ഉടനെ വിപണിലിയിലേക്ക് എത്താനൊരുങ്ങി നിൽക്കുന്ന പുത്തൻ കാറുകൾ
വരും ആഴ്ചകളിൽ വിപണിയിൽ എത്തിക്കാൻ 6 പുത്തൻ കാറുകളാണ് നിർമാതാക്കളുടെ അണിയറയിലുള്ളത്. ഇതിൽ 4 എസ്‌യുവികളും ഒരു എംപിവിയും തങ്ങളുടെ വിപണിയിലെ അരങ്ങേറ്റത്തിന് ഒരുങ്ങുന്നവയാണ്. ഒപ്പം നിലവിൽ വിപണിയിലുള്ള ടാറ്റ നെക്സോണിന്റെ faceliftഉം ഉണ്ട്.
1. Honda Elevate
ഹോണ്ടയുടെ പുതിയ mid-size എസ്‌യുവിയാണ് Elevate. ഏറേപേർ കാത്തിരിക്കുന്നതും Elevateന്റെ വരവിനാണ്. കുറച്ചുമാസങ്ങൾക്ക് മുമ്പായിരുന്നു elevate നെ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഷോറൂമുകളിലെത്താൻ തയ്യാറായിരിക്കുകയാണ് ഹോണ്ടയുടെ പുതിയ പ്രതീക്ഷയായ ഈ suv. 10 ലക്ഷം രൂപയാണ് 1.5 ലിറ്റർ എൻജിനുമായി വരുന്ന elevate ന്റെ പ്രതീക്ഷിക്കുന്ന വില. നാല് വേരിയൻറ്റുകളിലായിരിക്കും ലഭ്യമാവുക. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസൂക്കി ഗ്രാൻഡ് വിറ്റാറ എന്നിവരായിരിക്കും elevateന്റെ എതിരാളികൾ.
2.സിട്രോൺ സി3 എയർക്രോസ്സ്
Honda Elevateന്റെ സെഗ്മെന്റ് തന്നെയാണ് c3 യും ലക്ഷ്യം വെക്കുന്നത്. 1.2 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 6-സ്പീഡ് മാനുവൽ ഗിയർബോക്സ് എന്നിവയുമായാണ് c3 വരുന്നത്. സെപ്റ്റംബറിൽ ബുക്കിങ് ആരംഭിച്ചേക്കും. 9.50 ലക്ഷം രൂപയാണ് ഈ എസ്‌യുവിക്ക് പ്രതീക്ഷിക്കുന്നത്.
3. Audi Q8 e-tron
കഴിഞ്ഞ ജൂലൈ 18-നാണ് ജർമൻ ആഡംബര കാർ നിർമാതാക്കളായ Audi തങ്ങളുടെ Q8 e-tron നെ അവതരിപ്പിച്ചത്. 114kWh ബാറ്ററിപാക്കുമായി വരുന്ന ഈ കാറിന് 408bhp കരുത്തും 664 Nm ടോർക്കും ഉൽപാദിപ്പിക്കാനാവും. ഒറ്റ ചാർജിൽ 600 കിലോമീറ്റർ വരെ ഓടാനാവുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. Mercedes Benz EQC, BMW i4 എന്നിവരാണ് Q8 e-tron ന്റെ എതിരാളികൾ.
4. Tata nexon facelift
ഈ സെപ്റ്റംബറിൽ ടാറ്റ നേക്സോണിന്റെ പുതിയ പതിപ്പും വിപണിയിലെത്തിയേക്കും. പുത്തൻ ഡിസൈനിലായിരിക്കും നെക്സോൺ അവതരിക്കുക. എങ്കിലും പുതിയ നെക്സോണിന്റെ രൂപം കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
5.Toyota Rumion
മാരുതി എർട്ടിഗയുടെ ടൌ ടൊയോട്ട പതിപ്പാണ് റുമിയോൺ. ഗ്രിൽ, ബമ്പർ, വീൽ എന്നിവയെല്ലാം പുതുക്കിയിട്ടുണ്ട്. വില ഉടൻ തന്നെ ടൊയോട്ട പ്രഖ്യാപിച്ചേക്കും. S,G,V എന്നീ മൂന്ന് ട്രിമ്മുകളിലായിരിക്കും റൂമിയോൺ എത്തുക.
6. Volvo C40 Recharge
നിലവിൽ വിപണിയിലുള്ള volvo xc40 recharge ന്റെ coupe വേർഷനാണ് C40 recharge. പക്ഷെ ഡിസൈനിൽ മാറ്റങ്ങൾ ഒരുപാടുണ്ട്. സെപ്റ്റംബറിൽ പുറത്തിറങ്ങുന്ന ഈ കാറിന് XC40യെക്കാളും 2 ലക്ഷം രൂപയോളം അധികമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.