയ ഗ്ലാൻസ E , S , G and V എന്നിങ്ങനെ നാല് വകഭേദങ്ങളിൽ ലഭ്യമാകുന്നു. നിലവിലെ ഗ്ലാൻസ രണ്ട് വേരിയൻറ്റുകളിൽ ആയിരുന്നു ഉണ്ടായിരുന്നത്. കൂടാതെ S, G,V എന്നീ മോഡലുകൾക്ക് ഒരു AMT ഓട്ടോമാറ്റിക് ഗിയർ ബോക്സ് ഓപ്ഷനും ലഭിക്കുന്നു. ബലേനോ യിലെ 90 bhp 1.2 L k12N പെട്രോൾ എൻജിൻ തന്നെയാണ് ഗ്ലാൻസ ക്കും കരുത്ത് പകരുന്നത്.
പുതിയ, അൽപം കൂടി സ്പോർടിയർ പമ്പർ, Camry -esque grill, toyota signature emblom, new headlight with a simpler LED DRL ഉൾപ്പെടെയാണ് ഗ്ലാൻസ യുടെ മുൻവശം. ഇത് ബലെനോ യിൽ വരുന്ന 3block DRL ൽ നിന്നും തികച്ചും വ്യത്യസ്ഥമാണ്.
വാഹനത്തിന്റെ ഉൾ വശത്ത് പുതിയ ബലേനോ യുമായി ധാരാളം design and layout similarities കാണാം. layered dashboard, free standing touch screen infotainment system, steering wheel design, തുടങ്ങിയവ ബലേനോ ക്ക് സമമാണ്. കാബിനിൽ ഉടനീളം കാണുന്ന ബ്ലാക്ക്- ബീജ് കളർ സ്കീം ഗ്ലാൻസ യുടെ സ്പെഷാലിറ്റി ആണ്. ഇത് ഇന്റീരിയർ കൂടുതൽ മനോഹരമാക്കുന്നു.
നിലവിൽ ഗ്ലാൻസ യിൽ വന്നിരുന്ന രണ്ട് ഓപ്ഷനുകൾ ക്ക് പകരമായി (G and V trims ) ഇത്തവണ നാല് ഓപ്ഷനുകളിൽ ആണ് ഗ്ലാൻസ അവതരിപ്പിച്ചിട്ടുള്ളത്.E, S, G, and V മോഡലുകൾ. ഇവ ബലേനോ യുടെ sigma, delta, zeta, and alpha വകഭേദങ്ങൾക്ക് സമമായി നിൽക്കുന്നു. കൂടാതെ E,S എന്നീ വില കുറഞ്ഞ ബേസ് വേരിയന്റുകൾ ഗ്ലാൻസ യെ അല്പംകൂടി ഇക്കണോമി കസ്റ്റമർ കളിൽ എത്തിക്കുന്നു . മറ്റു പ്രധാന ഫീച്ചറുകൾ എല്ലാം ഗ്ലാൻസ യിലും ബലേനോ യിലും അതാത് മോഡലുകളിൽ സമാണ്. Top മോഡലിൽ രണ്ടിനും Head Up ഡിസ്പ്ലേ,360ഡിഗ്രി കാമറ, 9"ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, toyota i കണക്ട് (suzuki കണക്ട് in baleno ), തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നു.
Colours.
Gaming Gray, Enticing Silver, Insta Blue, Sportin Red, and Cafe White എന്നീ അഞ്ച് നിറഭേദങ്ങളിൽ Glanza ലഭ്യമാണ്. baleno യുടെ വിലയുമായി കമ്പയർ ചെയ്യുമ്പോൾ വേരിയന്റീനനുസരിച്ചു ഗ്ലാൻസ ക്ക് 4000 രൂപ മുതൽ 20000 രൂപ വരെ കൂടുതലാണ്. പകരം ബലേനോ യുടെ 40000km /2yr എന്ന വറന്റി ക്ക് പകരം 100000km /3yr എന്ന വറന്റി പാക്കേജ് ലഭിക്കുന്നു . ഇത് 220000km /5yr എന്നതിലേക്ക് extend ചെയ്യാനും സാധിക്കുന്നു.
വിപണിയിൽ Hyundai i20,VW polo, Honda jazz, Tata Altroz, Maruti Baleno എന്നിവയാണ് glanza യുടെ എതിരാളികൾ.